തലയും നേടി 100 അല്ല 125 കോടി! പേട്ടയ്ക്ക് മുന്നില്‍ കാലിടറാതെ വിശ്വാസം! കാണൂ!

Recommended Video

125 കോടി രൂപ നേടി വിശ്വാസം മുന്നേറുന്നു | filmibeat Malayalam

പൊങ്കല്‍ ആഘോഷത്തിന് മറ്റുകൂട്ടാനായാണ് അജിത്തിന്റെ വിശ്വാസമെത്തിയത്. നാളുകള്‍ക്ക് ശേഷം തലയുടെ സിനിമ തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ശിവയും അജിത്തും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ തുടങ്ങിയ പ്രതീക്ഷ അവസാനിച്ചത് സിനിമ റിലീസ് ചെയ്തപ്പോഴായിരുന്നു. തലൈവര്‍ ചിത്രമായ പേട്ടയെക്കൊപ്പമായിരുന്നു സിനിമയെത്തിയത്. ബിഗ് റിലീസായി പേട്ട മാറിയപ്പോള്‍ വിശ്വാസത്തിന് തിയേറ്ററുകള്‍ കുറവായിരുന്നു. തലൈവര്‍ക്ക് മുന്നില്‍ കുലുങ്ങാതെ മുന്നേറുകയായിരുന്നു വിശ്വാസമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. പ്രീ ബിസിനസ്സിലൂടെ തന്നെ കോടികള്‍ സ്വന്തമാക്കിയാണ് പേട്ട എത്തിയത്. ഇതിനോടകം തന്നെ സിനിമ 100 കോടി സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

പൊങ്കലിന് പറ്റിയ സിനിമയാണ് വിശ്വാസമെന്നും നയന്‍സും അജിത്തും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമാണെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. സിനിമയുടെ പോസ്റ്ററുകള്‍ക്കും ട്രെയിലറിനുമൊക്കെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തലയുടെ ലുക്കും ഗംഭീരമായെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. പതിവ് പോലെ തന്നെ തന്റെ വേഷം ഗംഭീരമാക്കി മുന്നേറുകയായിരുന്നു നയന്‍സ്. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ത്യാഗരാജനാണ് സിനിമ നിര്‍മ്മിച്ചത്. വിശ്വാസത്തിന്റെ ലേറ്റസ്റ്റ് കലക്ഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. അതേക്കുറിച്ച് അറിയാന്‍ തുടര്‍ന്നുവായിക്കൂ.

വിശ്വാസം തരംഗമാവുന്നു

വിശ്വാസം തരംഗമാവുന്നു

ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ് വിശ്വാസമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. തുടക്കം മുതലേ തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഫാന്‍സ് പ്രവര്‍ത്തകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് സിനിമയെന്ന് എല്ലാവരും പറഞ്ഞിരുന്നു. പൊങ്കലിന് അനുയോജ്യമായ തരത്തില്‍ ഫെസ്റ്റീവ് മൂഡ് സമ്മാനിക്കുന്ന സിനിമയാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. റിലീസ് ചെയ്തപ്പോള്‍ മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. വിവേഗത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന അജിത്ത് ചിത്രം കൂടിയാണിത്. വിചാരിച്ചത്ര ഏശാതെ പോയതിന്റെ കുറവ് ഇത്തവണ തീര്‍ത്തിരിക്കുകയാണ് അദ്ദേഹം.

125 കോടി പിന്നിട്ടു

125 കോടി പിന്നിട്ടു

തമിഴ്‌നാട്ടില്‍ നിന്നും 125 കോടി സ്വന്തമാക്കി സിനിമ കുതിക്കുകയാണെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്. തമിഴ്‌നാട്ടില്‍ നിന്നും മാത്രമായാണ് ഈ നേട്ടം സ്വന്തമാക്കിയത്. സിനിമയെ സ്വീകരിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കെജി ആര്‍ സ്റ്റുഡിയോസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുത്തതിന് പിന്നില്‍

തിരഞ്ഞെടുത്തതിന് പിന്നില്‍

വിവേഗത്തിന് വേണ്ടിയായിരുന്നു നേരത്തെ തങ്ങള്‍ ഒരുമിച്ചെത്തിയതെന്നും വന്‍ പ്രതീക്ഷയോടെയെത്തിയ സിനിമ ബോക്‌സോഫീസില്‍ അത്ര നല്ല പ്രകടനമായിരുന്നില്ല കാഴ്ച വെച്ചത്. അണിയറപ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന തരത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. കലക്ഷനിലും പിന്നാക്കമായിരുന്നു ഈ സിനിമ. അടുത്ത സിനിമയിലൂടെ ഈ പ്രശ്‌നം പരിഹരിക്കണമെന്ന് അന്നേ താന്‍ കരുതിയിരുന്നതായി അജിത്ത് അറിയിച്ചിരുന്നുവെന്നും അത് പ്രകാരം അദ്ദേഹത്തെ സമീപിക്കുകയായിരുന്നുവെന്നും നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു.

തലൈവരുടെ മുന്നില്‍ പതറാതെ

തലൈവരുടെ മുന്നില്‍ പതറാതെ

തലൈവരുടെ മുന്നില്‍ പതറാതെ കുതിക്കുകയാണ് തല. ഇരുചിത്രങ്ങളും ഗംഭീര പ്രകടനവുമായി മുന്നേറുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രജനീകാന്തിന്‍രെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യതയായിരുന്നു പേട്ടയ്ക്ക് ലഭിച്ചത്. പ്രഈ ബിസിനസ്സിലും തിളങ്ങിയത് പേട്ടയായിരുന്നു. എന്നാല്‍ ഒപ്പത്തിനൊപ്പമായിത്തന്നെ വിശ്വാസവും എത്തിയതോടെയാണ് സിനിമാലോകത്തിന് ആശ്വാസമായത്.

ഫാന്‍സ് പോരാട്ടം വീണ്ടും

ഫാന്‍സ് പോരാട്ടം വീണ്ടും

സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ഫാന്‍സ് പ്രവര്‍ത്തകര്‍ പരസ്പരം പോരടിക്കാന്‍ തുടങ്ങിയിരുന്നു. റിലീസിന് ശേഷവും ഇത് തുടരുകയായിരുന്നു. പേട്ട മുന്നേറുന്നതിനിടയില്‍ വിശ്വാസത്തിന് കാലിടറി എന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഭവം കൈയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. സിനിമയുടെ കലക്ഷനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വീണ്ടും ഫാന്‍സ് പോരാട്ടം തുടങ്ങിയിരിക്കുകയാണ്.

അടുത്ത സിനിമയ്ക്കായുള്ള തയ്യാറെടുപ്പ്

അടുത്ത സിനിമയ്ക്കായുള്ള തയ്യാറെടുപ്പ്

വിശ്വാസം പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ അടുത്ത സിനിമയിലേക്കുള്ള തയ്യാറെടുപ്പിലാണ് അജിത്ത്. പിങ്കിന്റെ റീമേക്ക് ചിത്രവുമായാണ് അദ്ദേഹം എത്തുന്നത്. നസ്രിയയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ ചിത്രത്തിലേക്ക് താന്‍ എത്താനുണ്ടായ കാരണം വ്യക്തമാക്കി വിദ്യ ബാലന്‍ തുറന്നുപറഞ്ഞിരുന്നു. ശ്രീദേവിയുടെ ആഗ്രഹപ്രകാരം അജിത്തിവെ വെച്ച് സിനിമയൊരുക്കുകയാണ് ബോണി കപൂര്‍. അതേക്കുറിച്ച് ്‌റിയാവുന്നതിനാലാണ് താനെത്തുന്നതെന്നായിരുന്നു വിദ്യ ബാലന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X