നായികയും നായകനും ട്രക്കര്‍ ഓടിക്കുന്നത് ഇപ്പോള്‍ തമിഴ് സിനിമയുടെ സ്‌റ്റൈലാണോ?
ഓരോ കാലത്തും സിനിമ ഓരോ ട്രേഡ് സ്‌റ്റൈല്‍ പരീക്ഷിക്കാറുണ്ട്. അത് ഒരു അടയാളപ്പെടുത്തലായി മാറുകയാണ് പിന്നീട് പതിവ്. തമിഴ് സിനിമയില്‍ ഇപ്പോള്‍ അങ്ങനെ ട്രന്റിങായ സ്‌റ്റൈല്‍ നായകനും നായികയും കയറിയിരുന്ന് ട്രക്കര്‍ ഓടിക്കുന്നതാണ്. അജിത്തും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിശ്വാസം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് ഇക്കാര്യം തമിഴകവും ചര്‍ച്ചയ്ക്കിടുന്നത്.
രജനികാന്തിന്റെ കപാലി, കാര്‍ത്തിയുടെ കടൈക്കുട്ടി സിങ്കം, വിജയ് യുടെ വേട്ടൈക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഈ ട്രക്കര്‍ രംഗം ഉണ്ടായിരുന്നു. നായികയെയും കയറ്റിയിരുത്തി നായകന്‍ ട്രക്കര്‍ ഓടിക്കുന്നതാണ് സീന്‍. അതേ സീനാണ് ഇപ്പോള്‍ വിശ്വാസത്തില്‍ അജിത്തും കാണിച്ചിരിയ്ക്കുന്നത്. ഈ ട്രന്റിങ് സീനിനെ കുറിച്ച് ട്വിറ്ററില്‍ ഹാഷ് ടാഗ് ക്രിയേറ്റ് ചെയ്തു കഴിഞ്ഞു.

പിങ്ക് നിറത്തിലുള്ള ഷര്‍ട്ട് ഇട്ട് ചിരിയോടെ അജിത്ത് ട്രക്കര്‍ ഓടിക്കുന്നതും, സമീപത്ത് ശാലീന സുന്ദരിയായ നയന്‍ ഇരിക്കുന്നതുമായ ചിത്രമാണ് വിശ്വാസത്തിന്റെ പോസ്റ്ററില്‍ കാണുന്നത്.. സത്യജോതി ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രം ശിവയാണ് സംവിധാനം ചെയ്യുന്നത്. 2019 ല്‍ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications