»   » വിശ്വരൂപത്തിന് വമ്പന്‍ വരവേല്‍പ്പ്

വിശ്വരൂപത്തിന് വമ്പന്‍ വരവേല്‍പ്പ്

Posted By:
Subscribe to Filmibeat Malayalam
Viswaroopam
കമല്‍ ഹാസന്റെ ഏറെ വിവാദം സൃഷ്ടിച്ച ചലച്ചിത്രം വിശ്വരൂപം തമിഴ്‌നാട് തീയറ്ററുകളിലെത്തി. 10 ദിവസത്തെ കാത്തിരിപ്പിനു ശേഷമെത്തുന്ന ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാണ് തമിഴകം നല്‍കുന്നത്.

സംസ്ഥാനത്ത് ഏതാണ്ട അറുനൂറോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ വാരാന്ത്യത്തിലേക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയെന്നാണ് വിതരണക്കാര്‍ പറയുന്നു. അതേസമയം വിശ്വരൂപത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. അതിനാല്‍ 30 ശതമാനം വിനോദനികുതി കൊടുക്കേണ്ടി വരും. യു സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്ന ചിത്രങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ വിനോദനികുതിയില്‍ പൂര്‍ണ ഇളവ് നല്‍കുന്നുണ്ട്. ഈ ആനുകൂല്യം ലഭിയ്ക്കാത്തത് ചിത്രത്തിന് ചെറിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

ചിത്രത്തില്‍ ഇസ്‌ലാമിക വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള സീനുകള്‍ ഉണ്‌ടെന്ന് ചില ഇസ്‌ലാമിക സംഘടനകള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. ഇതിനെതിരേ കമല്‍ഹാസന്‍ നിയമയുദ്ധം തന്നെ നടത്തിയിരുന്നു. ഒടുവില്‍ ഇസ്‌ലാം സംഘടനാ പ്രതിനിധികളും കമല്‍ഹാസനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒടുവില്‍ വിവാദപരമായ ആറ് സീനുകള്‍ സിനിമയില്‍ നിന്ന് നീക്കാന്‍ ധാരണയായതോടെയാണ് റിലീസിന് കളമൊരുങ്ങിയത്.

English summary
Kamal Haasan’s controversial Vishwaroopam after clearing all hurdles is finally releasing in his home state of Tamil Nadu on Thursday (Feb 7).
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam