അജിത്ത് വിജയ് ആരാധകര്‍ പോരിനിറങ്ങുമ്പോള്‍; കാണുക
അജിത്ത് വിജയ് ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ചിമ്പു.തമിഴകത്തിലെ സൂപ്പര്‍ താരങ്ങളായ അജിത്തിന്റെയും വിജയ് യുടെയും ആരാധകര്‍ തമ്മിലടിക്കുമ്പോള്‍ അജിത്തിന്റെ കടുത്ത ആരാധകനായ ചിമ്പു, താരങ്ങളെ അപമാനിക്കുന്ന തരത്തിലേക്ക് പോര് വളര്‍ത്തരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

തലയുടെയും ഇളയദളപതിയുടെയും സിനിമയുടെ ടീസര്‍ എത്ര പേര്‍ കണ്ടു എന്ന പേരിലാണ് പുതിയ തമ്മിലടി. പക്ഷേ അടി നടക്കുന്നത് സോഷ്യല്‍ മീഡിയയിലാണെന്ന് മാത്രം. അജിത്തിന്റെ ചിത്രമായ എന്നൈ അറിന്താല്‍ എന്ന ചിത്രത്തെ പുറകിലാക്കികൊണ്ട് വിജയ് യുടെ പുതിയ ചിത്രമായ പുലിയുടെ ടീസര്‍ 21 മണിക്കൂറിനുള്ളില്‍ 20 ലക്ഷം പേര്‍ കണ്ടുവെന്ന വാര്‍ത്തയാണ് പോരിനിടയായത്. വിജയ് യുടെ ആരാധകര്‍ പറയുന്നത് 48 മണിക്കൂറിനുള്ളിലാണ് 20 ലക്ഷം പേര്‍ കണ്ടതെന്നാണ്.
എന്നാല്‍ തമ്മിലടിക്കുന്ന ആരാധകരോട് ഒരു രസകരമായ കാര്യം ചോദ്യച്ചോട്ടെ? വിജയ് അജിത്ത് താരങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന കാര്യം നിങ്ങള്‍ മറന്നോ? ചിമ്പു ദേവന്‍ സംവിധാനം ചെയ്ത പുലിയില്‍ ഹന്‍സിക, ശ്രുതി ഹാസന്‍ തുടങ്ങിയവരാണ് മറ്റ് കഥാ പാത്രങ്ങള്‍. ഏകദേശം 118 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ ചിത്രത്തില്‍ അജിത്ത്, തൃഷ, അനുഷ്‌ക, വിവേക് തുടങ്ങിയവരാണ് അഭിനയിച്ചത്. എ എം രത്‌നം നിര്‍മ്മിച്ച ചിത്രത്തില്‍ സത്യ ദേവ എന്ന പോലീസിന്റെ കഥയാണ് പറയുന്നത്. ഗൗതം മേനോന്‍ ചെയ്ത എല്ലാ സിനിമകള്‍ വാങ്ങുന്ന കയ്യടികള്‍ എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് വാങ്ങാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.


Click it and Unblock the Notifications