തലൈവരെ വെട്ടി തലയുടെ കൊലമാസ്സ് പ്രകടനം! തമിഴകത്തെ ബിഗ് ബ്ലോക്ക് ബസ്റ്ററായി വിശ്വാസം! കാണൂ!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അജിത്ത്. തലയുടെ സിനിമകള്‍ക്ക് തമിഴകത്ത് മാത്രമല്ല കേരളത്തില്‍ നിന്നും ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടാറുണ്ട് തലയുടെ സിനിമകള്‍. നിമിഷനേരം കൊണ്ടാണ് തലയുടെ സിനിമകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വൈറലായി മാറുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ വിശ്വാസം പൊങ്കലിനായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. തലൈവര്‍ ചിത്രമായ പേട്ടയും ഇതേ ദിവസമായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്.

സ്‌ക്രീന്‍ നമ്പറുകളുടെ കാര്യത്തില്‍ വ്യത്യസ്മുണ്ടായിരുന്നുവെങ്കിലും തലൈവര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ തലയ്ക്ക് കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ തുടക്കം മുതലേ തന്നെ പ്രചരിച്ചിരുന്നു. പൊങ്കലിന്റെ ഫെസ്റ്റീവ് മൂഡുമായെത്തിയ സിനിമയ്ക്ക് തുടക്കം മുതലേ തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അജിത്തിന്റെ കരിയര്‍ തന്നെ മാറ്റി മാറിക്കുന്ന സിനിമയായി ഇത് മാറുമെന്ന വിലയിരുത്തലിലായിരുന്നു ആരാധകര്‍. ബോക്‌സോഫീസില്‍ നിന്നും പല റെക്കോര്‍ഡുകളും നേടിയെടുത്ത് മുന്നേറിയ വിശ്വാസം ഈ വര്‍ഷത്തെ ആദ്യ തമിഴ് ബ്ലോക്ക് ബ്ലസ്റ്ററായി മാറിയെന്നുള്ള സന്തോഷവാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

 തലയുടെ കരിയര്‍ മാറി മറിഞ്ഞു

തലയുടെ കരിയര്‍ മാറി മറിഞ്ഞു

വേതാളത്തിന് ശേഷം അജിത്തും ശിവയും ഒരുമിച്ചത് വിശ്വാസത്തിന് വേണ്ടിയായിരുന്നു. ജനുവരി 10നായിരുന്നു സിനിമ റിലീസ് ചെയ്തത്. ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയുമായാണ് ഇത്തവണത്തെ തന്റെ വരവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അജിത്തിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമയായി മാറിയിരിക്കുകയാണ് വിശ്വാസം. കരിയര്‍ ബ്രേക്ക് ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഈ സിനിമ.

തമിഴ്‌നാട്ടില്‍ നിന്നും നേടിയത്?

തമിഴ്‌നാട്ടില്‍ നിന്നും നേടിയത്?

റിലീസ് ചെയത് നാളിത്രയായിട്ടും പലയിടങ്ങളില്‍ നിന്നും സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തലയുടെ മാസ്സിന് മുന്നില്‍ ആരാധകരും സിനിമാലോകവും ഒരുപോലെ കൈയ്യടിക്കുകയായിരുന്നു. നാലാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്ന് മാത്രമായി 130 കോടിയാണ് സിനിമയ്ക്ക് ലഭിച്ചത്.

തലൈവര്‍ക്കൊപ്പമുള്ള പോരാട്ടം

തലൈവര്‍ക്കൊപ്പമുള്ള പോരാട്ടം

ഇത്തവണത്തെ വരവില്‍ അജിത്തിന് നേരിടാനുണ്ടായിരുന്നത് രജനീകാന്തിനെയായിരുന്നു. പ്രീ ബിസിനസ്സിലൂടെ 100 കോടി നേട്ടമായിരുന്നു ചിത്രം സ്വന്തമാക്കിയത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു രണ്ട് പേരുടെയും സിനിമകളെ. രജനീകാന്ത് തരംഗത്തിനിടയിലും കാലിടറാതെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ് തലയുടെ നേട്ടം. നയന്‍താരയും ബേബി അനിഖയുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. റിലീസിന് മുന്‍പ് തന്നെ ഗാനങ്ങള്‍ വൈറലായി മാറിയിരുന്നു.

തമിഴിലെ ബ്ലോക്ക് ബസ്റ്റര്‍

തമിഴിലെ ബ്ലോക്ക് ബസ്റ്റര്‍

വിജയ് യുടെ സിനിമയായ മെര്‍സലിനെ വെട്ടി തല കുതിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതുവര്‍ഷത്തില്‍ റിലീസ് ചെയ്ത സിനിമകളില്‍ ബോക്‌സോഫീസില്‍ നിന്നും ഗംഭീര നേട്ടം സ്വന്തമാക്കിയ സിനിമയെന്ന റെക്കോര്‍ഡും വിശ്വാസത്തിനുണ്ട്. തമിഴകത്തെ ബിഗസ്റ്റ് ബ്ലോക്ക് ബസ്റ്ററായി സിനിമ മാറിയെന്ന സന്തോഷം പങ്കുവെച്ചത് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ്.

ഔദ്യോഗിക സ്ഥിരീകരണം

ഔദ്യോഗിക സ്ഥിരീകരണം

സിനിമയുടെ നിര്‍മ്മാതാക്കളായ കെജിആര്‍ സ്റ്റുഡിയോയാണ് വിശ്വാസത്തിന്റെ ലേറ്റസ്റ്റ് പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തിയേറ്റര്‍ കലക്ഷനെക്കുറിച്ചും ഓവര്‍സീസിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വിശ്വാസമാണ്. ഈ വിജയം തങ്ങളുടേതല്ല, നിങ്ങളുടേതാണെന്നാണ് നിര്‍മ്മാതാക്കള്‍ കുറിച്ചിട്ടുള്ളത്.

പിങ്കിന്‍റെ റീമേക്കിലേക്ക്

പിങ്കിന്‍റെ റീമേക്കിലേക്ക്

വിശ്വാസം പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ അടുത്ത സിനിമയിലേക്കുള്ള തയ്യാറെടുപ്പിലാണ് അജിത്ത്. പിങ്കിന്റെ റീമേക്ക് ചിത്രവുമായാണ് അദ്ദേഹം എത്തുന്നത്. നസ്രിയയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ ചിത്രത്തിലേക്ക് താന്‍ എത്താനുണ്ടായ കാരണം വ്യക്തമാക്കി വിദ്യ ബാലന്‍ തുറന്നുപറഞ്ഞിരുന്നു. ശ്രീദേവിയുടെ ആഗ്രഹപ്രകാരം അജിത്തിവെ വെച്ച് സിനിമയൊരുക്കുകയാണ് ബോണി കപൂര്‍. അതേക്കുറിച്ച് ്‌റിയാവുന്നതിനാലാണ് താനെത്തുന്നതെന്നായിരുന്നു വിദ്യ ബാലന്‍ പറഞ്ഞത്.

ട്വീറ്റ് കാണാം

നിര്‍മ്മാതാക്കളുടെ ട്വീറ്റ് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X