തലൈവരെ വീഴ്ത്താനുള്ള പ്രയാണത്തില്‍ തല? അജിത്തിനും നയന്‍സിനും കാലിടറുമോ? വിശ്വാസം ഇതുവരെ നേടിയത്?

തമിഴകം ഇതുവരെ കാണാത്ത തരത്തിലുള്ള ബോക്‌സോഫീസ് പോരാട്ടത്തിനാണ് ഇത്തവണത്തെ പൊങ്കല്‍ സാക്ഷ്യം വഹിച്ചത്. തലയും തലൈവരും സിനിമകളുമായെത്തിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. ഏത് സിനിമയാണ് ആദ്യം കാണുന്നതെന്നായിരുന്നു ആരാധകരുടെ സംശയവും ചോദ്യങ്ങളും. പൊങ്കല്‍ അവധി കൂടി പ്രഖ്യാപിച്ചതോടെ ആളുകള്‍ തിയേറ്ററുകളിലേക്ക് പ്രവഹിക്കുകയാണ്.

നാളുകള്‍ക്ക് ശേഷം പഴയ അജിത്തിനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നയന്‍താര നായികയായെത്തിയ വിശ്വാസം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയാണ് ഇതെന്ന് തുടക്കം മുതലേ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പോസ്റ്ററുകളുമൊക്കെ പുറത്തുവന്നതോടെ ആരാധകപ്രതീക്ഷയും വാനോളമുയരുകയായിരുന്നു. പേട്ടയുടെ റിലീസുള്ളതിനാല്‍ സിനിമയ്ക്ക് അധികം സെന്ററുകള്‍ ലഭിച്ചിരുന്നില്ല. റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ കോടികള്‍ സ്വന്തമാക്കിയിരുന്നു തലൈവരുടെ സിനിമ.

Ajith

തലയും തലൈവരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആരായിരിക്കും മുന്നിലെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ഇതിനോടകം തന്നെ 100 കോടി പിന്നിട്ട് കുതിക്കുകയാണ് പേട്ട. അധികം പിന്നിലല്ലാതെ കുതിക്കുകയാണ് വിശ്വാസവും. ചെന്നൈ ബോക്‌സോഫീസില്‍ നിന്നും കഴിഞ്ഞ ദിവസം 3.83 കോടിയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. 6.85 കോടിയായിരുന്നു തിരുനെല്‍വേലി-കന്യാകുമാരി മേഖലയിലെ കലക്ഷന്‍. തമിഴ്‌നാട്ടില്‍ നിന്നും 42 കോടി സ്വന്തമാക്കി സിനിമയുടെ വേള്‍ഡ് വൈഡ് കലക്ഷന്‍ 68 കോടിയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. തലൈവരുടെ മാസ്സിനൊപ്പമെത്താനായി കാത്തിരിക്കുകയാണ് തല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X