'സെക്സിയാണ് പക്ഷെ എന്റെ ടൈപ്പ് അല്ല'; സൂര്യയെക്കുറിച്ച് തൃഷ പറഞ്ഞത്
തെന്നിന്ത്യയിൽ ഇന്ന് മികച്ച നടനെന്ന നിലയിലും താരമെന്ന നിലയിലും ഒരുപോലെ മുന്നിട്ട് നിൽക്കുന്ന നടനാണ് സൂര്യ. മാസ് സിനിമകൾക്കപ്പുറത്ത് മികച്ച തിരക്കഥയുള്ള സിനിമകൾക്ക് പ്രധാന്യം കൊടുക്കുന്ന നടൻ ഇതിനകം ജയ് ഭീം, സൂരെരെ പൊട്ര് തുടങ്ങിയ നിരൂപക പ്രശംസ നേടിയ സിനിമകളിൽ അഭിനയിച്ചും കഴിഞ്ഞു.

സൂരെരെ പൊട്രിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും നടനെ തേടിയെത്തി. യുവത്വ കാലത്ത് ചെയ്ത കൊമേഴ്ഷ്യൽ ചിത്രങ്ങളിൽ തുടരാതെ മാറിയ കാലത്തിനനുസരിച്ച് അഭിനേതാവെന്ന നിലയിൽ സൂര്യയും മാറിയെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. 1997 ൽ തുടങ്ങിയ അഭിനയ ജീവിതം 2022 ൽ എത്തിനിൽക്കുമ്പോൾ ആഘോഷിക്കപ്പെടുകയും നിരൂപക പ്രശംസയേറ്റു വാങ്ങിയതുമായ ഒരുപിടി കഥാപാത്രങ്ങൾ നടൻ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചു.

തമിഴിലെ മുൻനിര നായിക നടിമാരെല്ലാം സൂര്യയുടെ കൂടെ അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ നടി തൃഷ വർഷങ്ങൾക്ക് മുമ്പ് സൂര്യയെ പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 2013 ൽ സ്റ്റാർ വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന ടോക് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തൃഷ.
ബോളിവുഡിലെ കോഫി വിത്ത് കരൺ എന്ന ഷോയ്ക്ക് സമാനമായ ടോക് ഷോയായിരുന്നു ഇത്.
കോഫി വിത്ത് ഡിഡിയിൽ റാപിഡ് ഫയർ റൗണ്ടിലെ ചോദ്യങ്ങൾക്ക് തൃഷ ഉത്തരം നൽകുകയായിരുന്നു.

സെക്സിയാണ്, പക്ഷെ എന്റെ ടൈപ് അല്ല എന്ന് തോന്നിയ ഒരു നടനേതാണെന്നായിരുന്നു തൃഷയോടുള്ള ചോദ്യം. നടൻ സൂര്യയുടെ പേരാണ് തൃഷ പറഞ്ഞത്. ആറ്, മൗനം പേസിയാത് തുടങ്ങിയ സിനിമകളിൽ സൂര്യയും തൃഷയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സുന്ദരനായ നടന്റെ പേര് പറയാൻ പറഞ്ഞപ്പോൾ നടൻ കമൽഹാസന്റെ പേരാണ് തൃഷ പറഞ്ഞത്.
പ്രായം കുഞ്ഞ സെക്സിയായ നടനേതെന്ന് ചോദിച്ചപ്പോൾ ഗൗതം കാർത്തിക്ക് എന്നായിരുന്നു തൃഷയുടെ മറുപടി. തൃഷയോടൊപ്പം നടൻ ജീവയും അന്ന് ഷോയിൽ പങ്കെടുത്തിരുന്നു.
Recommended Video

2000 ങ്ങളിൽ തമിഴ് സിനിമയിൽ നിറഞ്ഞു നിന്ന തൃഷ ഇപ്പോൾ സിനിമയിൽ പഴയ പോലെ സജീവമല്ല. എന്നാൽ നടി അഭിനയിക്കുന്ന മിക്ക സിനിമകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിജയ് സേതുപതിയോടൊപ്പമെത്തിയ 96 എന്ന സിനിമ ഏറെ ജനപ്രീതി നേടിയിരുന്നു. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവമാണ് തൃഷയുടെ റിലീസ് ചെയ്യാനുള്ള സിനിമ.
കുന്ദവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ തൃഷ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്ന റാം എന്ന സിനിമയിലും തൃഷ അഭിനയിക്കുന്നുണ്ട്. നേരത്തെ ഹേയ് ജൂഡ് എന്ന ശ്യാമപ്രസാദ് സിനിമയിലും തൃഷ മലയാളത്തിൽ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











