വിശ്വാസത്തില്‍ നയന്‍താര വെറുതേ വന്ന് പോകുന്ന നായികയോ?
നായകനെ ചുറ്റിപ്പറ്റുന്ന കഥകളില്‍ നിന്നും കഥാപാത്രങ്ങളില്‍ നിന്നും മുക്തയായി, സ്വതന്ത്രയായി അഭിനയിച്ചുവരികയായിരുന്നു നയന്‍താര. ഒരു സൂപ്പര്‍താരത്തിന്റെയും പേരില്ലാതെ നയന്‍ ബിഗ് വിജയങ്ങള്‍ നേടുന്നു.
നായികാ പ്രാധാന്യമുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനൊപ്പം ഇടയ്ക്കും തലയ്ക്കും സൂപ്പര്‍താര ചിത്രങ്ങളും തിരഞ്ഞെുക്കാറുണ്ട്. പക്ഷെ അത്തരം ചിത്രങ്ങളില്‍ നയന്‍താരയുടെ വേഷം വളരെ ചുരുങ്ങിപ്പകുന്നതായി ആരാധകര്‍ക്ക് പരാതി. ഇപ്പോള്‍ വിശ്വാസത്തിന്റെയും ട്രെയിലര്‍ ഇറങ്ങിയതോടെയാണ് ആരാധകര്‍ ഈ സംശയം ഉന്നയിക്കുന്നത്.

വിശ്വാസത്തിന്റെ ട്രിയലറില്‍ നയന്‍താരയ്ക്ക് വലിയ പ്രാധാന്യമുള്ളതായി ഒന്നും തോന്നുന്നില്ലത്രെ. അജിത്തിന്റെ മാസ് ചിത്രം എന്നതിനപ്പുറം നയന്‍താര ഫാന്‍സിന് പ്രതീക്ഷിക്കാനൊന്നുമില്ല. അജിത്തിന്റെ ഭാര്യ എന്നതിനപ്പുറം നയന്‍താരയുടെ കഥാപാത്രത്തിന് പ്രാധാന്യമില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇതിന് മുന്‍പ് വേലൈക്കാരന്‍ എന്ന ചിത്രത്തിലും നയന്‍താരയുടെ വേഷം വളരെ ചെറുതായി പോയിരുന്നു. ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലും മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ പേരിന് പോലും നയന്‍താരയുടെ പ്രകടനത്തെ കുറിച്ച് ആരും സംസാരിച്ചില്ല.
അയിര, കൊലയുതിര്‍ കാലം എന്നീ സ്ത്രീപക്ഷ ചിത്രങ്ങള്‍ നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. തെലുങ്കില്‍ സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രവും മലയാളത്തില്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രവും തയ്യാറെടുക്കുന്നുണ്ട്. പൊങ്കലിന് വിശ്വാസം തിയേറ്ററിലെത്തും.


Click it and Unblock the Notifications