»   » തമിഴരുടെ വിശ്വരൂപദര്‍ശനം വ്യാഴാഴ്ച

തമിഴരുടെ വിശ്വരൂപദര്‍ശനം വ്യാഴാഴ്ച

Posted By:
Subscribe to Filmibeat Malayalam

കമല്‍ഹാസന്റെ വിശ്വരൂപം വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യും. വിശ്വരൂപം വിലക്കിയതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി കമല്‍ഹാസനും ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി തമിഴ്‌നാട് സര്‍ക്കാരും തിങ്കളാഴ്ച രാവിലെ പിന്‍വലിച്ചു.

കേസ് ഒത്തുതീര്‍ന്നതായും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള ഇരുകൂട്ടരുടെയും അപേക്ഷ ജഡ്ജി അനുവദിക്കുകയായിരുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കെതിരേയാണ് മുസ്‌ലീം സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയത്. ഈ രംഗങ്ങള്‍ ഒഴിവാക്കാമെന്ന് കമലഹാസന്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു. എഡിറ്റിംഗ് നടത്തുന്ന സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം റിലീസിംഗ് തീയതി അറിയിക്കുമെന്ന് കമലഹാസന്‍ പറഞ്ഞു.

Viswaroopam

മാറ്റങ്ങള്‍ വരുത്തിയതിനുശേഷം സെന്‍സര്‍ ബോര്‍ഡ് അനുമതി തേടുമെന്നും അതിനുശേഷം റിലീസ് തീയതി തീരുമാനിക്കുമെന്നുമാണു കമല്‍ഹാസന്‍ നേരത്തെ അറിയിച്ചിരുന്നത്. നേരത്തേ പ്രഖ്യാപിച്ചിരുന്ന വിശ്വരൂപത്തിന്റെ ഡിടിഎച്ച് റിലീസും നടന്നിട്ടില്ല.

തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറി ആര്‍. രാജഗോപാലിന്റെ സാന്നിധ്യത്തില്‍ 14 മുസ്‌ലിം സംഘടനാ പ്രതിനിധികളുമായി കമല്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ചിത്രത്തിലെ ഏഴു ദൃശ്യങ്ങളും ഖുര്‍ആനുമായി ബന്ധപ്പെട്ടുള്ള ശബ്ദരേഖകളും നീക്കം ചെയ്യുമെന്നു ചര്‍ച്ചയില്‍ കമല്‍ ഉറപ്പുനല്‍കുകയായിരുന്നു.

English summary
Actor Kamal Haasan's movie, Viswaroopam, would be released in Tamil Nadu on February 7
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam