»   » പരസ്യമായി ഇങ്ങനെ പറയൂ, അപ്പോഴേ നമ്മളെ മറ്റുള്ളവര്‍ വിശ്വസിക്കൂ; കീര്‍ത്തിയെ ട്രോളി സതീഷ്

പരസ്യമായി ഇങ്ങനെ പറയൂ, അപ്പോഴേ നമ്മളെ മറ്റുള്ളവര്‍ വിശ്വസിക്കൂ; കീര്‍ത്തിയെ ട്രോളി സതീഷ്

Posted By: Rohini
Subscribe to Filmibeat Malayalam

മേനകയുടെയും സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷിന് ഇപ്പോള്‍ തമിഴകത്താണ് തിരക്ക്. ഇപ്പോള്‍ വിജയുടെ അറുപതാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്ന തിരക്കില്‍ നില്‍ക്കുന്ന കീര്‍ത്തി, ശിവകാര്‍ത്തികേയനപ്പൊമുള്ള റെമോ എന്ന ചിത്രം പൂര്‍ത്തിയാക്കി.

റെമോയില്‍ ശിവാകാര്‍ത്തികേയനും കീര്‍ത്തിയ്ക്കുമൊപ്പം ഹാസ്യതാരം സതീഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. ഒപ്പം അഭിനയിക്കുന്ന നടീ - നടന്മാര്‍ക്കൊപ്പം നല്ലൊരു സൗഹൃദം നിലനിര്‍ത്തുന്ന നടനാണ് സതീഷ്. രക്ഷാബന്ധന്‍ ദിനത്തില്‍ കീര്‍ത്തിയെ സതീഷ് ട്രോളിയതാണ് ഇപ്പോള്‍ വിഷയം. നോക്കാം

കീര്‍ത്തി സുരേഷും സതീഷും

റെമോ എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ വിജയ് യുടെ അറുപതാമത്തെ ചിത്രത്തിലും കീര്‍ത്തിയും സതീഷും ഒന്നിച്ച് അഭനയിക്കുന്നു.

കീര്‍ത്തിയും സുരേഷും വിവാഹിതരാകുന്നു എന്നോ

വിജയ് 60 ന്റെ ചിത്രീകരണത്തിനിടെ പുറത്ത് വന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം കീര്‍ത്തി സുരേഷും സതീഷും വിവാഹിതരാകുന്നു എന്നൊരു ഗോസിപ്പ് തമിഴകത്ത് വന്നിരുന്നു. ഇരുവരും അതിനെ തമാശയോടെയാണ് കണ്ടത്.

ഈ പശ്ചാത്തലത്തില്‍ കീര്‍ത്തിയുടെ ട്വീറ്റ്

ഈ പശ്ചാത്തലത്തിലാണ്, രക്ഷാബന്ധന്‍ ദിനത്തില്‍ കീര്‍ത്തി സുരേഷിന്റെ ട്വീറ്റ്. 'എവിടെയാണ് സതീഷ്. രാഖി കെട്ടാന്‍ രാവിലെ മുതല്‍ നോക്കി നടക്കുകയാണ്. ഇന്ന് രക്ഷാബന്ധന്‍ ആണെന്ന് അറിയില്ലേ' എന്നായിരുന്നു കീര്‍ത്തിയുടെ ട്വീറ്റ്

സതീഷിന്റെ മറുപടി ട്വീറ്റ്

ഉടന്‍ തന്നെ കീര്‍ത്തിയുടെ ട്വീറ്റിന് സതീഷ് രസകരമായ മറുപടി പറഞ്ഞു, 'ഹേ കേസു ഡാര്‍ലിങ്, പരസ്യമായി ഇങ്ങനെ പറയണം. എന്നാലേ മറ്റുള്ളവര്‍ നമ്മളെ വിശ്വസിക്കൂ'

ട്വിറ്ററില്‍ കീര്‍ത്തിയും സതീഷും

ഇതാണ് ട്വിറ്ററില്‍ കീര്‍ത്തി ട്വീറ്റിയതും, അതിന് സതീഷ് നല്‍കിയ മറുപടിയും

English summary
Something fishy happening between Keerthi Suresh & Satheesh! If trolls are to be believed...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam