»   » ഒരു വര്‍ഷത്തെ ആയുസ് രമ്യാ, അപരിചിത് വിവാഹമോചിതരാകുന്നു

ഒരു വര്‍ഷത്തെ ആയുസ് രമ്യാ, അപരിചിത് വിവാഹമോചിതരാകുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് തമിഴ് നടി രമ്യാ സുബ്രമണ്യന്‍ പറയുന്നു. ഒരു വര്‍ഷത്തെ നിറഞ്ഞ വിവാഹ ജീവിതത്തിന് ശേഷം രമ്യയും അപരിചിത് ജയറാമും വിവാഹ മോചിതരാകാന്‍ തീരുമാനിച്ചു. ട്വിറ്ററിലൂടെ രമ്യ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

ഇരുവരുടെയും വീട്ടുക്കാരുടെ സമ്മതത്തോടെയാണ് വേര്‍പ്പിരിയുന്നതെന്നും താരം ട്വിറ്ററില്‍ കുറിച്ചു. മുമ്പ് രമ്യയുെടയും അപരിചിതിന്റെയും വിവാഹ ജീവിതം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം വിരാമമിട്ടാണ് വിവാഹമോചനത്തെ കുറിച്ചുള്ള രമ്യയുടെ ട്വിറ്ററിലെ ട്വീറ്റ്.

vj-ramya-weds-ajith

ഇനിയുള്ള സമയങ്ങള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണെന്നും, രണ്ട് പേരെയും ഒരുപോലെ ബാധിക്കുന്ന കാര്യമായതിനാല്‍ സുഹൃത്തുക്കളും മാധ്യമങ്ങളും തന്റെ സ്വകാര്യതയില്‍ ഇടപെടരുതെന്നും രമ്യ പറഞ്ഞു.

2014 ഫെബ്രുവരി 21നായിരുന്നു ചെന്നൈ സ്വദേശിയായ അപരിചിത് ജയറാമുമായി രമ്യയുടെ വിവാഹം. ടെലിവിഷന്‍ താരമായ രമ്യ മണിരത്‌നത്തിന്റെ ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെയാണ് സിനിമരംഗത്ത് എത്തുന്നത്.

English summary
Ramya Subramanian has finally opened up on her troubled martial relationship with Chennai-based auditor Aparajith Jayaraman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam