»   » വിവാദം കമലിനു തുണയായി കോടികള്‍ കൊയ്തു

വിവാദം കമലിനു തുണയായി കോടികള്‍ കൊയ്തു

Posted By:
Subscribe to Filmibeat Malayalam
തെന്നിന്ത്യന്‍ സിനിമയില്‍ വിവാദ കൊടുങ്കാറ്റുയര്‍ത്തി ശ്രദ്ധപിടിച്ചുപറ്റിയ കമല്‍ ചിത്രം വിശ്വരൂപം രണ്ടാഴ്ചക്കകം മുടക്കുമുതല്‍ കളക്ട് ചെയ്ത് ലാഭത്തിലേക്കു കുതിക്കുന്നു. മുസ്‌ളീം സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തി എന്ന ആക്ഷേപമാണ് ചിത്രത്തെവിവാദത്തിലേക്കും കോടതിയിലേക്കും കൊണ്ടുചെന്നെത്തിച്ചത്.

95 കോടിയോളം മുടക്കി കമല്‍ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിക്കാതെ തിയറ്ററുകളിലെത്തുകയും പത്തു കോടിയിലേറെ നേടുകയും ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിലെല്ലാം കോടതിവിധിയെ തുടര്‍ന്ന് വിവാദമായ ഭാഗങ്ങള്‍ നീക്കം ചെയ്താണ് പ്രദര്‍ശനത്തിന് എത്തിച്ചത്.

തമിഴ്‌നാടിന്റെ രാഷ്ട്രീയ ചേരികളില്‍ തന്നെ ചിത്രം വിവാദപരമായി ഇടപ്പെട്ടു, പ്രത്യേകിച്ച് കമലിന്റെ വൈകാരികമായ പ്രതികരണങ്ങള്‍.
പ്രദര്‍ശനാനുമതി കിട്ടിയില്ലെങ്കില്‍ തമിഴ്‌നാടും ഇന്ത്യയും വിട്ടുപോകുമെന്നുവരെ കമല്‍ പറയുകയുണ്ടായി. ജയലളിത സിനിമകൊണ്ട് രാഷ്ട്രീയം
കളിക്കുന്നതാണെന്നും ഒരു ഘട്ടത്തില്‍ തോന്നലുളവാക്കി.

തമിഴ് സിനിമയും രാഷ്ട്രീയവും ഒരുസിനിമയ്ക്ക് വിലങ്ങു തടിയായാല്‍ അതില്‍ പരം തമിഴ് മക്കളുടെ വെറുപ്പിനു മറ്റെന്തുവേണം. ന്യൂനപക്ഷത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താതെയും സിനിമ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ബന്ധവും കമലിനെ വിട്ടുവീഴ്ചക്കു നിര്‍ബന്ധിക്കുകയായിരുന്നു.

രജനികാന്ത് കമലിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൂടെയുണ്ടായിരുന്നു. മലയാളസിനിമയില്‍ ഒരുസംഘടനയോ കോടതിയോ ഒരുസിനിമയ്ക്ക് നേരെ എതിര്‍പ്പുമായി രംഗത്തെത്തിയാല്‍ ഉറച്ച നിലപാടുകളോടെ പിന്തുണ നല്കുന്നവര്‍ ഇന്‍ഡസ്ട്രിയില്‍ വിരളമാണ്.

എന്തൊക്കെ പറഞ്ഞാലും വീണതു വിദ്യയാക്കി കമല്‍ കോടികള്‍ തിരിച്ചു പിടിച്ചികഴിഞ്ഞു. വിശ്വരൂപത്തിന്റെ രണ്ടാംഭാഗത്തിനുള്ള ശ്രമത്തിലാണ്
കമല്‍ നിരവധി പ്രശ്‌നങ്ങളാല്‍ പാതിവഴിയില്‍ നിന്നുപോയ മരുതനായകം പൂര്‍ത്തിയാക്കാനുള്ള ശ്രമവും നടക്കുന്നു.

English summary
There were speculations that the 11-day ban on "Vishwaroopam" in Tamil Nadu would cost actor-producer Kamal Haasan between ₹30 and ₹50 crore but the box office collections have proven otherwise.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam