മകന്റെ വേര്‍പാടില്‍ നിന്ന് മുക്തനാകുന്നു; വിവേക് ഷൂട്ടിങ് സെറ്റില്‍ തിരിച്ചെത്തി
അടുത്തിടെയാണ് ഹാസ്യതാര വിവേകിന്റെ 13 വയസ്സുകാരനായ മകന്‍ പ്രസന്ന കുമാര്‍ അന്തരിച്ചത്. കോളിവുഡ് സിനിമാ ലോകത്തെ ഒന്നടങ്കം ആ വാര്‍ത്ത ഞെട്ടിച്ചു. പനി തലച്ചോറിന് ബാധിച്ചതായിരുന്നു.
മകന്റെ വേര്‍പാടിലെ വിഷമത്തില്‍ നിന്നും മുക്തനാകാനുള്ള ശ്രമത്തിലാണ് വിവേക്. വീണ്ടും ഷൂട്ടിങും തിരക്കുകളുമൊക്കെയായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുന്നു.

വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തുന്ന കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ വിവേക് തന്നെയാണ് അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വിവേക് ട്വിറ്ററിലേക്കും മടങ്ങിയെത്തി.
ഉദയനിധിയെയും ഹന്‍സികയെയും താരജോഡികളാക്കി അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിവേക് അഭിനയിക്കുന്നത്. ജോളി എല്‍എല്‍ബി എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണിത്.


Click it and Unblock the Notifications