»   » വിജയ് യുടെ 60ാമത്തെ ചിത്രം, ഭൈരവയുടെ ടീസര്‍ പുറത്തിറങ്ങി!

വിജയ് യുടെ 60ാമത്തെ ചിത്രം, ഭൈരവയുടെ ടീസര്‍ പുറത്തിറങ്ങി!

Posted By: Sanviya
Subscribe to Filmibeat Malayalam

അറ്റ്‌ലി സംവിധാനം ചെയ്ത തെറിയ്ക്ക് ശേഷം വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭൈരവ. ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ദീപാവലി സ്‌പെഷ്യല്‍ ഗിഫ്റ്റായി ചിത്രത്തിന്റെ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. വിജയ് യുടെ ലുക്കും കിടിലന്‍ ഡയലോഗുമാണ് ടീസറിന്റെ ഹൈലൈറ്റ്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് കീര്‍ത്തി സുരേഷ് വിജയ് യുടെ നായിക വേഷം അവതരിപ്പിക്കുന്നത്.

അഴകിയ തമിഴ് മകന് ശേഷം

അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും ഒന്നിക്കുന്ന ചിത്രമാണ് ഭൈരവ. നേരത്തെ വിജയ് ചിത്രമായ ഗില്ലിയുടെ സംഭാഷണം ഒരുക്കിയത് ഭരതനായിരുന്നു.

ഇരട്ട വേഷത്തില്‍

വിജയ് ഇരട്ട വേഷത്തില്‍ എത്തുന്നുവെന്നതാണ് ഒരു പ്രത്യേകത. നെല്ലായി ഭാഷ സംസാരിക്കുന്ന ഒരു നാടന്‍ വേഷമാണ് അതില്‍ ഒന്ന്.

സംഗീതം

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

ടീസര്‍

ചിത്രത്തിന്റെ ടീസര്‍ കാണൂ..

English summary
Watch ‘Bairavaa’ teaser: Vijay sticks to his strengths

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam