»   » നിങ്ങള്‍ ശ്രദ്ധിച്ചോ, വിജയ് യുടെ ജോസഫ് കുരുവിള കോട്ടയം കാരനാണ്!!

നിങ്ങള്‍ ശ്രദ്ധിച്ചോ, വിജയ് യുടെ ജോസഫ് കുരുവിള കോട്ടയം കാരനാണ്!!

Written By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ ട്വിറ്ററില്‍ ആഘോഷം വിജയ് നായകനാകുന്ന തെറി എന്ന ചിത്രത്തിന്റെ ട്രെയിലറാണ്. ഇന്നലെ (മാര്‍ച്ച് 20) വൈകിട്ട് റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം 12 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

കേരളത്തിലെ വിജയ് ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇനി പറയുന്നത്. ചിത്രത്തില്‍ വിജയ് രണ്ട് വേഷത്തിലാണ് എത്തുന്നത് എന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. ജോസഫ് കുരുവിളയും, വിജയ് കുമാറും. ഇതില്‍ ജോസഫ് കുരുവിളയ്ക്ക് കോട്ടയവുമായി ബന്ധമുണ്ട്.

 theri-teaser

ചിത്രത്തില്‍ വിജയ് ഉപയോഗിക്കുന്ന സുസുക്കി ബൈക്ക് കോട്ടയം രജിസ്‌ട്രേഷനാണ്. കൂടാതെ ട്രെയിലറില്‍ കാണുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ ബോര്‍ഡ് മലായാളത്തിലാണ്. അതിന് മുന്നില്‍ നിര്‍ത്തിയിട്ടിരിയ്ക്കുന്ന ആംബുലന്‍സിന്റെ രജിസ്‌ട്രേഷനും കോട്ടയം തന്നെ.

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

ചിത്രത്തില്‍ എമി ജാക്‌സണ്‍ അവതരിപ്പിയ്ക്കുന്ന ടീച്ചര്‍ കഥാപാത്രം മലയാളിയാണെന്ന് നേരത്തെ വാര്‍കത്തകളുണ്ടായിരുന്നു. എന്നാല്‍ സിനിമയിലെ മലയാളി സാന്നിധ്യത്തെ കുറിച്ച് ഇതുവരെ സംവിധായകന്‍ അറ്റ്‌ലി ഒന്നും പറഞ്ഞിട്ടില്ല.

കോട്ടയത്തെ അച്ചായന്‍ കഥാപാത്രങ്ങളൊക്കെ മലയാളത്തില്‍ എന്നും ഹിറ്റാണ്. മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചനും ഡേവിഡ് ജോണും മോഹന്‍ലാലിന്റെ ടോണി കുരിശിങ്കലും ആടു തോമയും ഒക്കെ കോട്ടയത്തുകാരാണ്. അതിലൊരാളാവുമോ ഇനി ജോസഫ് കുരുവിളയും

English summary
What is the Malayalam touch of Vijay's Theri

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam