»   »  ഹോട്ടലിലേയ്ക്ക് മാറിക്കോ!! സഹകരിച്ചില്ലെങ്കിൽ കരിയർ നശിപ്പിക്കും, ചിൻമയിയ്ക്ക് നേരെ വൈരമുത്തു

ഹോട്ടലിലേയ്ക്ക് മാറിക്കോ!! സഹകരിച്ചില്ലെങ്കിൽ കരിയർ നശിപ്പിക്കും, ചിൻമയിയ്ക്ക് നേരെ വൈരമുത്തു

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഹോളിവുഡിലും ബോളിവുഡിലും ഏറെ ചലനം സൃഷ്ടിച്ച മീടു ക്യാംപെയ്ൻ തമിഴ് സിനിമ ലോകത്തും ചർച്ചയാവുകയാണ്. ബോളിവുഡ് താരം തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു പിന്നാല്യാണ് ഇന്ത്യയയിൽ മീടു ക്യാംപെയ്നുകൾ വീണ്ടും ശക്തമായി തുടങ്ങിയത്. സമൂഹത്തിന്റെ ഉയർന്ന് തട്ടിൽ ജീവിക്കുന്ന പലരുടേയും ശരിയായ മുഖമാണ് മീടുവിലൂടെ പുറത്തു വരുന്നത്.

  എല്ലാം സത്യവും ഉടൻ പുറത്തു വരും!! മീടു വിൽ അമിതാഭ് ബച്ചനും, വിവാദത്തിന് തിരികൊളുത്തി സപ്ന ഭവാനി, ഞെട്ടലോടെ ബോളിവുഡ്...

  മലയാള സിനിമയിലും മീടു ക്യാംപെയ്ൻ ചില തരംഗങ്ങൾ സൃഷ്ടിച്ചിരുന്നു. നടൻ മുകേഷിനെതിരെയാണ് ആരോപണവുമായി സിനിമ സങ്കേതിക പ്രവർത്ത ടെസ്സ് ജോസഫ് രംഗത്തെത്തിയത്. ആരോപണങ്ങൾ മുകേഷ് നിരസിച്ചുവെങ്കിലും സിനിമ സാംസ്കാരിക സമൂഹിക ലോകത്ത് ഇത് വലിയ ചലനം സൃഷ്ടിച്ചിരുന്നു. ഇതു പോലെ തമിഴ് സിനിമയെ പിടിച്ച് കുലുക്കിയ വെളിപ്പെടുത്തലായിരുന്നു ഗായിക ചിൻമയിയുടേത്. കവിയും പ്രമുഖ ഗാനരചയിതാവുമായ വൈരമുത്തുവിന് നേരെയാണ് ഗായിക ആരോപണം ഉന്നയിച്ചത് . വൈരമുത്ത് ആരോപണത്തെ നിഷേധിച്ചുവെങ്കിലും കൂടുതൽ വെളിപ്പെടുത്തലുമായി ചിന്മായി രംഗത്തെത്തിയിട്ടുണ്ട്. വീഡിയോയിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ.

  അവളോടൊപ്പമെന്ന് ബോളിവുഡ്!! മലയാളത്തിലും അത് വേണം...!! മീ ടുവിൽ നിലപാട് വ്യക്തമാക്കി യുവനടിമാർ

  അന്ന് പറയാതിരുന്നതിന്റെ കാരണം

  വർഷങ്ങൾക്ക് മുൻപ് ഉണ്ടായ സംഭവം ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത് പ്രശസ്തിയ്ക്ക് വേണ്ടിയാണെന്ന് പറയുന്നത് തികച്ചും ബാലിശമാണെന്ന് ചിന്മായി പറഞ്ഞു. ഈ സംഭവം വർഷങ്ങൾക്ക് മുൻപാണ് തുറന്ന് പറഞ്ഞിരുന്നതെങ്കിൽ പ്രശസ്തിയ്ക്ക് വേണ്ടിയാണ് താൻ ഇങ്ങനെ പറയുന്നതെന്നുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പറയും. എന്നാൽ ഇപ്പോൾ കരിയറിൽ നല്ല നിലയിൽ എത്തിനിൽക്കുകയാണ്. ആ സമയത്ത് ഇങ്ങനെ ഉന്നയിക്കുന്നത് ബാലിശമാണെന്ന് നടി കൂട്ടിച്ചേർത്തു.

