»   » വിവാഹ മോചനം; തമിഴ് സിനിമാ ലോകം അമല പോളിനെ കുറ്റപ്പെടുത്തുന്നു

വിവാഹ മോചനം; തമിഴ് സിനിമാ ലോകം അമല പോളിനെ കുറ്റപ്പെടുത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

എല്‍ എല്‍ വിജയ് യും അമല പോളും തമ്മിലുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാന്‍ പോകുകയാണ്. അമല പോളിന്റെ സിനിമാ മോഹമാണ് വേര്‍പിരിയാന്‍ കാരണം എന്ന് വിജയ് യുടെ വീട്ടുകാര്‍ പറയുന്നു. തന്റെ സിനിമാ മോഹത്തിന് വിജയ് യുടെ കുടുംബം പിന്തുണച്ചില്ല എന്നാണ് അമലയും പറഞ്ഞത്.

അമലയുടെ ഗ്ലാമര്‍ വസ്ത്രധാരണം; വിവാഹ മോചനത്തിന്റെ കാരണം

എന്നാല്‍ സത്യസന്ധതയും വിശ്വാസവും നഷ്ടപ്പെട്ടതാണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്ന് എല്‍ എല്‍ വിജയ് പത്രകുറിപ്പിലൂടെ അറിയിച്ചു. എന്ത് തന്നെ കാരണങ്ങള്‍ നിരത്തിയാലും അമലയും വിജയ് യും പിരിയുന്നു എന്നതാണ് വാസ്തവം. ഈ വേര്‍പിരിയലില്‍ തമിഴ് സിനിമാ ലോകം കുറ്റപ്പെടുത്തുന്നത് അമല പോളിനെയാണ്. തുടര്‍ന്ന് വായിക്കാം

പരസ്പര സമ്മതത്തോടെ ഹര്‍ജി നല്‍കി

അമല പോളും എല്‍ എല്‍ വിജയ് യും പരസ്പര സമ്മതത്തോടെ കഴിഞ്ഞ ദിവസം വിവാഹ മോചന ഹര്‍ജി നല്‍കി. ചെന്നൈയിലെ കുടുംബ കോടതിയില്‍ എത്തിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്.

ജീവനാംശം വേണ്ടെന്ന് അമല പോള്‍ പറഞ്ഞത്

വിവാഹ മോചനത്തിന് തനിക്ക് ജീവനാംശം വേണം എന്ന് അമല പോള്‍ പറഞ്ഞിട്ടില്ല. പ്രശ്‌നങ്ങള്‍ ഇത്രത്തോളം കൊണ്ടെത്തിച്ചത് അമല പോളാണെന്നും ഇനിയും പ്രശ്‌നങ്ങള്‍ക്ക് താത്പര്യമില്ലാത്തതിനാലാവാം അമല ജീവനാശം ആവശ്യപ്പെടാത്തത് എന്നുമാണ് തമിഴകത്തു നിന്നും വരുന്ന വാര്‍ത്തകള്‍

അമലയ്ക്ക് സിനിമയില്‍ സജീവമാകാന്‍ വേണ്ടിയാണ്

എത്രയും പെട്ടന്ന് വിവാഹ മോചനം നേടി സിനിമയില്‍ സജീവമാകാനാണ് അമല പോളിന്റെ തീരുമാനം. അതിനാണ് നടി വിവാഹ മോചനം നേടുന്നതെന്നും തമിഴ് സിനിമാ ലോകം പറയുന്നു.

ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍

സിനിമയിലെ ചില സുഹൃത്തുക്കള്‍ ഇരുവരുടെയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലത്രെ. ഒത്തു തീര്‍പ്പിന് താത്പര്യമില്ല എന്ന് അമല പോള്‍ പറഞ്ഞത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി

പ്രശ്‌നങ്ങള്‍ തുടങ്ങിയത് കഴിഞ്ഞ മാര്‍ച്ചില്‍

2016 മാര്‍ച്ച് മുതല്‍ അകന്ന് താമസിക്കുകയാണെന്നാണ് അമല പോളും വിജയ് യും ഹര്‍ജിയില്‍ പറഞ്ഞിരിയ്ക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ ഭിന്നത ഉടലെടുത്തത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

വിജയ് യുടെ കുടുംബം പറയുന്നത്

അമല പോള്‍ ആര് പറഞ്ഞാലും കേള്‍ക്കാത്ത പെണ്ണാണെന്നും തുടരെ തുടരെ സിനിമകള്‍ എടുത്തതാണ് വിവാഹ മോചനത്തിന് കാരണമെന്നും എല്‍ വിജയ് യുടെ അച്ഛന്‍ പറഞ്ഞിരുന്നു. സിനിമാഭിനയം നിര്‍ത്തി കുടുംബിനിയായാല്‍ അമലയെ സ്വീകരിക്കാന്‍ തയ്യാറാണെന്നും വിജയ് യുടെ കുടുംബം പറഞ്ഞിട്ടുണ്ട്.

അമലയും വിജയ് യും പറയുന്ന കാരണങ്ങള്‍

വിജയ് യുടെ വീട്ടില്‍ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നും സിനിമാഭിനയത്തിന് പിന്തുണ നല്‍കിയില്ല എന്നുമാണ് അമല പോള്‍ പറഞ്ഞത്. എന്നാല്‍ അമലയുടെ വാദം തെറ്റാണെന്ന് വിജയ് പറയുന്നു. സിനിമാഭിനയത്തിന് താന്‍ പരമാവധി പിന്തുണച്ചിട്ടുണ്ട്. സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെട്ടതാണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്ന് വിജയ് പറഞ്ഞു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Was Amala Paul right in not claiming maintenance from Vijay?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam