ശ്രുതി ഹസന്‍ ചോദിക്കുന്നു, എന്താണ് ഈ ഗ്ലാമര്‍

By Aswathi

ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന്‍ എന്ന് കേള്‍ക്കുമ്പോള്‍ പറയും, ഓ സെക്‌സി, ഹോട്ട്, ഗ്ലാമര്‍ ആക്ടറസ് എന്ന്. പക്ഷെ ഗ്ലാമര്‍ എന്ന വാക്കുകൊണ്ട് പ്രേക്ഷകര്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അറിയില്ലെന്നാണ് അടുത്തിടെ ഒരു പത്ര സമ്മേളനത്തില്‍ ശ്രുതി പറഞ്ഞത്.

ഹരി സംവിധാനം ചെയ്ത 'പൂജൈ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനായി നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് എന്താണ് ഗ്ലാമര്‍ എന്നതുകൊണ്ട് പ്രേക്ഷകര്‍ അര്‍ത്ഥമാക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ശ്രുതി ഹസന്‍ പറഞ്ഞത്. തെലുങ്ക് ചിത്രങ്ങളില്‍ എന്തിനിത്ര ഗ്ലാമറാകുന്നു എന്ന ചോദ്യം വന്നപ്പോഴായിരുന്നു ശ്രുതിയുടെ പ്രതികരണം.

shruti-hassan

വിശാലാണ് പൂജൈ എന്ന ചിത്രത്തില്‍ ശ്രുതിയുടെ നായകന്‍. തനിക്ക് തമിഴ് സിനിമയെന്നോ തെലുങ്ക് സിനിമയെന്നോ ഹിന്ദി സിനിമയെന്നോ വേര്‍തിരിവില്ലെന്ന് ശ്രുതി പറയുന്നു. തന്റെ വീട്ടില്‍ എല്ലാം സിനിമാ സംസ്‌കാരവും ഉള്‍ക്കൊള്ളും. തങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമ എന്ന കാഴ്ചപ്പാട് മാത്രമേയുള്ളൂവെന്നും ഉലകനായകന്റെ മകള്‍ പറഞ്ഞു.

എന്ത് കൊണ്ട് തമിഴിലെ ചില ചിത്രങ്ങള്‍ നിരസിക്കുന്നു എന്നും ശ്രുതിയോട് ചോദ്യം ഉയര്‍ന്നു. ഏറ്റെടുത്ത ചിത്രങ്ങളുമായി തിരക്കിലായതുകൊണ്ടാണ് പലതും നിരസിക്കേണ്ടിവന്നത്. ഭാഗ്യവശാല്‍ പൂജൈയ്ക്ക് വേണ്ടി വിളിക്കുമ്പോള്‍ തിരക്കുകള്‍ കുറഞ്ഞിരുന്നെന്ന് ശ്രുതി വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X