»   » തല ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത, ഇനി കാത്തിരിക്കേണ്ട, വിവേഗം റിലീസ് തീയതി പുറത്തുവിട്ടു !!

തല ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത, ഇനി കാത്തിരിക്കേണ്ട, വിവേഗം റിലീസ് തീയതി പുറത്തുവിട്ടു !!

Posted By: Nihara
Subscribe to Filmibeat Malayalam

തല ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ വിവേഗത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. വീരം, വേതാളം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ശിവയും അജിത്തും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഇന്റര്‍പോള്‍ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തിയത്. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍ റോളില്‍.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവേഗത്തിന്‍റെ റിലീസ് തീയി പുറത്തുവിട്ടു. ആഗസ്ത് 10 നാണ് ചിത്രം തിയേറ്ററിലേക്ക് എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടീസര്‍ തരംഗമായി മാറുകയും ചെയ്തു. കബാലിയും തെരിയും തീര്‍ത്ത റെക്കോര്‍ഡുകള്‍ വിവേഗം വളരെ പെട്ടെന്നു തന്നെ തിരുത്തിക്കുറിച്ചു.

Ajith

ഹോളിവുഡ് സ്‌റ്റൈലില്‍ അജിത് ആരാധകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അജിത് പ്രത്യക്ഷപ്പെടുന്നത്. ഹോളിവുഡ് സ്‌റ്റൈലില്‍ നെഞ്ചും വിരിച്ച് നില്‍ക്കുന്ന അജിത്തിന്റെ ലുക്കുമായിട്ടുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിരുന്നു. മറ്റേതൊരു താരത്തിനും സാധ്യമാകുന്നതിന് അപ്പുറമുള്ള സ്‌ക്രീന്‍ പ്രസന്‍സുമാണ് അജിത്തിനെ വ്യത്യസ്ഥനാക്കുന്നത്. വിവേകം കൂടി എത്തുന്നതോടെ തമിഴകത്ത് രജനീകാന്തിനെ താരമൂല്യത്തില്‍ വെല്ലുമോ അജിത്ത് എന്നാണ് കണ്ടറിയേണ്ടത്.

English summary
Vivegam release date is out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam