'ഈ വിവാഹം നടക്കില്ല, ഭാര്യ ഒരു തെറ്റും ചെയ്തില്ലെന്ന് ശോഭൻ ബാബു; വധുവായി ഒരുങ്ങിയിരുന്ന ജയലളിതയുടെ പ്രതികരണം'

നാടകീയമായായിരുന്നു നടിയും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ ജീവിതം മുന്നോട്ട് പോയത്. എംജിആറുമായുള്ള ബന്ധമാണ് ജയലളിതയുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ജയലളിതയെ കെെ പിടിച്ച് കൊണ്ട് വരുന്നത് എംജിആറാണ്. ജയലളിതയുമായുള്ള എംജിആറിന്റെ വിവാഹേതര ബന്ധം അക്കാലത്ത് ഏറെ ചർച്ചയായി. എന്നാൽ ഇതിനിടയിൽ മറ്റൊരു പ്രണയ ബന്ധം ജയലളിതയ്ക്കുണ്ടായിരുന്നു. തെലുങ്ക് നടൻ ശോഭൻ ബാബുവുമായിട്ടായിരുന്നു അത്.

വിവാഹത്തിനടുത്തെത്തിയ ബന്ധമായിരുന്നു ഇത്. ജയലളിതയുമായി അടുക്കുമ്പോൾ ശോഭൻ ബാബു വിവാഹതിനാണ്. കൗമാരക്കാരനായ മകനുമുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാകാൻ ജയലളിത ആ​ഗ്രഹിച്ചു. ഈ ബന്ധത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജയലളിതയെ അടുത്തറിയാവുന്ന നടി കുട്ടി പത്മിനി.

ശോഭൻ ബാബു ജയലളിതാക്കയെ വിവാ​ഹം ചെയ്യാമെന്ന് പറഞ്ഞിരുന്നു. വിവാ​​ഹത്തിന് തയ്യാറെടുത്തതുമാണ്. അയ്യരെ വിളിച്ചു. എല്ലാ ഒരുക്കങ്ങളും നടത്തി. അവർ കാത്തിരുന്നു. ശോഭൻ ബാബു ജെമിനി വരെയും എത്തി. എവിടെയോ കാർ നിർത്തി. ഫോൺ ചെയ്തു. . ജയലളിതാക്കയുടെ അമ്മയാണ് ഫോണെടുത്തത്. ക്ഷമിക്കണം അമ്മാ, എനിക്ക് വിവാഹം ചെയ്യാൻ പറ്റില്ല, അവളോട് നേരിട്ട് പറയാനാകില്ല, കാരണം ഭാര്യ ഒരു വിധത്തിലും തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ജയലളിതയെ ഞാൻ കെെ വിടില്ല, അവസാനം വരെയും നോക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിവരമറിഞ്ഞ ജയലളിത വല്ലാതെ ദേഷ്യപ്പെട്ടെന്നും കുട്ടി പത്മിനി ഓർത്തു. കമ്മലെല്ലാം വലിച്ചെറിഞ്ഞു. റൂമിൽ പോയി കതകടച്ചു. ജയലളിത ആത്മഹത്യ ശ്രമം നടത്തിയിരുന്നെന്നും കുട്ടി പത്മിനി പറയുന്നു. ഞാനന്ന് കുട്ടിയാണ്. ഈ സംഭവത്തിന് ശേഷമാണ് ജയലളിതാക്ക വീണ്ടും എംജിആറിനടുത്ത് പോകുന്നത്. രാഷ്ട്രീയമാണ് നിന്റെ പാതയെന്ന് ജയലളിതയെ എംജിആർ ഉപദേശിച്ചെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. നടി ശ്രീദേവിയെക്കുറിച്ചും കുട്ടി പത്മിനി സംസാരിക്കുന്നുണ്ട്.

Jayalalitha  Shoban Babu

ശ്രീദേവിയുടെ ആത്മാവ് സന്തോഷമായിരിക്കണമെന്ന് എപ്പോഴും ഞാൻ പ്രാർത്ഥിക്കാറുണ്ട്. നടികർ സംഘത്തിൽ ഞങ്ങൾ ഒത്ത് ചേർന്നപ്പോൾ ശ്രീദേവി വരണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ഞാൻ വിളിച്ചപ്പോൾ ജയ്പൂരിലാണ്, ജാൻവി ധടക് എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്, വരാൻ പറ്റില്ലെന്ന് പറഞ്ഞു. മകളുടെ അഭിനയം കാണണമെന്ന് ശ്രീദേവി ആ​ഗ്രഹിച്ചിരുന്നു.

എന്നാൽ അപ്പോഴേക്കും മരിച്ചു. അവളുടെ ജീവിതത്തിലും ഒരുപാട് പ്രശ്നങ്ങളുണ്ടായി. മറ്റുള്ളവരുമായി മത്സരിക്കുന്ന ബോംബെയിലെ നടിമാർ മെലിയാൻ വേണ്ടി പട്ടിണി കിടക്കും. ഒരുപാട് പ്ലാസ്റ്റിക് സർജറി ചെയ്യും. ആ പെൺകുട്ടി ഒരു ദിവസം രണ്ട് വെള്ളരിക്കയും ചുട്ട ചിക്കനുമാണ് കഴിക്കുന്നത്. എണ്ണ ഉപയോ​ഗിക്കില്ലെന്നും കുട്ടി പത്മിനി പറയുന്നു.

ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ച കാലത്താണ് കുട്ടി പത്മിനി ശ്രീദേവിയുമായി സൗഹൃദത്തിലാകുന്നത്. അന്ന് ശ്രീദേവിയും ബാലതാരമാണ്. ജയലളിത അക്കാലത്ത് സിനിമാ ലോകത്തെ വലിയ താരവും. ഡയാന, ശ്രീദേവി, ജയലളിത എന്നീ മൂന്ന് പേരുടെ മരണം തന്റെ മനസിനെ വല്ലാതെ ബാധിച്ചിരുന്നെന്ന് കുട്ടി പത്മിനി പറയുന്നുണ്ട്. 2016 ലാണ് ജയലളിത മരിക്കുന്നത്. 2018 ൽ ശ്രീദേവിയും ലോകത്തോട് വിട പറഞ്ഞു. അപ്രതീക്ഷിതമായിരുന്നു ശ്രീദേവിയുടെ മരണം. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു ശ്രീദേവി. 68ാം വയസിലായിരുന്നു ജയലളിതയുടെ മരണം.

More from Filmibeat

Read more about: jayalalitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X