നീ നിന്റെ ജോലി നോക്ക്, ഷൂട്ടിനിടെ ആൻഡ്രിയയോട് വഴക്കിട്ട് അനു; പിന്നീട് കരിയറിലുണ്ടായ വീഴ്ച

സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിൽ ബാലതാരമായി തുടക്കം കുറിച്ച നടിയാണ് അനു ഇമ്മാനുവേൽ. പിന്നീട് ആക്ഷൻ ഹീറോ എന്ന ചിത്രത്തിൽ നായികയായെത്തി. നിവിൻ പോളി നായകനായ സിനിമ വലിയ വിജയമായിരുന്നു. മലയാള സിനിമകളിൽ പിന്നീട് നടിയെ കണ്ടിട്ടില്ല. തമിഴ്, തെലുങ്ക് സിനിമകളിലേക്ക് താരം ശ്രദ്ധ തിരിച്ചു. കൂടുതലും തെലുങ്ക് സിനിമകളിലാണ് അനു ഇമ്മാനുവേൽ അഭിനയിച്ചത്. തുടക്ക കാലത്ത് ശ്രദ്ധിക്കപ്പെട്ടെങ്കിലും കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കാൻ അനു ഇമ്മാനുവേലിന് കഴിഞ്ഞിട്ടില്ല.

അനു ഇമ്മാനുവേലും നടി ആൻഡ്രിയ ജെർമിയയും തമ്മിൽ മുമ്പൊരിക്കലുണ്ടായ വഴക്കാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2017 ൽ പുറത്തിറങ്ങിയ തുപ്പരിവാളൻ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിച്ചുണ്ട്. അനു ഇമ്മാനുവേലിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. തുപ്പരിവാളൻ സംവിധാനം ചെയ്ത മിസ്കിൻ ആണ് അനുവും ആൻഡ്രിയയും തമ്മിലുണ്ടായ വഴക്കിനെക്കുറിച്ച് പിന്നീടാെരിക്കൽ ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചത്.

Anu Emmanuel

അനു ഇമ്മാനുവേലും ആൻഡ്രിയയും അഭിനയിക്കുന്നു. എസ്കലേറ്ററിൽ ഇരുന്ന സംസാരിക്കുന്ന സീനിൽ രണ്ട് പേരും തമ്മിൽ ചെറിയ പ്രശ്നമുണ്ടായി. ഞാൻ വന്ന് നന്നായി വഴക്ക് പറഞ്ഞു. ആൻഡ്രിയ ജീൻസും ഷർട്ടുമാണ് ധരിച്ചത്. ആ പെൺകുട്ടി (അനു ഇമ്മാനുവേൽ) കുർത്തയാണ് ധരിച്ചത്. ശ്രദ്ധിച്ച് പോകൂ ഷാൾ എസ്കലേറ്ററിനിടയിൽ കുടങ്ങുമെന്ന് ആൻഡ്രിയ അനു ഇമ്മാനുവേലിനോട് പറഞ്ഞു. ഉടനെ അനു പറഞ്ഞത് നീ നിന്റെ ജോലി നോക്കെന്നാണ്.

ഞാൻ നന്നായി വഴക്ക് പറഞ്ഞു. എന്താണ് നീ പറഞ്ഞത്? അവർ എത്ര വലിയ നടിയാണ്. നീ വന്നിട്ട് ഒരു സിനിമ ചെയ്തല്ലേ ഉള്ളൂ, ഇങ്ങനെ മോശമായി പെരുമാറാമോ എന്ന് ചോദിച്ച് നന്നായി ശകാരിച്ചു. അനു ഇമ്മാനുവേൽ വല്ലാതെ കരഞ്ഞു. ആൻഡ്രിയ ആത്മാർത്ഥമായി പറഞ്ഞതാണെന്നും അനു ഇമ്മാലുവേനിനോട് തനിക്ക് വല്ലാത്ത ദേഷ്യം തോന്നിയെന്നും മിസ്കിൻ അന്ന് വ്യക്തമാക്കി.

Anu Emmanuel  Andrea Jeremiah

തമിഴകത്ത് ഇരുവരെയും ശ്രദ്ധിക്കപ്പെടാൻ അനു ഇമ്മാനുവേലിന് കഴിഞ്ഞിട്ടില്ല. ആകെ മൂന്ന് തമിഴ് ചിത്രങ്ങളാണ് അനു ഇമ്മാനുവേലിന്റേതായി പുറത്തിറങ്ങിയത്. മൂന്ന് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. കൂടുതൽ സിനിമകൾ ചെയ്ത ടോളിവുഡിലും അടുത്ത കാലത്ത് നടിക്ക് ഹിറ്റുകളില്ല. രാവണാസുരയാണ് ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

നടിമാർ തമ്മിലുള്ള പ്രശ്നങ്ങൾ സിനിമാ ലോകത്ത് പലപ്പോഴും ചർച്ചയായിട്ടുണ്ട്. നേരത്തെ നടി മംമ്ത മോഹൻദാസ് നയൻതാരയെ പരോക്ഷമായി വിമർശിച്ച് കൊണ്ട് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. കുചേലൻ എന്ന സിനിമയിൽ ​ഗാന രം​ഗത്തിൽ അഭിനയിക്കാൻ വിളിച്ചു. എന്നാൽ നായിക നടിയുടെ നിർബന്ധം കാരണം തന്റെ സീനുകൾ എടുത്തില്ലെന്നാണ് മംമ്ത തുറന്ന് പറഞ്ഞത്. നയൻതാരയാണ് മംമ്ത പറയുന്ന നടിയെന്ന് സോഷ്യൽ മീഡിയയിൽ പലതും ചൂണ്ടിക്കാട്ടി. പിന്നീടുള്ള അഭിമുഖങ്ങളിൽ മംമ്ത ഇക്കാര്യം പരോക്ഷമായി സമ്മതിക്കുകയും ചെയ്തു.

More from Filmibeat

Read more about: anu emmanuel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X