'അക്കാര്യത്തിൽ നയൻതാരയെ പോലെയല്ല കീർത്തി; വിജയുമായി പ്രണയത്തിലെന്ന ഗോസിപ്പുകൾക്ക് കാരണം'
തമിഴ്, തെലുങ്ക് സിനിമകളിൽ തിരക്കേറി വരികയാണ് കീർത്തി സുരേഷിന്. ഗീതാഞ്ജലി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന കീർത്തിക്ക് പിന്നീട് കൈനിറയെ അവസരങ്ങൾ ലഭിച്ചു. മഹാനടി എന്ന തെലുങ്ക് സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. പിന്നീടിങ്ങോട്ട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് കീർത്തി തെരഞ്ഞെടുത്തത്. മാമന്നൻ ആണ് കീർത്തിയുടെ പുതിയ സിനിമ. കീർത്തിയുടെ കരിയർ ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു.
തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ഏറ്റവും കൂടുതൽ പ്രതിഫം വാങ്ങുന്ന നായിക. അതിന് തൊട്ടുപിന്നിലേക്ക് കീർത്തിയെത്തുമെന്നും ചെയ്യാറു ബാലു പറഞ്ഞു. നെപ്പോട്ടിസം കൊണ്ട് മാത്രമല്ല കീർത്തിക്ക് കരിയറിൽ വളരാൻ കഴിഞ്ഞത്. സിനിമയിലേക്കുള്ള എൻട്രി അവർക്ക് എളുപ്പമായിരിക്കാം. പക്ഷെ അവിടെ നിലനിൽക്കാൻ കഴിവ് ആവശ്യമാണെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

മറ്റ് നായികമാർ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാറില്ല. നയൻതാര ഒരിക്കലും വരാറില്ല. വലിയ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. പക്ഷെ ഓഡിയോ ലോഞ്ചിനോ ട്രെയ്ലർ ലോഞ്ചിനോ വരാറേയില്ലേ. പക്ഷെ സ്വന്തം പ്രൊഡക്ഷനിൽ കണക്ട് എന്ന സിനിമ എടുത്തു. ആ സിനിമയുടെ പ്രീമിയർ ഷോയ്ക്ക് നടി എത്തി. പക്ഷെ കീർത്തി സുരേഷ് ഒരു ചെറിയ സിനിമയാണെങ്കിലും അതിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുമെന്നും ചെയ്യാറു ബാലു പറയുന്നു.
നടൻ വിജയുമായി കീർത്തി പ്രണയത്തിലാണെന്നും വിജയുടെ കുടുംബത്തിൽ ഇത് പ്രശ്നങ്ങളുണ്ടാക്കിയെന്നും അടുത്തിടെ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ വ്യാജമാണെന്ന് ചെയ്യാറു ബാലു വ്യക്തമാക്കി. വിജയ് അമ്പത് വയസിനോട് അടുത്തു. അദ്ദേഹത്തിന് കുടുംബവും കുട്ടികളുമുണ്ട്. നടീനടൻമാരെക്കുറിച്ച് ഗോസിപ്പുകൾ വരുന്നത് പതിവാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ് സിനിമാ രംഗത്ത് ഒരു കാലഘട്ടത്തിൽ വണ്ണമുള്ള നായികമാർക്കായിരുന്നു സ്വീകാര്യത. പിന്നീട് ബോളിവുഡിൽ നിന്നുള്ള നടിമാർ വന്നതോടെ ഇത് മാറി. ഒരു ഘട്ടത്തിൽ കീർത്തി വല്ലാതെ ശരീരഭാരം കുറച്ചിരുന്നു. നടിയുടെ ഭംഗി പോയി. അവസരങ്ങൾ ലഭിക്കില്ലെന്ന് അന്ന് സംസാരം വന്നു. പിന്നീട് പഴയ ശരീരഭാരത്തിലേക്ക് കീർത്തി തിരിച്ചു വന്നെന്നും ചെയ്യാറു ബാലു ഓർത്തു.
പുതിയ ചിത്രം മാമന്നലിൽ വ്യത്യസ്തമായ വേഷമാണ് കീർത്തി ചെയ്യുന്നത്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ദസറ എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് കീർത്തി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അടുത്തിടെ കീർത്തിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് ചില ഗോസിപ്പുകൾ വന്നിരുന്നു.
സുഹൃത്തായ ചെറുപ്പക്കാരനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതായിരുന്നു കീർത്തി. ഈ ഫോട്ടോ വൈറലായി. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകളും വന്നു. വാർത്തകളെ നിഷേധിച്ച് കീർത്തിയുടെ പിതാവ് സുരേഷ് കുമാറും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് കീർത്തി സംസാരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സുഹൃത്തിനൊപ്പമുള്ള ഫോട്ടോ പോലും പങ്കുവെക്കാൻ പറ്റാതായെന്ന് നടി പറഞ്ഞു.
ഗോസിപ്പ് ആദ്യമാെക്കെ തമാശയായാണ് എടുത്തത്. എന്നാൽ പിന്നീട് അലോസരപ്പെടുത്തിയെന്നും കീർത്തി സുരേഷ് വ്യക്തമാക്കി. മകളെക്കുറിച്ച് ഗോസിപ്പുകൾ വരുന്നതിൽ അടുത്തിടെ കീർത്തിയുടെ അമ്മ മേനക സുരേഷ് പ്രതികരിച്ചിരുന്നു. ഇത്തരം പ്രചരണങ്ങൾ കാര്യമാക്കാറില്ല. ഗോസിപ്പുകൾ വരുന്നുണ്ടെങ്കിൽ കരിയറിൽ നല്ല സമയമാണെന്നാണ് അർത്ഥം. ആരും ശ്രദ്ധിക്കാത്തവരെക്കുറിച്ച് ഗോസിപ്പ് വരില്ലെന്നും മേനക സുരേഷ് പറഞ്ഞു.


Click it and Unblock the Notifications