»   » അധികം വായ തുറക്കരുത്, ജ്യോതികയോട് ഉര്‍വശി പറഞ്ഞത്; അത്ഭുതപ്പെട്ടുപോയി എന്ന് ജോ

അധികം വായ തുറക്കരുത്, ജ്യോതികയോട് ഉര്‍വശി പറഞ്ഞത്; അത്ഭുതപ്പെട്ടുപോയി എന്ന് ജോ

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ എന്നത് പോലെ തമിഴിലും ഏറെ ശ്രദ്ധേയായ ഉര്‍വ്വശി. ഉലകനായകന്‍ കമല്‍ ഹസനൊപ്പമൊക്കെ അഭിനയിച്ച നായിക എന്ന പേര് പണ്ടേ ഉര്‍വശിയ്ക്കുണ്ട്. അമ്മ വേഷങ്ങളിലേക്ക് മാറിയപ്പോഴും ഉര്‍വശിയുടെ സ്വാകാര്യത കുറഞ്ഞില്ല.

മകളുടെ റിസള്‍ട്ട് രണ്ടാം ഭാര്യയുടെ ഫോണില്‍ നിന്ന് വിളിച്ച് പറഞ്ഞു, ഉര്‍വശിയുടെ പരിഭവം?

ജ്യോതിക കേന്ദ്ര കഥാപാത്രമായി എത്തുന്ന മഗിളര്‍ മട്ടും എന്ന ചിത്രമാണ് ഇപ്പോള്‍ തമിഴില്‍ ഉര്‍വശിയുടേതായി റിലീസിനൊരുങ്ങുന്നത്. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജ്യോതിക ഉര്‍വശിയെ കുറിച്ച് വാചാലയായി.

ഞങ്ങളുടെ കെമിസ്ട്രി

ചിത്രത്തില്‍ എനിക്കും ഉര്‍വശി മാമിനും ധാരളം കോമ്പിനേഷന്‍ രംഗങ്ങളുണ്ട്. ഞങ്ങള്‍ തമ്മില്‍ നല്ലൊരു കെമിസ്ട്രിയുണ്ടായിരുന്നു. വളരെ നാച്വറലായ അഭിനയമാണ് മാമിന്റേത്.

വാ തുറക്കരുത് എന്ന്

സഹതാരങ്ങളെ ഉര്‍വശി മാം നന്നായി സഹായിക്കും. എനിക്കും കുറേ ടിപ്‌സുകള്‍ പറഞ്ഞു തന്നു. ഞാന്‍ ആദ്യമായി ഡബ്ബ് ചെയ്യുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്. അപ്പോള്‍ അധികം വായ തുറന്ന് സംഭാഷണങ്ങള്‍ പറയരുത് എന്ന് മാം പറഞ്ഞു തരും.

പലതും പഠിപ്പിച്ചു

സംഭാഷണങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നാച്വറലായി അഭിനയിക്കുന്ന കാര്യങ്ങളുമൊക്കെ ഉര്‍വശി മാം പറഞ്ഞു തന്നു. അവരില്‍ നിന്ന് കണ്ട് പഠിക്കാനും ഏറെയുണ്ട്.

കമല്‍ സാറിനെ പോലെ

കമല്‍ ഹസന്‍ സര്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ അറിയാതെ നോക്കി നിന്ന് പോവും. ക്യാമറയ്ക്ക് മുന്നിലാണ് നില്‍ക്കുന്നത് എന്നാലോചിക്കാതെ കമല്‍ സാറിനെ നോക്കി നിന്നത് പോലെ ഉര്‍വശി മാമിനെയും നോക്കി നിന്നു പോയിട്ടുണ്ട്.

നാച്വറലായ അഭിനയം

വളരെ നാച്വറലായ അഭിനയമാണ് ഉര്‍വശിമാമിന്റേത്. ചില എക്‌സ്പ്രഷനും അഭിനയവുമൊക്കെ വരുമ്പോള്‍, ഇതെങ്ങനെ സംഭവിയ്ക്കുന്നു എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്- ജ്യോതിക പറഞ്ഞു

വീണുപോയി..

സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കുമത് ബോധ്യമാവും എന്ന് ജ്യോതിക പറയുന്നു. എന്തായാലും ഈ സിനിമയ്ക്ക് ശേഷം ജ്യോതിക ഉര്‍വശിയുടെ കടുത്ത ആരാധിതകയായത്രെ.

English summary
What Jyothika learned from Urvashi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam