നയന്‍സും അജിത്തുമാണ് പൊളിച്ചത്! ആ ഗാനത്തിന് ഇരുവരും ജീവന്‍ നല്‍കി! വിശ്വാസത്തെ പുകഴ്ത്തി നടന്‍! കാണൂ
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമയായിരുന്നു വിശ്വാസം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പൊങ്കലിന് മാറ്റ് കൂട്ടാനായാണ് തലയും സംഘവുമെത്തിയതെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തലയും തലൈവരും തമ്മിലുള്ള ഏര്രുമുട്ടലില്‍ ബോക്‌സോഫീസ് ആര്‍ക്ക് അനുകൂലമായി മാറുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. അജിത്തും നയന്‍താരയും പൊളിച്ചടുക്കിയെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
റൊമാന്റിക് ഗാനമായ വാനേ വാനേയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അജിത്തും നയന്‍സും തമ്മിലുള്ള റൊമാന്‍സ് ഇഷ്ടമായെന്നാണ് ആരാധകര്‍ പറഞ്ഞത്. സിനിമ മാത്രമല്ല ഗാനവും ആകര്‍ഷിച്ചുവെന്ന് വ്യക്തമാക്കിയതാണ് ഹാസ്യ താരമായ വിവേക് എത്തിയത്. ട്വിറ്ററിലൂടെയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഗംഭീരമാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹരിഹരനും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

ആ ഗാനത്തിന് ജീവന്‍ പകരുകയായിരുന്നു നയന്‍സും അജിത്തുമെന്നും വിവേകും പറയുന്നു. ഗാനത്തിന്റെ യൂട്യൂബ് ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് വിശ്വാസത്തെ. തലൈവരെ വെട്ടിയുള്ള ബോക്‌സോഫീസ് കുതിപ്പ് തുടരുകയാണ് അജിത്ത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളിലിടം നേടിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തില്‍ 26.7 കോടി രൂപയായിരുന്നു ചിത്രത്തിന് ലഭിച്ചത്.


Click it and Unblock the Notifications











