twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐയില്‍ ചെല്ലുമ്പോള്‍ എന്തായിരുന്നു സുരേഷ്‌ഗോപിയുടെ കണ്ടീഷന്‍സ്‌

    By Nirmal Balakrishnan
    |

    ഐ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഷങ്കര്‍ ക്ഷണിച്ചപ്പോള്‍ സുരേഷ്‌ഗോപി ചില കണ്ടീഷനുകള്‍ മുന്നോട്ടുവച്ചു. അതെന്താണെന്നറിയണ്ടേ..

    സിനിമയില്‍ മദ്യപിക്കില്ല. പുകവലിക്കില്ല. രാത്രി എട്ടുമണിക്കു ശേഷം ജോലി ചെയ്യില്ല. ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കു പങ്കെടുക്കില്ല. നൂറാംദിവസത്തെ ആഘോഷത്തില്‍ പങ്കെടുക്കില്ല എന്നിവയൊക്കെയാണ് സുരേഷ്‌ഗോപി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍. അതില്‍ പുകവലിക്കില്ല എന്ന നിര്‍ദേശം മാത്രമേ നടപ്പാക്കാന്‍ പറ്റാതായുള്ളൂ. ബാക്കിയെല്ലാം സംവിധായകന്‍ അംഗീകരിച്ചു.

    നിസ്സഹകരണം മൂലം സുരേഷ്‌ഗോപിയുടെ വേഷം ഐയില്‍ നിന്നു വെട്ടിച്ചെറുതാക്കി എന്ന ആരോപണം സുരേഷ്‌ഗോപി തള്ളിക്കളയുന്നു. അതെല്ലാം സിനിമയ്ക്കു പുറത്തുള്ള ചില കുശുമ്പന്‍മാര്‍ പറഞ്ഞൊപ്പിച്ചതാണ്. ചിലര്‍ക്ക് ഇതൊന്നും ദഹിക്കില്ലെന്നും അവരാണു ഇതിനു പിന്നിലെന്നും സുരേഷ്‌ഗോപി പറഞ്ഞു.

    suresh-gopi

    സുരേഷ്‌ഗോപി നായകനായ ഏകലവ്യന്‍, കമ്മിഷണര്‍ എന്നീ ചിത്രങ്ങളൊന്നും കണ്ടിട്ടല്ല ഷങ്കര്‍ ഐയിലേക്കു ക്ഷണിച്ചത്. ഏഷ്യാനെറ്റിലെ കോടീശ്വരന്‍ എന്ന പരിപാടിയുടെ വ്യത്യസ്തത കണ്ടിട്ടായിരുന്നു പുതിയ ചിത്രത്തിലേക്കു വിളിച്ചത്.

    ഐയില്‍ താന്‍ ചെയ്ത വേഷം ചെയ്യാന്‍ പ്രത്യേകം മറയും ഒതുക്കവും വേണം. അത് അവതരിപ്പിക്കാന്‍ തമിഴില്‍ ധാരാളം പേരുണ്ട്. പക്ഷേ അവരെ ക്ഷണിച്ചാല്‍ സസ്‌പെന്‍സ് പൊളിഞ്ഞുപോകുമെന്നതുകൊണ്ടാണ് തന്നെ ക്ഷണിച്ചതെന്ന് സുരേഷ്‌ഗോപി പറയുന്നു.

    വിക്രം നായകനാകുന്ന ഷങ്കര്‍ ചിത്രമായ ഐ റിലീസിനൊരുങ്ങുകയാണ്. അതില്‍ മലയാളത്തില്‍ നിന്നു സുരേഷ്‌ഗോപിയാണ് അഭിനയിക്കുന്നത്. സുരേഷ്‌ഗോപി ചെയ്യുന്ന വേഷം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. വിക്രം നാലുവേഷം ചെയ്യുന്നുണ്ട്. തെലുങ്കിലെയും തമിഴിലെയും കുറേ വില്ലന്‍വേഷം ചെയ്യുന്നവുരം ഇതില്‍ അഭിനയിക്കുന്നുണ്ട്. ഏതായാലും സസ്‌പെന്‍സ് പൊളിയാന്‍ ഇനി കുറച്ചുദിവസങ്ങള്‍കൂടി.

    English summary
    What are the conditions put forward by sureshgopi to act in tamil movie i?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X