വിവാഹത്തോടെയാണ് പ്രശാന്ത് തകർന്നത്; വിക്രം ഇന്നും തുറന്ന് പറയാത്ത ആ ബന്ധം; നടന്റെ വീഴ്ചയ്ക്ക് പിന്നിൽ

തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് പ്രശാന്ത്. ജീൻസ് എന്ന ശങ്കർ സിനിമയിലെ നായകനായാണ് കേരളത്തിൽ പ്രശാന്ത് സുപരിചിതനാവുന്നത്. നടനും ഫിലിം മേക്കറുമായ ത്യാ​ഗരാജന്റെ മകനാണ് പ്രശാന്ത്. ഒരു കാലത്തെ സൂപ്പർ താരമായ പ്രശാന്തിന് പക്ഷെ കരിയറിൽ വീഴ്ച സംഭവിച്ചു.

അജിത്ത്, വിജയ് എന്നിവരുടെ ലീ​ഗിലുണ്ടായിരുന്ന പ്രശാന്തിന് ഇന്ന് പഴയ താരമൂല്യം ഇല്ല. ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന ചെയ്യാർ ബാലു. ആ​ഗയം തമിഴ് ചാനലിനോടാണ് പ്രതികരണം.

നിരവധി ആരാധകർ പ്രശാന്തിനുണ്ടായിരുന്നു

90 കളിലെ യഥാർത്ഥ ടോപ് സ്റ്റാർ പ്രശാന്ത് ആയിരുന്നു. പ്രശാന്തിനടുത്ത് കഥ പറയാൻ ആളുകൾ കാത്തിരിക്കുമായിരുന്നു. ടെക്നോളജിയിൽ വളരെ അപ്ഡേറ്റഡ് ആയിരുന്നു പ്രശാന്ത്. നിരവധി ആരാധകർ പ്രശാന്തിനുണ്ടായിരുന്നു.

സിം​ഗപ്പൂരിൽ നിന്ന് പോലും ഫ്ലെെറ്റ് പിടിച്ച് വന്ന് പ്രശാന്തിനൊപ്പം ഫോട്ടോ എടുത്ത് പോയവർ ഉണ്ട്. മലേഷ്യ, സിം​ഗപ്പൂർ എന്നിവിടങ്ങളിലെ തമിഴർക്ക് വളരെ ഇഷ്ടമായിരുന്നു. ടോപ് സ്റ്റാർ, കാതൽ ഇലവരസൻ എന്നീ പേരുകൾ അദ്ദേഹത്തെ വിളിച്ചിരുന്നു.

ഒരു പ്രധാന പത്രികയിൽ പ്രശാന്ത് മദ്യപാനി ആണെന്ന് വാർത്ത വന്നു

'പ്രശാന്ത് വളരെ സെൻസിറ്റീവ് ആയിരുന്നു. ഒരു പ്രധാന പത്രികയിൽ പ്രശാന്ത് മദ്യപാനി ആണെന്ന് വാർത്ത വന്നു. ഞാൻ അദ്ദേഹത്തിന്റെ അച്ഛൻ ത്യാ​ഗരാജനെ വിളിച്ചു. അവർ നേരെ എന്നെ വീട്ടിലേക്ക് കൊണ്ട് പോയി, വീട്ടിൽ നിരവധി വിദേശ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു'

'എന്നെയും പ്രശാന്തിനെയും പുറം നാടുകളിൽ നിന്ന് കാണാൻ വരുന്നവർ അവരുടെ കൾച്ചറിന്റെ ഭാ​ഗമായി മദ്യക്കുപ്പികൾ തരും'

 പ്രശാന്ത് വളരെ വിഷമിച്ച സമയം ആയിരുന്നു അത്

'അത് ഒരു ഭം​ഗിക്ക് വേണ്ടി ഷോ കേസിൽ വെച്ചിരിക്കുന്നു. പ്രശാന്ത് മദ്യപിക്കില്ല. പറഞ്ഞു. പാർട്ടികളും മറ്റുമുള്ള അക്കാലഘട്ടത്തിൽ പ്രശാന്ത് പാക്ക് അപ്പ് പറഞ്ഞാൽ കാറിൽ കയറും. കമ്പ്യൂട്ടർ നോക്കും. തന്റെ ഹോബികളിൽ മുഴുകും'

'വിന്നർ (2003 ) സിനിമ ചെയ്യുന്ന സമയത്ത് തുടയിൽ ഒരു ഓപ്പറേഷൻ ചെയ്തിരുന്നു. ആ സമയത്താണ് വിവാഹ ആലോചന വരുന്നത്. അങ്ങനെ ​ഗൃഹലക്ഷ്മിയെ കല്യാണം കഴിച്ചു'

'ആ സ്ത്രീ പ്രശാന്തിനെതിരെ സ്ത്രീധന പീഡന കേസ് കൊടുത്തു. അത് പത്രത്തിലൊക്കെ വലിയ വാർത്ത ആയി. കോടതി കേസായി. കുടുംബത്തെ ആകെ അത് ബാധിച്ചു. പ്രശാന്ത് വളരെ വിഷമിച്ച സമയം ആയിരുന്നു അത്. അവരുടെ ജീവിതമേ മാറിയത് വിവാഹം കാരണമാണ്. കരിയർ ​ഗ്രാഫ് താഴ്ന്നു'

അപ്പോൾ പ്രശാന്തിന്റെ ​ഗ്രാഫ് കുറച്ച് താഴ്ന്നിരിക്കുകയായിരുന്നു

'പല വിമർശനങ്ങളും വന്നിരുന്നു. അദ്ദേഹത്തിന് അഭിനയിക്കാന‍റിയില്ല എന്ന് വരെ പറഞ്ഞു. അത്തരം വാദങ്ങളെ തകർത്ത സിനിമകളും വന്നു. ജീൻസ് എന്ന സിനിമ ആണ് അതിൽ പ്രധാനം. ജീൻസ് വിജയോട് പറഞ്ഞ കഥ ആയിരുന്നു. വിജയ് നിരസിച്ചു'

'മറ്റൊരു ഹീറോയോട് പറഞ്ഞപ്പോഴും നിരസിച്ചു, ശങ്കറിന് അത് വലിയ അപമാനം ആയി. അപ്പോൾ പ്രശാന്തിന്റെ ​ഗ്രാഫ് കുറച്ച് താഴ്ന്നിരിക്കുകയായിരുന്നു. ഈ കഥയ്ക്ക് സുമുഖനായ പയ്യൻ വേണമെന്ന് പറഞ്ഞാണ് നടന്റെ അച്ഛൻ ത്യാ​ഗരാജനെ ശങ്കർ സമീപിക്കുന്നത്'

അഭിനയിക്കാൻ പറ്റില്ലെന്ന് പറ‍ഞ്ഞെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നു

'ത്യാ​ഗരാജന്റെ സ്വന്തം ചേച്ചിയുടെ മകനാണ് വിക്രം. അന്ന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു വിക്രം വളർന്ന് വരുന്ന സമയത്ത് കാൽ ഒടിഞ്ഞപ്പോൾ ഇവർ പലർക്കും ഫോൺ ചെയ്ത് അവന് അഭിനയിക്കാൻ പറ്റില്ലെന്ന് പറ‍ഞ്ഞെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നു'

അത് ശരിയാണോ അല്ലെയോ എന്ന് അറിയില്ല. ഇന്ന് പോലും തങ്ങൾ ബന്ധുക്കളാണെന്ന് അവർ രണ്ട് പേരും എവിടെയും പറഞ്ഞിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

Read more about: prashanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X