തമിഴ്‌നാടിനെ തലനാടാക്കിയ തലയുടെ വിശ്വാസം 50 ദിനം പിന്നിട്ടു! ബോക്‌സോഫീസില്‍ നിന്നും ഇതുവരെ നേടിയത്?
Recommended Video

തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ അജിത്ത് സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. പൊങ്കല്‍ റിലീസായെത്തിയ വിശ്വാസം 50 ദിനം പിന്നിട്ടും വിജയകരമായി കുതിക്കുകയാണ്. പേട്ടയ്‌ക്കൊപ്പമായിരുന്നു വിശ്വാസവും എത്തിയത്. പ്രീ ബിസിനസ്സിലൂടെ തന്നെ 100 കോടി സ്വന്തമാക്കിയിരുന്നു പേട്ട. റിലീസിങ് സെന്ററുകളുടെ കാര്യത്തിലും മുന്നിലായിരുന്നു പേട്ട. തലൈവര്‍ക്ക് മുന്നില്‍ പതറാതെ കുതിക്കാനും തലയ്ക്ക് കഴിഞ്ഞിരുന്നു. ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകളാണ് തല സ്വന്തമാക്കിയത്. ജനുവരി 10നായിരുന്നു സിനിമ റിലീസ് ചെയ്തത്.
ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയും അനിഖയും അഭിനയിച്ചിരുന്നു. അജിത്തിനൊപ്പം പ്രാധാന്യമുള്ള വേഷത്തിലാണ് ഇവരുമെത്തിയത്. സിനിമയിലെ ഗാനവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അജിത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായി മാറിയിരിക്കുകയാണ് വിശ്വാസം. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 175 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. വളരെ പെട്ടെന്ന് തന്നെ ഈ സിനിമ 100 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. പൊങ്കലിന്റെ ഫെസ്റ്റീവ് മൂഡുമായെത്തിയ സിനിമയ്ക്ക് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

രജനീകാന്തിന്റെ 2.0 യുടെ റെക്കോര്‍ഡും മറികടന്നാണ് വിശ്വാസം കുതിച്ചത്. 128 കോടിയായിരുന്നു ചിത്രത്തിന് തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്നും ലഭിച്ചത്. ബാഹുബലിയുടെ റെക്കോര്‍ഡ് വിശ്വാസം തകര്‍ക്കുമോയെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 158 കോടിയായിരുന്നു ചിത്രത്തിന് തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്നും ലഭിച്ചത്. ബോളിവുഡ് ചിത്രമായ പിങ്കിന്‍രെ റീമേക്കുമായെത്താനുള്ള തയ്യാറെടുപ്പിലാണ് അജിത്ത്. വിദ്യ ബാലനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











