»   » റിലീസ് ആഘോഷിച്ചത് ഇത്തിരി കടന്ന് പോയി! ഒരു പാലഭിഷേകം കാരണം തിയറ്റര്‍ ഉടമയ്ക്ക് ഉണ്ടായത് വലിയ നഷ്ടം!!

റിലീസ് ആഘോഷിച്ചത് ഇത്തിരി കടന്ന് പോയി! ഒരു പാലഭിഷേകം കാരണം തിയറ്റര്‍ ഉടമയ്ക്ക് ഉണ്ടായത് വലിയ നഷ്ടം!!

Posted By: Teresa John
Subscribe to Filmibeat Malayalam

താരങ്ങളോടുള്ള ആരാധന കൂടുമ്പോള്‍ പലരും ജീവന്‍ വരെ കൊടുക്കുന്നത് പലപ്പോഴും കാണാറുണ്ട്. പ്രിയതാരങ്ങളുടെ സിനിമ റിലീസ് ചെയ്യുമ്പോഴാണ് ആരാധന മൂത്ത് പലര്‍ക്കും കണ്ണ് കാണാതെ ആവുന്നത്. മുമ്പ് ഇളയദളപതി വിജയിയുടെ സിനിമയ്ക്ക് വേണ്ടി പാലഭിഷേകം നടത്താന്‍ വേണ്ടി ഉയരത്തില്‍ കയറിയപ്പോഴായിരുന്നു ഒരു യുവാവിന് ജീവന്‍ തന്നെ നഷ്ടപ്പെട്ടിരുന്നത്.

താരരാജക്കന്മാരുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിച്ച് കുഞ്ഞു താരം ഷിഫ മോളെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

ഇന്നലെ അജിത്തിന്റെ വിവേകം എന്ന സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. അതിനിടെ ആരാധകരുടെ അമിതാവേശം കാരണം നഷ്ടം വന്നിരിക്കുന്നത് ഒരു തിയറ്റര്‍ ഉടമയ്ക്കാണ്. സിനിമ കാണാന്‍ തിയറ്ററിലെത്തിയവര്‍ ചിത്രം തുടങ്ങി ഇന്‍ട്രോ സീന്‍ എത്തിയപ്പോള്‍ സ്‌ക്രീനിനു മുകളിലേക്ക് പാലഭിഷേകം നടത്തുകയായിരുന്നു.

വിവേകം


അജിത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് വിവേകം. ചിത്രം ആഗസ്റ്റ് 24 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. അതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്നും സിനിമ കാരണം ഒരു തിയറ്റര്‍ ഉടമയ്ക്ക് നഷ്ടം വന്നിരിക്കുന്നത്.

പാലഭിഷേകം

സിനിമ തുടങ്ങി ഇന്‍ട്രോ സീന്‍ എത്തിയപ്പോള്‍ ആവേശം മൂത്ത ആരാധകര്‍ സ്‌ക്രീനിനു മുകളിലേക്ക് പാലഭിഷേകം നടത്തുകയായിരുന്നു.

സ്‌ക്രീന്‍ ഉപയോഗ ശൂന്യമായി


ആരാധകരുടെ ആവേശം കാരണം സ്‌ക്രീന്‍ ഉപയോഗ ശൂന്യമാവുകയായിരുന്നു. ശേഷം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ ആയതോടെ പ്രദര്‍ശനം നിര്‍ത്തിവെക്കുകയായിരുന്നു.

സംഭവം ചെന്നൈയില്‍


ഈ സംഭവം നടക്കുന്നത് ചെന്നൈയിലെ രോഹിണി എന്ന തിയറ്ററിലായിരുന്നു. തിയറ്ററിന്റെ എക്‌സീക്യൂട്ടിവ് ഡയറക്ടറായ രേവാന്ത് ചരണാണ് വാര്‍ത്ത പുറത്ത് വിട്ടത്.

അവരസരം ഒരുക്കിയിരുന്നു


ആരാധകര്‍ക്ക് റിലീസ് ആഘോഷിക്കാനുള്ള അവസരം തിയറ്റര്‍ ഉടമകള്‍ ഒരുക്കിയിരുന്നു. എന്നാല്‍ ചിലര്‍ അത് സ്‌ക്രീനിലും കൂടി നടത്തി വലിയൊരു നഷ്ടം വരുത്തിയിരിക്കുകയാണ്.

കേരളത്തിലും ബിഗ് റിലീസ്


ചിത്രം കേരളത്തിലും ബിഗ് റിലീസായിരുന്നു. 309 സ്്ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ആദ്യദിനം കേരളത്തില്‍ 1650 ഷോ ആയിരുന്നു നടത്തിയത്.

അജിത്ത് ശിവ കൂട്ടുകെട്ട്

അജിത്ത് ശിവ കൂട്ടുകെട്ടില്‍ പിറക്കുന്ന നാലാമത്തെ സിനിമയാണ് വിവേകം. കാജല്‍ ആഗര്‍വാള്‍, വിവേക് ഒബ്രോയ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Vivegam release day Ajith fans destroy theater.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam