റിലീസിന് മുന്നെ എന്നെ അറിന്താല്‍ ഇന്റര്‍നെറ്റില്‍ ലീക്കായി?
തമിഴകം മാത്രമല്ല, സിനിമാസ്വദകര്‍ മുഴുവന്‍ കാത്തിരിക്കുയാണ് അജിത്ത് നായകനാകുന്ന എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന്റെ റിലീസിനായി. വാരണം ആയിരം, വിണൈത്താണ്ടി വരുവായ തുടങ്ങി ഒത്തിരി സൂപ്പര്‍ഹിറ്റുകൊളുരിക്കിയ ഗൗതം വേസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്നാണ് (05-02-2014) തിയേറ്ററുകളിലെത്തുന്നത്. അതിനുമുമ്പ് ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്ത.
റിലീസിന് മുന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിയെന്ന്. ചിത്രത്തിലെ ഒരു പ്രധാന ഭാഗത്തിന്റെ സ്‌ക്രീന്‍പ്രിന്റോടുകൂടിയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് ചിത്രത്തിന്റെ ട്രെയിലറിലോ ടീസറിലോ, പോസ്റ്ററിലോ ഉള്ള ഭാഗമല്ലെന്നതും വ്യക്തമാണ്.

ചിത്രം റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസമാണ് വ്യാജന്‍ ഇന്റര്‍നെറ്റിലുണ്ടെന്ന വാര്‍ത്തകള്‍ വന്നത്. അങ്ങനെയെങ്കില്‍ ഇന്ന് ചിത്രം റിലീസായാല്‍, നാളെ മുതല്‍ ഇന്റര്‍നെറ്റില്‍ ഒഴുകും എന്ന കാര്യത്തില്‍ സംശയമില്ല. അടുത്തിടെ ഒത്തിരി തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്ത തൊട്ടടുത്ത ദിവസം തന്നെ നെറ്റില്‍ എത്തിയിട്ടുണ്ട്.
എന്നാല്‍ ചിത്രം ലീക്കായി എന്ന വാര്‍ത്ത ചിത്രത്തിന്റെ നിര്‍മാതാവോ സംവിധായകനോ അംഗീകരിക്കുന്നില്ല. അത്രയും സുരക്ഷയോടെയാണ് തങ്ങള്‍ ചിത്രത്തിന്റെ എഡിറ്റിങും മറ്റും കാര്യങ്ങളും കൈകാര്യം ചെയ്തതെന്നാണ് ഗൗതം വാസുദേവ് മേനോന്‍ പറയുന്നത്. ഒരു ഡ്യൂപ്ലിക്കേറ്റ് പ്രിന്റ് പോലും കരുതിയിട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.


Click it and Unblock the Notifications