twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീ സ്റ്റാന്‍ഡ് വിത്ത് വിജയ്! നടന് പിന്തുണയുമായി ആരാധകര്‍,20 മണിക്കൂര്‍ പിന്നിട്ട് ചോദ്യം ചെയ്യല്‍

    By Midhun Raj
    |

    തമിഴ് സൂപ്പര്‍ താരം വിജയ്‌യെ ആദായി നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബിഗില്‍ എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുകളില്‍ വൈരുദ്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടനെ കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ആദായി നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

    ചെന്നൈയിലെ പാനൂരിലുളള വിജയുടെ വീട്ടിലാണ് മണിക്കൂറുകളായി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ബുധനാഴ്ച മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടനെ കസ്റ്റഡിയിലെടുത്ത്. ബിഗില്‍ എന്ന ചിത്രം നിര്‍മ്മിച്ച എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡും ചോദ്യം ചെയ്യലും നടന്നത്.

    വിജയുടെ ചെന്നൈയിലെ

    വിജയുടെ ചെന്നൈയിലെ വീടുകളിലും സാലിഗ്രാമത്തും നീലാങ്കരയിലുമുളള വസന്തികളിലും കഴിഞ്ഞ ദിവസം തിരച്ചില്‍ നടന്നിരുന്നു. ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനിടെ നടന് പിന്തുണയുമായി
    ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വി സ്റ്റാന്‍ഡ് വിത്ത് വിജയ് ഹാഷ്ടാഗിലാണ് പലരും സൂപ്പര്‍താരത്തിന് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

    നാല് ലക്ഷത്തിലധികം

    നാല് ലക്ഷത്തിലധികം ട്വീറ്റുകളാണ് വീ സ്റ്റാന്‍ഡ് വിത്ത് വിജയ് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ അഞ്ചാമത് എത്തിയിരുന്നു ഈ ഹാഷ്ടാഗ്. വിജയ്ക്ക് പിന്തുണയുമായി ആയിരക്കണക്കിന് ആളുകളാണ് ഓരോ മണിക്കൂറിലും ട്വീറ്റ് ചെയ്യുന്നത്. ബിജെപിയെ വെല്ലുവിളിച്ച് സിനിമാ സീനുകളും ട്രോളുകളും ട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്.

    ദുല്‍ഖര്‍ സല്‍മാന്റെ വരനെ ആവശ്യമുണ്ട് കാണാന്‍ അഞ്ച് കാരണങ്ങള്‍ദുല്‍ഖര്‍ സല്‍മാന്റെ വരനെ ആവശ്യമുണ്ട് കാണാന്‍ അഞ്ച് കാരണങ്ങള്‍

    വിജയ്ക്ക് എതിരായ

    വിജയ്ക്ക് എതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട് എന്ന ആരോപണം ശക്തമായി കൊണ്ടിരിക്കുകയാണ്. മുന്‍പ് വിജയ് ചിത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുളള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിജയുടെ മുന്‍ചിത്രമായ മെര്‍സലില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജിഎസ്ടിയെയും വിമര്‍ശിച്ചിരുന്നു.

    ചതിക്കാത്ത ചന്തുവിലെ എന്റെ കരച്ചിൽ ബോറാണ്‌! തുറന്നുപറഞ്ഞ് ജയസൂര്യചതിക്കാത്ത ചന്തുവിലെ എന്റെ കരച്ചിൽ ബോറാണ്‌! തുറന്നുപറഞ്ഞ് ജയസൂര്യ

    പിന്നാലെ ഇറങ്ങിയ

    പിന്നാലെ ഇറങ്ങിയ സര്‍ക്കാര്‍ എന്ന സിനിമയില്‍ അണ്ണാ ഡിഎംകെ സര്‍ക്കാരിനെയും വിമര്‍ശിച്ചിരുന്നു. ഇതൊക്കെയാണ് വിജയിയെ കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. നിലവില്‍ വിജയ്ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പലരും ഐക്യദാര്‍ഡ്യം അറിയിച്ച് എത്തുന്നത്.

    മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്‌! തുറന്നുപറഞ്ഞ് അന്‍വര്‍ റഷീദ്മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്‌! തുറന്നുപറഞ്ഞ് അന്‍വര്‍ റഷീദ്

    Read more about: vijay
    English summary
    we stand with vijay hashtag trending in twitter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X