ആ സംഭവത്തില്‍ വിജയ് എന്നെ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞു; അഞ്ജന വെളിപ്പെടുത്തുന്നു
ടെലിവിഷന്‍ ഷോ കളിലൂടെ ഏറെ ശ്രദ്ധേയയാണ് അഞ്ജന. ടിവി അവതരണത്തില്‍ നിന്ന് സീരിയല്‍ അഭിനയത്തിലേക്ക് കടന്നിരിയ്ക്കുന്ന അഞ്ജന ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ആരോടും ഇതുവരെ പറയാത്ത അക്കാര്യം വെളിപ്പെടുത്തിയത്.
ഇളയദളപതി നായകനായ പുലി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു സംഭവം. ഷോയുടെ അവതാരക അഞ്ജനയായിരുന്നു. ഷോയ്ക്കിടെ ഒരാള്‍ക്ക് ഒരു സമ്മാനം നല്‍കുന്ന കാര്യം വിജയ് യോട് ചോദിക്കാന്‍ അഞ്ജനയെ ഏല്‍പ്പിച്ചു. എന്നാല്‍ ബാക്ക് സ്റ്റേജില്‍ വച്ച് വിജയ് യോട് കാര്യം അഭ്യര്‍ത്ഥിച്ചപ്പോള്‍ അത്ര തൃപ്തികരമായ മറുപടിയായിരുന്നില്ല ലഭിച്ചത്.

ഷോ നടന്നുകൊണ്ടിരിക്കെ വിജയ് യോട് ഒരു പാട്ട് പാടാന്‍ പറഞ്ഞപ്പോള്‍ മറ്റ് പല കാര്യങ്ങളും സംസാരിക്കുന്നതിനിടെ വിജയ് അഞ്ജനയുടെ ആ അഭ്യര്‍ത്ഥനയും കണ്ടില്ലെന്ന് നടിച്ചു. അടുപ്പിച്ചുള്ള രണ്ട് സംഭവങ്ങളും അഞ്ജനയെ വിഷമിപ്പിച്ചു. മറ്റുള്ളവരുടെ കുത്ത് വാക്കുകള്‍ കൂടെയായതോടെ വിഷമം തോന്നി എന്ന് അഞ്ജന പറയുന്നു.
തൊട്ടടുത്ത ദിവസം വിജയ് യുടെ ഓഫീസില്‍ നിന്ന് അഞ്ജനയ്ക്ക് ഫോണ്‍ കോള്‍ വന്നു. മറുതലയ്ക്കല്‍ ഇളയദളതി വിജയ് ആയിരുന്നു. ക്ഷമിക്കണം.. ഞാന്‍ അപ്പോഴത്തെ ചില സാഹചര്യത്തില്‍ താങ്കളുടെ ചോദ്യം ശ്രദ്ധിച്ചില്ല എന്ന് വിജയ് പറഞ്ഞു. അത് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാണെന്ന് അഞ്ജന പറഞ്ഞു.


Click it and Unblock the Notifications











