രജിനികാന്തിന്റെ മരുമകനാവാൻ ചിമ്പു ആ​ഗ്രഹിച്ചു; എല്ലാം തകർത്ത ധനുഷ്; 'ഇന്നും ആ വൈര്യമുണ്ട്!'

തമിഴ് സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് ധനുഷും ചിമ്പുവും, വിജയ്ക്കും അജിത്തിനും ശേഷം തമിഴകത്ത് വരാൻ പോവുന്ന സൂപ്പർ സ്റ്റാറുകളാണ് ഇവരെന്ന് സിനിമാ ലോകവും ആരാധകരും പറയുന്നു. ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നവരാണ് ചിമ്പുവും ധനുഷും.

രണ്ട് പേർക്കും കരിയറിൽ ചില സമാനതകൾ ഉണ്ട്. ഫിലിം മേക്കർ ടി രാജേന്ദറിന്റെ മകനാണ് ചിമ്പു. സംവിധായകൻ കസ്തൂരി രാജയാണ് ധനുഷിന്റെ പിതാവ്. പിതാവിന്റെ സംരക്ഷണയിലാണ് തുടക്ക കാലത്ത് രണ്ട് പേരും കരിയർ വളർത്തിയത്.

 ധനുഷ്-ചിമ്പു തർക്കത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്

ഇരുവരും തമ്മിലുള്ള തർക്കം സിനിമാ മേഖലയിൽ വർഷങ്ങളായുള്ള സംസാരമാണ്. പരോക്ഷമായുള്ള വാദ പ്രതിവാദങ്ങൾ ഇരുവർക്കുമിടയിൽ നടന്നിട്ടുണ്ട്. ധനുഷ്-ചിമ്പു തർക്കത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന ചെയ്യാർ ബാലു. ആ​ഗയം തമിഴ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

കരിയർ സംബന്ധിച്ചുള്ള മത്സരത്തിന് പുറമെ വ്യക്തിപരമായ ചില കാരണങ്ങളും ഈ തർക്കത്തിന് കാരണമാണെന്ന് ഇദ്ദേഹം പറയുന്നത്. ധനുഷിന്റെ മുൻ ഭാര്യ ഐശ്വര്യയുമായി പഠന കാലം മുതലുള്ള സൗഹൃദം ചിമ്പുവിനുണ്ട്. ഐശ്വര്യയെ വിവാഹം കഴിക്കാൻ ചിമ്പു ആ​ഗ്രഹിച്ചെന്ന് ഇദ്ദേഹം പറയുന്നു.

രജിനിയുടെ മരുമകനാവണം എന്ന് ചിമ്പുവിന് ആ​ഗ്രഹം ഉണ്ടായിരുന്നു

'രജിനിയുടെ മകൾ ഐശ്വര്യയെ കല്യാണം കഴിച്ചത് ധനുഷ് ആണ്. അവിടം മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഐശ്വര്യയും സിമ്പുവും സ്കൂൾ മേറ്റുകളാണ്. ഒന്നിച്ച് പഠിച്ചവരാണ്. രജിനിയുടെ വീട്ടിൽ ചിമ്പു പോവുമായിരുന്നു. രജിനിയുടെ വീട്ടിൽ നിന്ന് ഒരു ബന്ധം വേണം, രജിനിയുടെ മരുമകനാവണം എന്ന് ചിമ്പുവിന് ആ​ഗ്രഹം ഉണ്ടായിരുന്നു. അതിലെന്താണ് സംഭവിച്ചതെന്ന് അറിയില്ല'

ചിമ്പുവിന് ഇനി തിരിച്ചു വരവില്ല എന്ന് പലരും വിമർശിച്ചു

ധനുഷ് രജിനിയുടെ മരുമകൻ ആയി. അത് ദേഷ്യത്തിന് കാരണമായിരിക്കാം. ഒരു ഘട്ടത്തിൽ‌ ചിമ്പുവിന്റെ കരിയർ ​ഗ്രാഫ് താഴ്ന്നു ആ സമയത്ത് ധനുഷ് നിരവധി സിനിമകൾ ചെയ്ത് സജീവമായി. ചിമ്പുവിന് ഇനി തിരിച്ചു വരവില്ല എന്ന് പലരും വിമർശിച്ചു. അതോടെയാണ് ശരീരം നന്നാക്കി ചിമ്പു തിരിച്ചു വരുന്നതും. ട്വിറ്റർ ബയോയിൽ അസുരൻ ആക്ടർ എന്നെഴുതുകയും ചെയ്തെന്ന് ചെയ്യാർ ബാല പറയുന്നു.

മറുവശത്ത് ധനുഷും കരിയറിന്റെ തിരക്കുകളിലാണ്

ഏറെ നാളുകൾക്ക് ശേഷം വെന്ത് തനിന്ത് കാട് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ചിമ്പു. ​ഗൗതം മേനോൻ സംവിധാനം ചെയ്ത സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. മറുവശത്ത് ധനുഷും കരിയറിന്റെ തിരക്കുകളിലാണ്.

തിരുച്ചിത്രമ്പലം ആണ് അടുത്ത കാലത്തിറങ്ങിയ ധനുഷിന്റെ ഹിറ്റ് സിനിമ. കഴിഞ്ഞ വർഷം ആദ്യമായിരുന്നു ധനുഷും ഐശ്വര്യ രജിനികാന്തും വേർപിരിഞ്ഞത്. 18 വർഷം നീണ്ട വിവാഹ ബന്ധമാണ് ഇരുവരും വേർപിരിഞ്ഞത്.

രണ്ട് പേരെയും വീണ്ടും ഒരുമിപ്പിക്കാൻ രജിനികാന്തും കുടുംബവും ശ്രമിച്ചെങ്കിലും നടന്നില്ല

പരസ്പരം ഒന്നിച്ച് പോവാൻ പറ്റില്ലെന്ന് മനസ്സിലാക്കി വേർപിരിയുകയാണെന്നും തങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കുമെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു. രണ്ട് പേരെയും വീണ്ടും ഒരുമിപ്പിക്കാൻ രജിനികാന്തും കുടുംബവും ശ്രമിച്ചെങ്കിലും നടന്നില്ല. 2004 നവംബറിലാണ് ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹം കഴിക്കുന്നത്.

ഇരുവരുടെയും കുടുംബങ്ങൾ നേരത്തെ സൗഹൃദത്തിൽ ആയിരുന്നു. ഈ ബന്ധമാണ് ഇരുവരുടെയും വിവാഹത്തിലേക്ക് നയിച്ചത്. സംവിധാന രം​ഗത്ത് പേരെടുത്ത വ്യക്തിയാണ് ഐശ്വര്യ. ധനുഷിനെ വെച്ച് 3 എന്ന സിനിമ ഐശ്വര്യ സംവിധാനം ചെയ്തിട്ടുണ്ട്.

Read more about: dhanush simbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X