മായയ്ക്ക് ശേഷം നയന്‍താര വീണ്ടും ഹൊറര്‍ ചിത്രത്തില്‍
മായ എന്ന ഹൊറര്‍ ചിത്രത്തിന്റെ വിജയ ശേഷം നയന്‍താര വീണ്ടും ഹൊറര്‍ ചിത്രത്തില്‍ നായികയായി എത്തുന്നു. ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ ചിത്രത്തിലാണ് നയന്‍താര വീണ്ടും നായികയായി എത്തുന്നത്.
ഒരു കാറിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ് ചിത്രം. 1997ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ദി കാര്‍ എന്ന ചിത്രവുമായി നയന്‍താരയുടെ പുതിയ ചിത്രത്തിന് ബന്ധമുണ്ടെന്നും കേള്‍ക്കുന്നുണ്ട്.

തമ്പി രാമയ്യയ ചിത്രത്തില്‍ നയന്‍താരയുടെ അച്ഛനായി എത്തുന്നുണ്ട്. അശ്വിന്‍ അരവണന്‍ സംവിധാനം ചെയ്ത മായയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നയന്‍താരയ്‌ക്കൊപ്പം ആരി, ലക്ഷ്മി പ്രിയ, ചന്ദ്രമൗലി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


Click it and Unblock the Notifications