Don't Miss!
- News
'അടൂര്‍ പറയുന്നത് വലിയ കള്ളം', എന്താണ് അവിടെ അനുഭവിച്ചത് എന്ന് ഒരിക്കല്‍ പോലും ചോദിച്ചില്ലെന്ന് ജീവനക്കാർ
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
തലയിൽ മുടിയില്ല, നല്ല പ്രായമുണ്ട്, സൂപ്പർസ്റ്റാറായതിനു ശേഷം പരിഹസിക്കപ്പെട്ട കഥ പറഞ്ഞ് രജനി
ഇന്ത്യൻ സിനിമയിൽ കൈനിറയെ ആരാധകരുള്ള നടനാണ് രജനികാന്ത്. താരങ്ങളുടെ ഇടയിൽ പോലും രജനിയ്ക്ക് കൈനിറയെ ആരാധകരുണ്ട്.സിനിമകഥയെ വെല്ലുന്ന ജീവിതമായിരുന്നു താരത്തിന്റേത്. ബസ് കണ്ടക്ടർ രജനിയിൽ നിന്ന് സൂപ്പർസ്റ്റാർ രജനിയായി മാറിയ കഥ എല്ലാവർക്കും അറിയാവുന്നതാണണ്. എന്നാൽ ഇന്നും ഇതിനെ കുറിച്ച് അറിയാത്ത നിരവധി പേർ ഇവിടെയുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിലും കോളിവുഡ് പേജുകളിലും വൈറലാകുന്നത് രജനികാന്തിന്റെ ഒരു പഴയ ഓഡിയോയാണ് . തനിയ്ക്ക് കേൾക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് താരം വളരെ രസകരമായി പറയുന്നതാണ് ആ ഓഡിയോയിൽ. എന്തിരൻ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങൾക്ക് താരത്തിന്റെ വാക്കുകൾ വീണ്ടും വൈറലാകുകയാണ്.
ഇവൾ എന്റെ ഫ്രെയിമിൽ വന്നാൽ ഞാൻ അത് മറക്കും, നടി നിത്യയെ കുറിച്ച് അഞ്ജലി മേനോൻ...
രജനിയുടെ വാക്കുകൾ....
ബെംഗ്ലൂരിലുള്ള തന്റെ സഹോദരന്റെ വീട്ടിൽ അടുത്ത് പോയിരുന്നു,അവിടെ തൊട്ടടുത്ത് വാടകയ്ക്ക് ഒരാൾ താമസിച്ചിരുന്നു. അയാളുടെ പേര് നന്ദുലാൽ എന്നായിരുന്നു. ഇപ്പോഴും അയാളുടെ പേര് ഞാൻ ഓർക്കുന്നുണ്ട്.അറുപത് വയസ്സിലേറെ അയാൾക്ക് പ്രായമുണ്ടായിരുന്നു. അയാൾ എന്നോട് ചോദിച്ചു, 'ഈ തലമുടിക്ക് എന്ത് സംഭവിച്ചു?'. ഞാൻ പറഞ്ഞു, 'അതെല്ലാം പോയി, അത് വിട്ടുകളയൂ.'. അയാൾ വീണ്ടും തുടർന്നു. നിങ്ങൾ ജോലിയിൽ നിന്ന് വിരമിച്ചോ? സിനിമയിലാണ് ജോലി ചെയ്യുന്നത് എന്ന് മറുപടി നൽകി. സത്യം! ഏത് സിനിമയിലാണ് എന്ന് അടുത്ത ചേദ്യം വന്നു. റോബോട്ട്, ഐശ്വര്യ റായിയാണ് നായിക? പിന്നെ അടുത്ത ചോദ്യം നായകനെ കുറിച്ച് അറിയാനായിരുന്നു ഞാൻ ആണെന്ന് പറഞ്ഞതോടെ നിങ്ങളോ എന്ന പരിഹാത്തോടെ അയാൾ ചിരിച്ചു.
ശക്തിമാനും ശ്രീരാമനും ശ്രീകൃഷ്ണനും വന്നതോടെ ദൂരദർശന്റെ മുഖം മാറി, റേറ്റിങ്ങിൽ നമ്പർ വൺ
എന്നാൽ ആ സമയം അദ്ദേഹത്തിന്റെ മകൾ എത്തി. അദ്ദേഹം ഇപ്പോഴും നായികനായി തന്നെയാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞു. കുറച്ചു സമയം അയാൽ എന്നെ തുറിച്ചു നോക്കിയതിന് ശേഷം അവിടെ നിന്ന് എഴുന്നേറ്റ് പോയി. എന്നീട്ട് അവിടെ നിന്ന മറ്റ് ആരോടൊക്കെയോ മാറി മാറി സംസാരിക്കുന്നത് കണ്ടു.തലയിൽ മുടിയില്ല, നല്ല പ്രായമുണ്ട്, ഐശ്വര്യയാണത്രേ നായിക. അതും ഇയാൾക്കൊപ്പം. ഈ ഐശ്വര്യാ റായിക്ക് ഇതെന്ത് സംഭവിച്ചു? അമിതാഭ് ബച്ചന് എന്ത് സംഭവിച്ചു? അഭിഷേക് ബച്ചന് എന്ത് സംഭവിച്ചും അദ്ദേഹം സംസാരിക്കുന്നത് കേട്ടു.
ആദ്യം അത് മനസ്സിൽ നിന്ന് എടുത്തു മാറ്റൂ... പ്രവാസികളോട് മോഹൻലാലിന് ഒരു കാര്യം പറയാനുണ്ട്