തല തന്നെ താരം! വിശ്വാസം 180 കോടിയും പിന്നിട്ട് കുതിക്കുന്നു! തലൈവരുടെ സിനിമയോ? കാണൂ!
Recommended Video

തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അജിത്ത്. ലാളിത്യത്തിന്റെ മുഖമുദ്രയായാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. താരമെന്നതിനും അപ്പുറത്ത് സാധാരണക്കാരാനായാണ് അദ്ദേഹം ഇടപഴകാറുള്ളതെന്ന് പലരും വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന താരത്തിന്റെ സമീപകാല സിനിമകളിലൊന്നായ വിശ്വാസം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തലയും തലൈവരും ഇത്തവണ ഒരുമിച്ചാണെത്തിയത്. ജനുവരി 10നായിരുന്നു പേട്ടയും വിശ്വാസവും തിയേറ്ററുകളിലേക്കെത്തിയത്. പ്രീബിസിനസ്സിലൂടെ 100 കോടി നേട്ടം സ്വന്തമാക്കിയാണ് പേട്ടയെത്തിയത്. എന്നാല്‍ ബോക്‌സോഫീസിലെ താരം തലയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്.
പൊങ്കലിന് ഫെസ്റ്റീവ് മൂഡ് നല്‍കാന്‍ പറ്റുന്ന സിനിമയുമായാണ് തലയെത്തിയതെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തിയിരുന്നു. നയന്‍താരയുടെയും അനിഖയുടെയും പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ശിവയ്‌ക്കൊപ്പമുള്ള ഇത്തവണത്തെ അജിത്തിന്റെ വരവില്‍ ആരാധകരും തൃപ്തരായിരുന്നു. ഇതിനോടകം തന്നെ 150 കോടി പിന്നിട്ട സിനിമ അജിത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറിയിരിക്കുകയാണ്. സത്യജ്യോതി ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

കലക്ഷനില്‍ വന്‍മുന്നേറ്റം
പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമകളിലൊന്നാണ് വിശ്വാസം. ഇടവേളയ്ക്ക് ശേഷം അജിത്തും ശിവയും ഒരുമിക്കുമ്പോള്‍ ഇത്തവണത്തെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നു വരവെന്ന് ബോക്‌സോഫീസിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂന്നാം വരത്തിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇത്തവണത്തെ വരവിന് വെല്ലുവിളികള്‍ ഏറെയായിരുന്നു. അജിതക്ത്-രജനീകാന്ത് ആരാധകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

വിശ്വാസം തെറ്റിയില്ല
അജിത്തിന്റെയും ശിവയുടെയും വിശാസം തെറ്റിക്കാതെയാണ് സിനിമയും മുന്നേറിയത്. കുടുംബ പ്രേക്ഷകരും യുവതലമുറയും ഒരുപോലെ സിനിമയെ സ്വീകരിക്കുന്ന കാഴ്ചയായിരുന്നു. ചിത്രത്തിലെ ഗാനമായിരുന്നു മറ്റൊരു മുഖ്യ ആകര്‍ഷണം. റിലീസിന് മുന്‍പ് തന്നെ ഗാനം വൈറലായി മാറിയിരുന്നു. മകളെ രക്ഷിക്കുന്ന പിതാവായി അജിത്ത് തകര്‍ത്ത് അഭിനയിക്കുകയായിരുന്നു. അവരവരുടെ കഥാപാത്രത്തെ ഓരോ താരവും അങ്ങേയറ്റം മനോഹരമാക്കിയിരുന്നു.

180 കോടി പിന്നിട്ടു
നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ ഇതിനോടകം തന്നെ 180 കോടി പിന്നിട്ടുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് വിശ്വാസത്തിന്റെ വേള്‍ഡ് വൈഡ് കലക്ഷന്‍ കണക്ക് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നേരത്തെ 150 കോടി പിന്നിട്ടുവെന്ന റിപ്പോര്‍ട്ടുകളെത്തിയിരുന്നു.

ബോക്‌സോഫീസിലെ താരം
തലയും തലൈവരും ഒരുമിച്ചെത്തുമ്പോള്‍ ആരായിരിക്കും ബോക്‌സോഫീസിലെ താരമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടായിരുന്നു. റിലീസിങ്ങ് സെന്ററുകളുടെ കാര്യത്തില്‍ പുറകിലായിരുന്നു തല. അതിനാല്‍ത്തന്നെ തലയ്ക്ക് കാലിടറുമോയെന്ന തരത്തിലുള്ള ആശങ്ക ആരാധകരെ അലട്ടിയിരുന്നു. ആശങ്കകളെ അസ്ഥാനത്താക്കുന്ന റിപ്പോര്‍ട്ടുകളായിരുന്നു പിന്നീട് പുറത്തുവന്നത്. തലയുടെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച സിനിമയായി മാറിക്കൊണ്ടിരിക്കുകയാണ് വിശ്വാസം.

തലൈവര്‍ക്ക് മുന്നില്‍ കാലിടറാതെ
തലൈവര്‍ക്ക് മുന്നില്‍ കാലിടറാതെ കുതിക്കുകയാണ് വിശ്വാസം. വീരം, വേതാളം, വിവേഗം തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയായാണ് വിശ്വാസവുമായി അജിത്തും ശിവയുമെത്തിയത്. തുടക്കത്തില്‍ വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചതെങ്കിലും അതൊന്നും ബോക്‌സോഫീസിനെ ബാധിച്ചിരുന്നില്ല. നാലാമത്തെ വരവിലും നിറഞ്ഞ കൈയ്യടിയും കലക്ഷനിലെ മുന്നേറ്റവും നേടിയാണ് സിനിമ കുതിക്കുന്നത്. അജിത്തിന്റെ ഇതുവരെയുള്ള പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചാണ് സിനിമ കുതിക്കുന്നത്.
രമേഷ് ബാലയുടെ ട്വീറ്റ്
ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയുടെ ട്വീറ്റ് കാണാം.


Click it and Unblock the Notifications











