ഐ യില്‍ നിന്ന് ലഭിച്ച പ്രതിഫലം വിക്രം എന്ത് ചെയ്തു?
വിക്രമിന്റെ മൂന്ന് വര്‍ഷത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമാണ് ഐ എന്ന സിനിമ. ചിത്രത്തിന് വേണ്ടി വിക്രം ഒരുപാട് സഹിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്കനുസരിച്ച് തന്റെ ശരീരം രൂപപ്പെടുത്തിയെടുക്കുന്നതിനും മറ്റും മറ്റാരും തയ്യാറാവാത്ത പല സാഹസികതകളും വിക്രം സ്വീകരിച്ചു.
മൂന്ന് വര്‍ഷത്തെ തന്റെ കഠിന പ്രയത്‌നത്തിന്റെ ഫലം ഐ റിലീസ് ചെയ്തപ്പോള്‍ വിക്രമിന് ലഭിച്ചു. ഇത്രയെറെ കഷ്ടപ്പെട്ട വിക്രമിന് തീര്‍ച്ചയായും ഐ യില്‍ നിന്ന് നല്ലൊരു തുക പ്രതിഫലം ലഭിച്ചു കാണുമല്ലോ. ഈ പണം വിക്രം എന്ത് ചെയ്തു?

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ വിക്രം ആ പണം വിനിയോഗിച്ചത് പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയാണ്. പ്രതിഫലത്തിന്റെ പകുതിയും പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് നല്‍കി. ഇത്തരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ബ്രാന്റ് അംബാസിഡറായ വിദ്യ സുധയാണ് ഇക്കാര്യം അറിയിച്ചത്.
ഐയില്‍ നിന്ന് വലിയൊരു തുക ലഭിച്ചതുകൊണ്ട് മാത്രമല്ല വിക്രം ഇത്തരമൊരു സേവനത്തിനിറങ്ങിയത്. ഇതൊരു തുടര്‍ച്ച മാത്രമാണ്. വിക്രമിന്റെ ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന 'വിക്രം ഫൗണ്ടേഷന്‍' വഴി പാവപ്പെട്ടവര്‍ക്കുള്ള ശാസ്ത്രക്രിയച്ചെലവ്, പാവപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് എന്നിവ വിക്രം വഹിക്കുന്നുണ്ട്. കാശി ഐ കെയറുമായി ചേര്‍ന്ന് പാവപ്പെട്ടവര്‍ക്കുള്ള നേത്ര ശാസ്ത്രക്രിയയ്ക്കും വിക്രമിന്റെ സഹായമുണ്ട്.


Click it and Unblock the Notifications











