തലയോടും നയൻസിനോടും അങ്ങേയറ്റം വിശ്വാസം!! പുതിയ റെക്കോഡുമായി 'അട്ച്ച് തൂക്ക്', കാണൂ
റിലീസായി 20 മണിക്കൂർ തികയുന്നതിനു മുൻപ് മുമ്പേ 40 ലക്ഷത്തിലധികം പേരാണ് പാട്ട് കണ്ടിരിക്കുന്നത്
പ്രേക്ഷകർ അക്ഷമായോടെ കാത്തിരിക്കുന്നത് തല അജിത്തിന്റേയും ലേഡി സൂപ്പർസ്റ്റാറിന്റെ നയൻസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ വിശ്വാസത്തിനു വേണ്ടിയാണ്. പൊങ്കൽ റിലീസായിട്ടാണ് ചിത്ര പ്രദർശനത്തിലെത്തുന്നത്. ബില്ല, ആരംഭം, ആയോഗൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നയൻസ്- അജിത് ഒരുമിച്ചെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അട്ച്ച് തൂക്ക് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഡിസംബർ 10 ന് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ഗാനം യൂട്യൂബിൽ ട്രെന്റിങ്ങായിരിക്കുകയാണ്.

ഗാനം റിലീസായി 20 മണിക്കൂർ തികയുന്നതിനു മുൻപ് മുമ്പേ 40 ലക്ഷത്തിലധികം പേരാണ് പാട്ട് കണ്ടിരിക്കുന്നത്. യൂട്യൂബിൽ ട്രെന്റിങ്ങ് ലിസ്റ്റിൽ 9 സ്ഥാനത്താണ് ഗാനമിപ്പോഴുള്ളത്. വിവേകിന്റെ വരികൾക്ക് ഡി ഇമ്മനാണ് ഈണം നൽകിയിരിക്കുന്നത്.ഡി ഇമ്മനും ആദിത്യ ഗാധവി, നാരയാണൻ എന്നിവർ ചേർന്നാണ് പാട്ട് പടിയിരിക്കുന്നത്.
വീരം, വേതാളം, , വേഗം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിൽ അജിത് ഇരട്ട വേഷത്തിലാണ് എത്തുന്നത്. തലയുടെ മനൈവിയായിട്ടാണ് നയൻസ് ചിത്രത്തുലെത്തുന്നത്,


Click it and Unblock the Notifications