  സംഭവം സ്വിറ്റ്സർലണ്ടിൽ

  സ്വിറ്റ്സർലണ്ടിൽ വെച്ചുണ്ടായ അനുഭവമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഒരു പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സ്വിറ്റ്സ്ർലണ്ടിൽ എത്തിയത്. പ്രോഗ്രാമിന്റെ പ്രധാന സംഘാടകനായ സുരേഷിന്റെ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. പരിപാടി കഴിഞ്ഞ് ബാക്കിയുള്ളവർ മടങ്ങി പോയിയെങ്കിലും എന്നോടും അമ്മയോടും ഒരു ദിവസം കൂടി അവിടെ നിൽക്കാൻ പറയുകയായിരുന്നു. സുരേഷിന്റെ വീട്ടിൽ തമാസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഹോട്ടലിലേയ്ക്ക് താമസം മാറാമെന്നും പറഞ്ഞിരുന്നു.

  സഹകരിച്ചില്ലെങ്കിൽ കരിയർ നശിപ്പിക്കും

  കാരണം തിരക്കിയപ്പോഴാണ് ഇതിനു പിന്നിൽ വൈരമുത്തുവാണെന്ന് അറിഞ്ഞത്. വൈരമുത്തുവിന്റെ ആവശ്യപ്രകാരമാണിതെന്നും സഹകരിച്ചില്ലെങ്കിൽ കരിയറു തന്നെ നശിപ്പിക്കുമെന്നും വൈരമുത്തു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന്റെ സ്റ്റാഫിൽ നിന്ന് തന്നെയാണ് അറിഞ്ഞത്. എന്നാൽ വരുന്നത് വഴിയെ കാണാമെന്ന് കരുതി സ്വിറ്റ്സർ ലാണ്ടിൽ നിന്ന് അന്ന് തന്നെ തിരിച്ച് വരുകയായിരുന്നെന്നും ചിന്മയി പറയുന്നു.

  ഒറ്റയ്ക്ക് പോകുന്നത് സുരക്ഷിതമല്ല

  വൈരമുത്തുവിനെ കുറിച്ചുളള പലകഥകളും താൻ അവിടെ നിന്ന് കേട്ടിരുന്നെന്ന് ചിന്മയി പറഞ്ഞു. ഷോയുടെ സംഘാടകനായ സുരേഷ് ഫോണിൽ സംസാരിക്കുന്നതാണ് താൻ കേട്ടത്. വൈരമുത്തു സാറിന്റെ അരുകിലേയ്ക്ക് ഒറ്റയ്ക്ക് അയക്കുന്നത് സുരക്ഷിതമല്ലെന്ന് മറ്റ് സംഘാടകരോട് ഫോണിൽ പറഞ്ഞിരുന്നു. ഇതാണ് അന്ന് ഞാൻ കേൾക്കാൻ ഇടയായത്. ജർമൻ ഭാഷയിലായിരുന്നു അയാൾ സംസാരിച്ചത്. തനിയ്ക്ക് ജർമൻ വശമുളള ഭാഷയായിരുന്നു.

  ആദ്യത്തെ അനുഭവം

  വൈരമുത്തുവിൽ നിന്നല്ലാതെ മറ്റൊരാളിൽ നിന്ന് തനിയ്ക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും ചിന്മയി വീഡിയോയിൽ പറയുന്നുണ്ട്.ഗായികയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നുള്ള ആരോപണം ഉയർന്നു വന്നിരുന്നു. എന്നാൽ ഇതിനേയും ചിൻമയി നിഷേധിച്ചിട്ടുണ്ട്.

  English summary
  What Exactly Happened That Day ? singer Chinmayi Reveals Full Story Vairamuthu

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more