200ലധികം സെല്‍ഫി, അജിത്തിന്‍റെ ക്ഷമ അപാരം തന്നെ, തലയുടെ പ്രവര്‍ത്തി അത്ഭുതപ്പെടുത്തിയെന്ന് തമന്‍!!!

തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അജിത്ത്. തലയുടെ സിനിമകള്‍ക്ക് കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഏറ്റെടുക്കുന്ന സിനിമയിലായാലും മറ്റ് കാര്യങ്ങളിലായാലും തന്‍രെ നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മറ്റ് താരങ്ങളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഒരു ഘടകം കൂടിയാണിത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം അദ്ദേഹം കൃത്യമായി സ്വന്തം നിലപാട് വിശദീകരിക്കാറുണ്ട്. അനാവശ്യമായ ഗൗരവമോ താരജാഡയോ ഇല്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഇടപെടാറുള്ളത്.

അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്ന നിരവധി താരങ്ങള്‍ മലയാള സിനിമയിലുണ്ട്. അടുത്തിടെ അദ്ദേഹത്തെ കണ്ടുമുട്ടിയതിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചിരുന്നു. ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട കാര്യത്തെക്കുറിച്ച് ഓര്‍ത്തെടുത്ത അദ്ദേഹം ഫോട്ടോയ്ക്കും പോസ് ചെയ്തിരുന്നു. ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടയില്‍ തന്റെ ടേബിളിനരികിലെത്തി എല്ലാവരോടും യാത്ര പറഞ്ഞാണ് അദ്ദേഹം പോയതെന്നും വിനീത് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ സ്വഭാവമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നായിരുന്നു വിനീത് പറഞ്ഞത്. ഇന്നിപ്പോള്‍ അദ്ദേഹത്തിനോടൊപ്പം യാത്ര ചെയ്ത അനുഭവം വ്യക്തമാക്കി മറ്റൊരാള്‍ രംഗത്തെത്തിയിട്ടുണ്ട്.

Ajith

സംഗീത സംവിധായകനായ തമനാണ് അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തതിനിടയിലെ കാഴ്ചകളെക്കുറിച്ച് വിവരിച്ച് രംഗത്തെത്തിയിട്ടുള്ളത്. പുതിയ ചിത്രമായ വിശ്വാസത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് പോവുന്നതിനിടയിലാണ് തമനും അജിത്തും ഒരുമിച്ച് യാത്ര ചെയ്തത്. ക്യാപറ്റന്‍ മുതല്‍ യാത്രക്കാര്‍ വരെയായി ഏകദേശം 200 സെല്‍ഫിക്കാണ് അദ്ദേഹം പോസ് ചെയ്തത്. യാതൊരുവിധ അസ്വസ്ഥതയും പ്രകടിപ്പിക്കാതെ പ്രസന്നവദനനായാണ് അദ്ദേഹം ക്യാമറയെ അഭിമുഖീകരിച്ചത്. ഇത് തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയെന്നാണ് സംഗീത സംവിധായകന്റെ സാക്ഷ്യപ്പെടുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X