For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഓമനത്തമുള്ള കുഞ്ഞുങ്ങൾ വേണം, അതിന് സുന്ദരിയായ പെൺകുട്ടിയെ മാത്രമെ വിവാഹം ചെയ്യൂ'; സിമ്പു അന്ന് പറഞ്ഞത്!

  |

  തമിഴകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സിമ്പു എന്നും എസ്ടിആർ എന്നും ആരാധകർ ഓമനിച്ച് വിളിക്കുന്ന സിലമ്പരസൻ ടി.ആർ. സംവിധായകൻ, നടൻ, ​ഗാനരചയിതാവ്, ​ഗായകൻ തുടങ്ങി വിവിധ വിശേഷണങ്ങൾ സിമ്പുവിന്റെ പേരിനൊപ്പം ചേർത്ത് വെക്കാം. മുപ്പത്തൊമ്പതുകാരനായ സിമ്പു വളരെ കു‍ഞ്ഞായിരിക്കുമ്പോൾ മുതൽ കാമറയ്ക്ക് മുമ്പിൽ സിമ്പുവുണ്ട്. ലിറ്റിൽ സൂപ്പർ സ്റ്റാർ എന്ന വിശേഷണമാണ് സിമ്പുവിന് ആദ്യം ആരാധകർ ചാർത്തി കൊടുത്തത്. ശേഷം നായകനായി എത്തിയപ്പോൾ അത് യങ് സൂപ്പർ സ്റ്റാർ എന്ന് പരിഷ്കരിച്ചു. ഇപ്പോൾ ആരാധകർക്കെല്ലാം താരം എസ്ടിആർ ആണ്.

  'അപ്പച്ചി ട്രാക്ക് മാറിയതിൽ സന്തോഷം'; ആ​രാധകരുടെ ആ​ഗ്രഹം മനസിലാക്കിയ സാന്ത്വനം ടീമിനെ അഭിനന്ദിച്ച് കമന്റുകൾ!

  തന്റെ ആരാധകരെ എന്നും ചേർത്ത് പിടിക്കുന്ന താരമാണ് സിമ്പു. സിനിമ ഇല്ലാതിരുന്ന സമയത്ത് തനിക്ക് ആത്മവിശ്വാസം നൽകിയത് ആരാധകരുടെ സ്നേഹമാണ് എന്ന് താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. ദിവസവും നൂറുകണക്കിന് ആളുകളാണ് സംസ്ഥാനത്ത് രോ​ഗബാധിതരാകുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ചെന്നൈയിലെ വീടിനുള്ളിൽ കഴിഞ്ഞിരുന്നപ്പോഴും ആരാധകരുടെ സുഖവിവരങ്ങൾ നേരിട്ട് അന്വേഷിച്ച താരം കൂടിയാണ് സിമ്പു.

  'പ്രേമിച്ചയാളെ കെട്ടാൻ പറ്റാതെ വരുമ്പോൾ എന്റെ 'യുഎൻഒ' എന്ന് വിളിക്കാൻ പറ്റുമോ', പൃഥ്വിരാജിനെ കുറിച്ച് നവ്യ!

  വളരെ ചെറുപ്പത്തിൽ തന്നെ യൂത്തിനിടയിൽ ഓളമുണ്ടാക്കാൻ സിമ്പുവിന് സാധിച്ചിരുന്നു. സിമ്പു ഒരു കട്ട അജിത്ത് ഫാൻ കൂടിയാണ്. വരും തലമുറയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാകാൻ ഏറെ സാധ്യതയുള്ളത് സിമ്പുവിനായിരുന്നുവെന്ന് 2000 തുടക്കം മുതൽ‍ എല്ലാവരും പറഞ്ഞ് നടന്നിരുന്ന കാര്യമാണ്. സകലകലാവല്ലഭനായിരുന്നു സിമ്പു എന്നത് തന്നെയാണ് ആരാധകർക്ക് സിമ്പുവിന് മേൽ അങ്ങൊരു പ്രതീക്ഷ വരാനും കാരണം. എന്നാൽ ഇടയ്ക്കെപ്പഴോ സിനിമകൾ തെരഞ്ഞെടുത്തപ്പോൾ സിമ്പുവിന് വന്ന പാളിച്ചയും സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും സിനിമയിലെ രാഷ്ട്രീയവും ഒക്കെ സിമ്പുവിന്റെ കരിയറിനെ ചുരുക്കി കളഞ്ഞു. നന്നായി ഉപയോ​ഗിക്കേണ്ട കുറച്ചധികം വർഷങ്ങൾ അങ്ങനെ സിമ്പുവിന് നഷ്ടമായി. സിമ്പുവിന്റെ ഉറ്റ സുഹൃത്ത് ധനുഷ് ഒക്കെ ചെയ്ത നല്ല ചിത്രങ്ങളുടെ എണ്ണം വെച്ചു നോക്കുമ്പോൾ അതിന്റെ മൂന്നിൽ ഒന്ന് പോലും ചിമ്പു ചെയ്തിട്ടില്ല.

  കരിയറിൽ തിളങ്ങേണ്ട കുറച്ച് വർഷങ്ങൾ സിമ്പുവിന് നഷ്ടപ്പെട്ടതാണ് കാരണം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സിനിമ ഇല്ലാതിരുന്നപ്പോഴും സിമ്പുവിന്റെ ഫാൻസിൽ ഒരാൾ പോലും കുറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഒട്ടും പ്രമോഷനില്ലാതെ സിമ്പു സിനിമകൾ തിയേറ്ററിൽ വന്നാലും തമിഴ്നാട്ടിലെ തിയേറ്ററുകളിൽ ജനം ഒഴുകിയെത്തും. മാനാടാണ് അവസാനം റിലീസ് ചെയ്ത സിമ്പു ചിത്രം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. അബ്‍ദുൾ ഖാലിഖ് എന്ന കഥാപാത്രമായിട്ടാണ് സിമ്പു അഭിനയിച്ചത്. ‌രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രം ടൈം ലൂപ്പിൻറെ കൗതുകകരമായ ആവിഷ്‍കാരവുമായിരുന്നു. മാനാടിന്റെ റിലീസിന് ശേഷം വീണ്ടും സിമ്പുവിന്റഎ വിവാഹ വാർത്തകൾ സോഷ്യൽമീഡിയയിൽ‍ വൈറലാവുകയാണ്. നടി നിധി അ​ഗർവാളുമായി സിമ്പു പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹിതരാകും തുടങ്ങിയ വാർത്തകളാണ് വരുന്നത്.

  അതേസമയം സിമ്പു താൻ‍ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്ന പെൺകുട്ടിയിൽ ഉണ്ടായിരിക്കേണ്ട ​ഗുണങ്ങളെ കുറിച്ച് 2011ൽ‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ആരാധകർക്കിടയിൽ വൈറലാകുന്നത്. വാനം സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി പുറത്തിറക്കിയ വീഡിയോയിൽ വിടിവി ​ഗണേഷുമായി നടത്തിയ ചാറ്റ് ഷോയിലാണ് സിമ്പു മനസ് തുറന്നത്. 'വീട്ടിലിരുന്ന് പണിയെടുക്കുന്ന, ചായകൊണ്ട് തരുന്ന, എന്റെ കാര്യങ്ങൾ കൃത്യമായി നോക്കുന്ന... ഇത്തരം ​ഗുണങ്ങളുള്ള പെൺകുട്ടിയെ അല്ല ഞാൻ ആ​ഗ്രഹിക്കുന്നത്. എന്നെ ഡോമിനേറ്റ് ചെയ്ത് നിർത്താൻ കഴിയുന്ന കുട്ടിയായിരിക്കണം, നല്ല അറിവുള്ള കഴിവുള്ള പെൺകുട്ടിയായിരിക്കണം, എനിക്ക് അവളിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ‍ കഴിയണം, സുന്ദരിയായിരിക്കണം... കാരണം എനിക്ക് നല്ല ഓമനത്തമുള്ള കുഞ്ഞുങ്ങൾ വേണം അതിന് വേണ്ടിയാണ് സുന്ദരിയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ആ​ഗ്രഹിക്കുന്നത്. സുന്ദരിയായ ഭാര്യ എന്ന ചിന്ത ഇല്ല' സിമ്പു പറയുന്നു. ഇതെല്ലാം വെച്ച് പെൺകുട്ടിയെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്നും അതിനാൽ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് നിർ‍ത്താമെന്നും പറഞ്ഞതാണ് സിമ്പു അവസാനിപ്പിക്കുന്നത്.

  Read more about: simbu
  English summary
  When actor Silambarasan revealed about his concept about future wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X