വിശ്വരൂപം 2വില്‍ കിടിലന്‍ ആക്ഷനുമായി ഉലകനായകന്‍! അമ്പരപ്പിക്കുന്ന മേക്കിങ് വീഡിയോ പുറത്ത്! കാണൂ

By Midhun

ഉലകനായകന്‍ കമല്‍ഹാസന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് വിശ്വരൂപം 2. 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആഗസ്റ്റ് പത്തിനാണ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴില്‍ ചിത്രീകരിച്ച വിശ്വരൂപം 2 തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. റിലിസീങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുളള ഒരു ലൊക്കേഷന്‍ വീഡിയോ ആണ് വിശ്വരൂപം 2വിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

വിശ്വരൂപം 2

വിശ്വരൂപം 2

സിനിമ പ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കുടിയാണ് വിശ്വരൂപം 2. ആദ്യ ഭാഗം നല്‍കിയ ആവേശമാണ് ചിത്രത്തിന്റെ രണ്ടാംഭാഗം കാണാനും എല്ലാവരെയും പ്രേരിപ്പിക്കുന്നത്. ഓഗസ്റ്റ് പത്തിന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം വലിയ റിലിസായിട്ടാകും എത്തുക. കമല്‍ഹാസന്‍ തന്നെയാണ് ഇത്തവണയും ചിത്രം സംവിധാനവും ചെയ്തിരിക്കുന്നത്. ആന്‍ഡ്രിയ, പൂജാ കുമാര്‍ തുടങ്ങിയ നടിമരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ചിത്രത്തിന്റെ പ്രമേയം

ചിത്രത്തിന്റെ പ്രമേയം

ആദ്യ ഭാഗം പോലെ ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ആഗോള ഭീകരവാദത്തിന്‌റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം. വിശ്വരൂപം 2വില് വിസാം അഹമ്മദ് കാശ്മീരി എന്ന റോ എജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ എത്തുന്നത്. ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും അമേരിക്കയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരുന്നത്.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നു. കമല്‍ഹാസന്റെ പ്രകടനം തന്നെയായിരുന്നു വിശ്വരൂപം 2വിന്റെ ട്രെയിലറില്‍ മികച്ചുനിന്നത്. ആമിര് ഖാന്‍, ജൂനിയര്‍ എന്‍ടിആര്‍, ശ്രുതി ഹാസന്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരുന്നത്.

മേക്കിങ്ങ് വീഡിയോ

മേക്കിങ്ങ് വീഡിയോ

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിരുന്നു. സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് വിശ്വരൂപം 2വിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുളള ഒരു സിനിമയായാണ് കമല്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X