'പ്രൊപ്പോസ് ചെയ്തത് ഞാൻ, മൂന്ന് മാസം കാത്തിരിപ്പിച്ചു'; മുൻ ഭർത്താവിനെക്കുറിച്ച് അമല പോൾ പറഞ്ഞത്

തമിഴ് സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യമാണ് മലയാളിയായ അമല പോൾ. മൈന എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട അമല പെട്ടന്ന് തന്നെ മുൻനിര നായിക നടിയായി. തമിഴ്, തെലുങ്ക് സിനിമകളിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച അമല ഇടയ്ക്ക് മലയാളത്തിലും സിനിമകൾ ചെയ്തു.

മലയാളത്തിലെ നടിയുടെ വൻ ഹിറ്റുകളിലൊന്നായിരുന്നു റൺ ബേബി റൺ. സിനിമകളിൽ നിറഞ്ഞു നിൽക്കവെയായിരുന്നു അമല പോളിന്റെ വിവാഹം. സംവിധായകൻ എഎൽ വിജയ് ആയിരുന്നു നടിയെ വിവാഹം കഴിച്ചത്.

2014 ൽ വിവാഹിതരായെങ്കിലും 2017 ഓടെ ഇരുവരും വേർപിരിഞ്ഞു

2014 ൽ വിവാഹിതരായെങ്കിലും 2017 ഓടെ ഇരുവരും വേർപിരിഞ്ഞു. അമല സിനിമാ അഭിനയത്തിലേക്ക് വീണ്ടും കടന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു അന്ന് പുറത്തു വന്ന വിവരം. തലൈവ, ദൈവ തിരുമകൾ എന്നീ എഎൽ വിജയ് സിനിമകളിൽ അമല പോൾ വേഷമിട്ടിരുന്നു. ഷൂട്ടിം​ഗിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.

വിജയോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് അമല പോൾ ആയിരുന്നു. നടി തന്നെയാണ് വിവാഹിതിയായ സമയത്ത് മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്. എഎൽ വിജയും ഈ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

'എന്നോട് മൂന്ന് മാസം കാത്തിരിക്കാൻ  ആവശ്യപ്പെട്ടു'

'ഇദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്യുന്നുണ്ടായിരുന്നില്ല. അതിനാൽ ഞാൻ പ്രൊപ്പോസ് ചെയ്തു. പക്ഷെ ഇദ്ദേഹം എന്നെ നിരാശയാക്കി. എന്നോട് മൂന്ന് മാസം കാത്തിരിക്കാൻ അവൻ ആവശ്യപ്പെട്ടു. നിങ്ങൾക്ക് ഞാൻ ആരാണെന്ന് അറിയാമോ. ഞാൻ സ്കൂളിലെയും കോളേജിലെയും സ്റ്റാർ ആയിരുന്നു. എന്നെയാണോ നിങ്ങൾ വെയ്റ്റ് ചെയ്യിപ്പിക്കുന്നതെന്ന് ഞാൻ ചോദിച്ചു'

' പക്ഷെ അതെനിക്ക് കൂടുതൽ മതിപ്പ് തോന്നിച്ചു. ‌‌നിനക്ക് ഒരു കരിയർ ഉണ്ട്. ചിലപ്പോൾ ഇപ്പോൾ തോന്നുന്ന ഒരു ആകർഷണം ആയിരിക്കും എന്ന് എന്നോട് പറഞ്ഞു,' അമല പോൾ പറഞ്ഞു.

'കരിയറിന് വേണ്ടി എന്റെ ജീവിതം കളയാനാവില്ലെന്നാണ് അവൾ പറഞ്ഞത്'

'ഞാൻ ചിന്തിച്ചത് അവൾക്കൊരു കരിയറുണ്ട്, വളരെ ചെറുപ്പവുമാണ്. പക്ഷെ ഞാനിത് പറഞ്ഞപ്പോൾ അത് കൂടുതൽ സ്ട്രോങ് ആയി. കരിയർ നോക്കണമെന്ന് ഞാൻ‌ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. കരിയറിന് വേണ്ടി എന്റെ ജീവിതം കളയാനാവില്ലെന്നാണ് അവൾ പറഞ്ഞത്, എഎൽ വിജയ് പറഞ്ഞു.

'ഇൻഡസ്ട്രിയിൽ ഒരുപാട് വർഷം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നെങ്കിലും'

'എന്നെ മൂന്ന് മാസം കാത്തിരിപ്പിച്ചതിന് പകരം ഞാൻ രണ്ട് മൂന്ന് വർഷം ഇദ്ദേഹത്തെ കാത്തിരിപ്പിച്ചു. ഇപ്പോൾ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞായിരുന്നു കാത്തിരിപ്പിച്ചത്. കല്യാണത്തെ പറ്റി പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നു. ഇൻഡസ്ട്രിയിൽ ഒരുപാട് വർഷം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നെങ്കിലും'

'കല്യാണം കഴിച്ചില്ലായിരുന്നെങ്കിലും മൂന്ന് വർഷത്തിന് മുകളിൽ ഇൻഡസ്ട്രിയിൽ ഞാൻ നിൽക്കുമെന്നെനിക്ക് തോന്നുന്നില്ല. എനിക്കെപ്പോഴും മാറ്റങ്ങൾ വേണം, ഞാനെപ്പോഴും ഒന്നിൽ‌ നിന്ന് മറ്റൊന്നിലേക്ക് ചാടാനാ​ഗ്രഹിക്കുന്നു,' അമല പോൾ പറഞ്ഞു. ഇതിനിടെ വിവാഹത്തിൽ നിന്നും ചാടരുതെന്ന് വിജയ് തമാശയായി പറഞ്ഞു.

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കുള്ളിൽ നൽകിയ അഭിമുഖം ആയിരുന്നു ഇത്. ഇതിന് ശേഷം 2017 ഓടെ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം അമല വീണ്ടും സിനിമകളിൽ സജീവമായി. വിജയ് മറ്റൊരു വിവാഹവും കഴിച്ചു.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X