വിവാഹ നിശ്ചയത്തിന് തൃഷ എങ്ങിനെ ഒരുങ്ങും, എന്ത് ധരിക്കും?
അങ്ങനെ തൃഷയുടെ വിവാഹ ഒരുക്കം കോളിവുഡില്‍ തുടങ്ങിക്കഴിഞ്ഞു. പന്ത്രണ്ട് വര്‍ഷം തമിഴകത്തിന്റെ പ്രിയപ്പെട്ടവളായി തിളങ്ങിയ തൃഷ വിവാഹത്തിലേക്ക് കടക്കുന്നത് ആരാധകര്‍ക്ക് ഇത്തിരി വിഷമമുള്ള കാര്യമാണ്. എന്നിരിക്കിലും വിവാഹ ശേഷവും അഭിനയിക്കും എന്ന് പറഞ്ഞത് തെല്ലൊരു ആശ്വാസവും.
തൃഷ വിവാഹ നിശ്ചയത്തിന് എങ്ങിനെ ഒരുങ്ങും, എന്ത് ധരിക്കും എന്നൊക്കെയാണ് ഇപ്പോള്‍ കോടമ്പക്കത്തെ കാര്യമായ ചര്‍ച്ച. വരുന്ന 23 നാണ് തൃഷയുടെയും വരുണ്‍ മനിയന്റെയും വിവാഹ നിശ്ചയം.

പോത്തീസ് ടെക്‌സറ്റൈല്‍സിന്റെയും എന്‍എസി ജ്വല്ലറിയുടെയെും അംബാസിഡറാണ് തൃഷ. പോത്തീസിന്റെ സാരിയും എല്‍എസിയുടെ ആഭരണങ്ങളും തന്നെയാവും നടി ധരിക്കുക. നീതയും നിക്ഷ ലല്ലുവുമാണത്രെ തൃഷയുടെ വിവാഹ നിശ്ചയ സാരി ഡിസൈന്‍ ചെയ്യുന്നത്. എന്തിലും തൃഷ സുന്ദരിയാണെന്നാണ് ആരാധകരുടെ പക്ഷം
അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ച് ലളിതമായൊരു വിവാഹ നിശ്ചയം എന്ന് പറഞ്ഞെങ്കിലും കഴിയുന്നതും ഗ്രാന്റാക്കും എന്നാണ് കേള്‍ക്കുന്നത്. വിവാഹ നിശ്ചയത്തിന് മുമ്പേ വരുണ്‍ തൃഷയ്ക്ക് ഏഴ് കോടിയുടെ സമ്മാനം നല്‍കി കഴിഞ്ഞു. അപ്പോള്‍ നിശ്ചയവും വിവാഹവും എങ്ങിനെ ചുരുക്കും.
റാഡിയന്‍സ് റിയാല്‍റ്റി ഡവലപ്പേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, സിനിമാ നിര്‍മാണക്കമ്പനിയായ റാഡിയന്‍സ് മീഡിയ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വരുണ്‍. ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീമും താരജോഡികളായ വായി മൂടിപേസുവോ, പൃഥ്വിരാജിന്റെ കാവ്യതലൈവ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് വരുണാണ്. കൂടാതെ തൃഷയും ചിമ്പുവും ഒന്നിച്ച സെല്‍വരാഘവന്‍ ചിത്രം നിര്‍മിക്കുന്നതും വരുണ്‍ തന്നെ.


Click it and Unblock the Notifications