ഞെട്ടിക്കുന്ന ലുക്കില്‍ തല അജിത്ത്, വിവേഗം ചിത്രങ്ങള്‍ പുറത്ത്, വൈറലാവുന്നു
വിവേഗവുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്ന ഓരോ ഫോട്ടോയും നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്.
തല അജിത്ത് ആരാധകരെ ഞെട്ടിച്ചുകൊണ്ടേയിരിക്കുകയാണ്. പുതിയ ചിത്രമായ വിവേഗത്തെക്കുറിച്ച് പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. ഓരോ അപ്‌ഡേഷനും ആവേശം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. വിവേഗവുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്ന ഓരോ ഫോട്ടോയും നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്.
കീറി പറഞ്ഞ വസ്ത്രവുമായി രക്തത്തിലും മഅമിലും കുളിച്ചു നില്‍ക്കുന്ന അജിത്തിനെയാണ് ചിത്രത്തില്‍ കാണുന്നത്. സംവിധായകന്‍ ശിവയാണ് ഫോട്ടോ പുറത്തുവിട്ടിട്ടുള്ളത്. അജിത്തിന്റെ 57ാ ംചിത്രമാണിത്. ആദ്യം തല57 എന്ന പേരിലാണ് അറിയപ്പെട്ടത്.

നെഞ്ചും വിരിച്ച് ഹോളിവുഡ് സ്‌റ്റൈലില്‍ അജിത്
ബോളിവുഡ് താരങ്ങളെപ്പോലെ സിക്‌സ് പാക്കിനോട് അത്ര പ്രിയമുള്ള നടനല്ല തല അജിത്. അജിത്തിന്റെ പുതിയ സിനിമയായ തല 57 അനൗണ്‍സ് ചെയ്തതു മുതല്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. തല 57 എന്ന പേര് മാറ്റി വിവേഗം എന്നു മാറ്റിയതായി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

ഹോളിവുഡ് സ്‌റ്റൈലില്‍ അജിത്
ആരാധകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അജിത് പ്രത്യക്ഷപ്പെടുന്നത്. ഹോളിവുഡ് സ്‌റ്റൈലില്‍ നെഞ്ചും വിരിച്ച് നില്‍ക്കുന്ന അജിത്തിന്റെ ലുക്കുമായിട്ടുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഡ്യൂപ്പില്ലാതെ സാഹസികമായി ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത് തല
ചിത്രത്തിന്റെ ബള്‍ഗേറിയന്‍ സ്റ്റണ്ട് ഷൂട്ടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞിട്ടുള്ളതാണ്. ചിത്രത്തില്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അജിത്ത് ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

രാജ്യാന്തര ചാരന്റെ വേഷത്തില്‍ അജിത്
ബോളിവുഡ് താരമായ വിവേക് ഒബ്‌റോയ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ വിവവേഗത്തില്‍ രാജ്യാന്തര ചാരനായാണ് അജിത് വേഷമിടുന്നത്. കാജല്‍ അഗര്‍വാളും അക്ഷരഹസനുമാണ് ചിത്രത്തിലെ നായികമാര്‍.

ആരാധകര്‍ ഉറ്റുനോക്കുന്ന ചിത്രം
ചിത്രവുമായി ബന്ധപ്പെട്ട് നിരവധി അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. സിക്‌സ് പാക്കിനു പുറമേ പോവാത്ത അജിത്തിന്റെ കിടു മേക്കോവറആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ഹളിലെ സംസാരവിഷയം.


Click it and Unblock the Notifications