»   » എല്ലാ പരിമിതികളും കടന്ന് സുചിലീക്‌സ്; തരംഗമാകുന്ന ഈ 'അശ്ലീലത'യുടെ സത്യാവസ്ഥ ?

എല്ലാ പരിമിതികളും കടന്ന് സുചിലീക്‌സ്; തരംഗമാകുന്ന ഈ 'അശ്ലീലത'യുടെ സത്യാവസ്ഥ ?

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ രണ്ടാഴ്ചയായി തമിഴ് സിനിമാ ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ് ഒരു ട്വിറ്റര്‍ അക്കൗണ്ട്. ഗായികയും ആര്‍ജെയുമൊക്കെയായ സുചിത്ര കാര്‍ത്തിക്കിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി വ്യാപകമായി താരങ്ങളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിയ്ക്കുന്നു.

സുചിത്ര തമിഴ് നായികമാരുടെ നഗ്നചിത്രങ്ങള്‍ ലീക്ക് ചെയ്യുന്നതിന് മോഹന്‍ലാലിനും മമ്മൂട്ടിക്കുമെന്താ ?

സംഭവത്തിന് എതിരെ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം രംഗത്തെത്തി കഴിഞ്ഞു. പലരും സുചിത്രയ്‌ക്കെതിരെ കേസ് കൊടുക്കാന്‍ മുന്നോട്ട് വന്നു. എന്നാല്‍ ഈ സംഭവങ്ങളുടെയൊക്കെ സത്യാവസ്ഥ എന്താണെന്ന് ആരെങ്കിലും അന്വേഷിച്ചോ... അതിപ്രകാരമാണ്..

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്

ഈ സംഭവങ്ങളെല്ലാം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞ് ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ രംഗത്തെത്തിയിരുന്നു. അക്കൗണ്ട് തിരിച്ചെടുത്തു എന്ന് പിറ്റേ ദിവസം സുചി തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. അതിനൊപ്പം ധനുഷിനൊപ്പം ഒരു പാര്‍ട്ടയില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവവും ഗായിക പങ്കുവച്ചിരുന്നു. പാര്‍ട്ടിയില്‍ ധനുഷിനൊപ്പം വന്ന ആരോ സുചിത്രയുടെ കൈ പിടിച്ച് തിരിച്ചതായിരുന്നു സംഭവം. ഫോട്ടോ സഹിതം തമാശ രൂപത്തിലാണ് സുചിത്ര അത് ട്വിറ്ററില്‍ ഇട്ടത്.

വാസ്തവ വിരുദ്ധമാണെന്ന് ഭര്‍ത്താവ്

ധനുഷിനെതിരെയുള്ള സുചിത്രയുടെ ട്വീറ്റ് വിവാദമായി. പലരും ഗായികയെ ട്വിറ്ററിലൂടെ ആക്രമിച്ചപ്പോള്‍ വിശദീകരണവുമായി ഭര്‍ത്താവ് കാര്‍ത്തിക് വീണ്ടുമെത്തി. സുചി ട്വിറ്ററില്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങള്‍ക്ക് യാതൊരു വിധ അടിസ്ഥാനവുമില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണം ഇതൊന്നുമല്ല, തീര്‍ത്തും വ്യക്തിപരമാണ്. ഇക്കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കണം എന്നുമാണ് കാര്‍ത്തിക് ട്വിറ്ററിലൂടെ അറിയിച്ചത്. ഇതോടെ ആളുകള്‍ ആശയക്കുഴപ്പത്തിലായി. ഉള്ളില്‍ മറ്റെന്തോ പുകുയുന്നതായി പലര്‍ക്കും സംശയമുണ്ടായി.

ചറപറാ ഫോട്ടോകള്‍

കാര്‍ത്തിക്കിന്റെ വിശദീകരണത്തിന് പിന്നാലെ ട്വിറ്ററില്‍ ചറപറാ ഫോട്ടോകളും വീഡിയോകളും പ്രത്യക്ഷപ്പെട്ടു. ധനുഷിന് തമിഴകത്തെ മറ്റ് നായികമാരുമായുള്ള അവിഹിത ബന്ധങ്ങള്‍ വ്യക്തമാക്കുന്ന തരത്തിലായിരുന്നു ഫോട്ടോകള്‍. സുചിലീക്‌സ് എന്ന ഹാഷ് ടാഗോടെയാണ് ഫോട്ടോകള്‍ വൈറലായത്. ഒരു ഘട്ടത്തില്‍ തന്നെ ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും ലൈംഗികമായി പീഡിപ്പിച്ചു എന്ന് വരെ സുചിത്രയുടെ പേരിലുള്ള അക്കൗണ്ടില്‍ ട്വീറ്റ് ചെയ്യുപ്പെട്ടു.

ഹാക്ക് ചെയ്തതാണെന്ന് സുചി

വിഷയം ചര്‍ച്ചയായി. ഓണ്‍ലൈന്‍ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. തുടര്‍ന്ന് ഒരു തമിഴ് ചാനല്‍ സുചിത്രയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലായത്. ധനുഷിനെതിരെ ഞാനൊരു വരി പോലും എവിടെയും എഴുതിയിട്ടില്ല എന്നും തന്റെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്യുപ്പെട്ടതാണെന്നും സുചി വ്യക്തമാക്കി. എന്റെ അക്കൗണ്ട് വെരിഫൈഡ് ചെയ്തതല്ല. അതിനാല്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ സാധിയ്ക്കും. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയോ എന്ന് ചോദിച്ചപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം ഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് താനെന്നാണ് സുചി പറഞ്ഞത്.

അക്കൗണ്ട് ഡിആക്ടീവേറ്റ് ചെയ്തു

പ്രശ്‌നം വിവാദമായതോടെ സുചിത്ര കാര്‍ത്തിക് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും ഗായികയുടെ പേരില്‍ ഇരുപതില്‍പരം വ്യാജ ട്വിറ്റര്‍ എക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ആ അക്കൗണ്ടുകള്‍ വഴിയാണ് ഇപ്പോള്‍ കണ്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള വീഡിയോകളും ഫോട്ടോകളും വൈറലായിക്കൊണ്ടിരിയ്ക്കുന്നത്. അതില്‍ മലയാളികള്‍ കൂടെയായ അമല പോള്‍, നയന്‍താര, പാര്‍വ്വതി നായര്‍ തുടങ്ങിയവരും ഇരയായി.

English summary
What actually happened in Suchithra controversy ?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam