തല അജിത്തിന്റെ കിടിലന്‍ ഡാന്‍സുമായി വിശ്വാസത്തിന്റെ വീഡിയോ!! അടിച്ച് തൂക്ക് കാണാം
തല അജിത്തിന്റെ വിശ്വാസം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. രജനീകാന്തിന്റെ പേട്ടയ്‌ക്കൊപ്പം പൊങ്കല്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. പേട്ട പോലെ വിശ്വാസവും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറി. മാസ് എന്റര്‍ടെയ്‌നര്‍ എന്നതിലുപരി നല്ലൊരു കുടുംബ ചിത്രം കൂടിയാണ് വിശ്വാസമെന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു.
മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. വിശ്വാസത്തിലെ അടിപൊളി ഗാനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തിയ്യേറ്ററുകളില്‍ തരംഗമായി മാറിയ അടിച്ചുതൂക്ക് എന്ന ഗാനത്തിന്റെ വീഡിയോ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര അജിത്തിന്റെ നായികയായി എത്തിയ ചിത്രത്തില്‍ അനിഘയും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. റോബോ ശങ്കര്‍,തമ്പി രാമയ്യ,യോഗി ബാബു,ജഗപതി ബാബു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഡി ഇമാനായിരുന്നു വിശ്വാസത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും കൂടുതല്‍ യംഗായ ലൂക്കിലുമാണ് അജിത്ത് എത്തിയിരുന്നത്. വീരം,വേതാളം,വിവേകം എന്നീ ചിത്രങ്ങള്‍ക്കും ശേഷം അജിത്തും സിരുത്തൈ ശിവയും ഒന്നിച്ച നാലാമത്തെ സിനിമ കൂടിയായിരുന്നു വിശ്വാസം. സത്യ ജ്യോതി ഫിലിംസായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications