twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ

    |

    തമിശ് സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് വിജയകാന്ത്. ഇന്ന് രാഷ്ട്രീയക്കാരനായാണ് വിജയകാന്ത് അറിയപ്പെടുന്നതിന്. അതിന് മുമ്പ് ജനപ്രീതി നേടി ഒരു നടനും സംവിധായകനും നിർമാതാവുമായിരുന്നു വിജയകാന്ത്. തമിുഴ് സിനിമയിൽ മാത്രമാണ് വിജയകാന്ത് ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

    തെലുങ്കിലേക്കും ഹിന്ദിയിലേക്കും ഇദ്ദേഹത്തിന്റെ സിനിമകൾ ഡബ് ചെയ്ത് വന്നിട്ടുണ്ട്. പുറച്ചി കലൈ​​ഗർ എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ച വിജയകാന്ത് ​ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകളിലാണ് കൂടുതലായും അഭിനയിച്ചത്. 20 സിനിമകളിലോളം ഇദ്ദേഹം പൊലീസ് വേഷം മാത്രം ചെയ്തിട്ടുണ്ട്.

    Also Read: എന്റടുത്ത് വരുമ്പോൾ ജയറാം വട്ടപ്പൂജ്യം! അയാളെ കൂട്ട് പിടിച്ചതിലെ നഷ്ടങ്ങൾ ഇതൊക്കെയാണ്; രാജസേനൻ പറഞ്ഞത്Also Read: എന്റടുത്ത് വരുമ്പോൾ ജയറാം വട്ടപ്പൂജ്യം! അയാളെ കൂട്ട് പിടിച്ചതിലെ നഷ്ടങ്ങൾ ഇതൊക്കെയാണ്; രാജസേനൻ പറഞ്ഞത്

    നിർമാതാക്കളോട് എപ്പോഴും അനുഭാവത്തോടെ ആണത്രെ വിജയകാന്ത് പെരുമാറിയത്

    വലിയ സൂപ്പർ താരങ്ങളുള്ള തമിഴ് സിനിമാ രം​ഗത്ത് തന്റേതായ ഒരു ഇടം നേടിയെടുക്കാൻ വിജയകാന്തിന് കഴിഞ്ഞു. ചെറിയ ബജറ്റിലുള്ള സിനിമകൾ ചെയ്ത് സാമ്പത്തിക വിജയം നേടുന്നതായിരുന്നു വിജയകാന്തിന്റെ രീതി.

    കരിയർ പരിശോധിക്കുമ്പോൾ വലിയ പ്രൊഡക്ഷൻ‌ ഹൗസുകളൊന്നും വിജയകാന്തിനെ വെച്ച് സിനിമകൾ ചെയ്തിരുന്നില്ല. എന്നാൽ ഇതൊന്നും നടനെ ബാധിച്ചില്ല. നിർമാതാക്കളോട് എപ്പോഴും അനുഭാവത്തോടെ ആണത്രെ വിജയകാന്ത് പെരുമാറിയത്.

    പ്രതിഫലക്കാര്യത്തിൽ നടൻ ശാഠ്യം പിടിച്ചിരുന്നില്ലെന്നും കുറഞ്ഞ പ്രതിഫലമേ വാങ്ങിയിരുന്നുള്ളൂ എന്നുമാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട്.

    സട്ടം ഒരു ഇരുട്ടറെെ എന്ന സിനിമയ്ക്ക് ശേഷമാണ് ഇദ്ദേഹം പ്രശ്സതനാവുന്നത്

    Also Read: 'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയAlso Read: 'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ

    വിജയരാജ് എന്ന പേര് മാറ്റി വിജയകാന്ത് എന്നാക്കിയാണ് നടൻ സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. 1979 ൽ ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആയിരുന്നു സിനിമാ രം​ഗത്തേക്കുള്ള പ്രവേശനം. സട്ടം ഒരു ഇരുട്ടറെെ എന്ന സിനിമയ്ക്ക് ശേഷമാണ് ഇദ്ദേഹം പ്രശ്സതനാവുന്നത്. എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത സിനിമ ആയിരുന്നു ഇത്. എസ് എ ചന്ദ്രശേഖറിന്റെ കൂടെയാണ് പിൽക്കാലത്ത് ഇദ്ദേഹം കൂടുതൽ സിനിമകൾ ചെയ്തതും.

    പല നിർമാതാക്കളും വിജയകാന്തിനോട് മുഖം തിരിച്ചു

    ഇതുവരെ 154 ലേറെ സിനിമകളിൽ വിജയകാന്ത് അഭിനയിച്ചു. അതേസമയം വിജയകാന്തിന്റെ സിനിമാ കരിയർ അത്ര എളുപ്പമായിരുന്നില്ല. സാധാരണ നായക നടൻമാരിൽ കണ്ടു വരുന്ന സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് നടന് അവ​ഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പല നിർമാതാക്കളും വിജയകാന്തിനോട് മുഖം തിരിച്ചു. നടന്റെ സിനിമകളിൽ അഭിനയിക്കാൻ അക്കാലത്തെ നായിക നടിമാർ തയ്യാറായില്ലത്രെ.

    വിജയകാന്ത് താരമായി മാറിയപ്പോൾ നടിമാരുടെ മനോഭാവം മാറുകയും ചെയ്തു

    വിജയകാന്തിന് നിറമില്ലെന്ന് പറഞ്ഞ് നടിമാർ സിനിമകൾ നിരസിച്ചു എന്നാണ് അന്ന് പുറത്ത് വന്ന വിവരം. രാധിക, അംബിക, സരിത, രാധ തുടങ്ങിയ നടിമാർ വിജയകാന്തിന്റെ സിനിമകളിൽ അഭിനയിക്കാൻ തുടക്ക കാലത്ത് തയ്യാറായില്ലത്രെ.

    എന്നാൽ പിന്നീട് വിജയകാന്ത് താരമായി മാറിയപ്പോൾ നടിമാരുടെ മനോഭാവം മാറുകയും ചെയ്തു. വിജയകാന്തിന് സമാനമായി നിരവധി നടൻമാർക്ക് സൗന്ദര്യം കുറവെന്ന് പറഞ്ഞ് അവ​ഗണന നേരിടേണ്ടി വന്നിട്ടുണ്ട്. മലയാളത്തിൽ നടൻ കലാഭവൻ മണിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്.

     പ്രമുഖ നായികമാർ ഉൾപ്പെടെ തയ്യാറായിരുന്നില്ല

    കലാഭവൻ മണിയുടെ നായിക ആവാൻ മലയാളത്തിലെ പ്രമുഖ നായികമാർ ഉൾപ്പെടെ തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് മുൻനിര നായക നടൻ ആയി കലാഭവൻ മണി മാറി. തെന്നിന്ത്യയിലൊന്നാകെ അറിയപ്പെട്ട നടി നന്ദിനി കലാഭവൻ മണിയുടെ നായിക ആയി അഭിനയിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് അഭിനയിച്ച കരുമാടിക്കുട്ടൻ എന്ന സിനിമ വൻ ഹിറ്റായിരുന്നു. വിനയൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.

    Read more about: vijayakanth
    English summary
    When Actor Vijayakanth Ignored By Actresses Because Of His Skin Color; Actor's Struggling Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X