»   » തൃഷ ശരിയ്ക്കും അതിശയിപ്പിയ്ക്കുന്നു; കാണൂ

തൃഷ ശരിയ്ക്കും അതിശയിപ്പിയ്ക്കുന്നു; കാണൂ

Written By:
Subscribe to Filmibeat Malayalam

12 വര്‍ഷത്തോളമായി തൃഷ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. ഒരു നടിയെ സംബന്ധിച്ച് ഇത്രയുകാലം ഇന്റസ്ട്രിയില്‍ നില്‍ക്കുക എന്നത് വലിയ കാര്യം തന്നെയാണ്. എന്നാല്‍ തൃഷ 12 വര്‍ഷത്തോളം നിറഞ്ഞു നിന്നിട്ടും തന്റെ കഴിവ് തെളിയ്ക്കാന്‍ പാകത്തിന് മികച്ചൊരു വേഷം നടിയ്ക്ക് കിട്ടിയിരുന്നില്ല.

നായകി എന്ന ചിത്രത്തിലൂടെ ആ കുറവ് പരിഹരിക്കപ്പെടും എന്ന് തന്നെയാണ് കരുതുന്നത്. പതിവ് ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും, നായകനെ ചുറ്റിപ്പറ്റി നടക്കുന്ന നായികയില്‍ നിന്നും വ്യത്യസ്തമായി തീര്‍ത്തും മറ്റൊരു അവതാരത്തിലാണ് തൃഷ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തൃഷയുടെ ഭാവം ഏറെ പ്രശംസകള്‍ നേടിയിരുന്നു. എസ് എസ് രാജമൗലി വരെ നടിയെ പുകഴത്തി.

nayaki

ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിയ്ക്കുകയാണ്. ശരിക്കും അതിശയിപ്പിക്കുന്ന അഭിനയം തന്നെയാണ് തൃഷ ചിത്രത്തില്‍ കാഴ്ചവച്ചിരിയ്ക്കുന്നത് എന്ന് 50 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്നും വ്യക്തമാകുന്നു. സൗന്ദര്യത്തിനൊപ്പം അഭിനയവും ആകുമ്പോള്‍ നായകി തമിഴ് പ്രേക്ഷകര്‍ക്ക് വേറിട്ടൊരു അനുഭവമാകും എന്ന കാര്യത്തില്‍ സന്ദേഹമില്ല,

ഗോവര്‍ദ്ദനന്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന നായകി ഒരു പിരിയോഡിക് ഹൊറര്‍ ചിത്രമാണ്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ ഗണേഷ് വെങ്കടരാമനാണ് നായക വേഷത്തിലെത്തുന്നത്. ഗിരിധര്‍ മമിഡിപ്പള്ളി നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത് ജഗദീഷാണ്. ഇപ്പോള്‍ ടീസര്‍ കാണൂ...

English summary
Watch Trisha's Nayaki Official Teaser
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam