'ആര്യ വിവാഹ വാ​ഗ്ദാനം നൽകി കബളിപ്പിച്ചു; പണം തട്ടി'; നടനെതിരെ വന്ന യുവതി ഉന്നയിച്ച ആരോപണം

നടൻ ആര്യ 43 പിറന്നാൾ ദിനമാണിന്ന്. പ്രിയ താരത്തിന് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിക്കുന്നുണ്ട്. വ്യത്യസ്തമായ പ്രൊജക്ടുകളുമായി കരിയറിൽ മുന്നേറുകയാണ് ആര്യ. വില്ലേജ് എന്ന സീരീസാണ് ആര്യയു‌ടേതായി ഒ‌ടുവിൽ പുറത്തിറങ്ങിയത്. നടി സയേഷയാണ് ആര്യയുടെ ഭാര്യ. 2019 ൽ വിവാഹിതരായ ഇരുവർക്കും ഇന്നൊരു മകളുമുണ്ട്. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന ആര്യ ഒരു കാലത്ത് തുടരെ വിവാദങ്ങളിൽ അകപ്പെട്ടിരുന്ന താരമാണ്. നിരവധി ​ഗോസിപ്പുകളും ആര്യയെക്കുറിച്ച് വന്നിട്ടുണ്ട്.

ഇതിൽ നടനെ ഏറ്റവും കൂടുതൽ ബാധിച്ച സംഭവങ്ങളിലൊന്നായിരുന്നു വിദേശത്ത് നിന്നുള്ള ഒരു സ്ത്രീ ഉന്നയിച്ച ആരോപണം. ശ്രീലങ്കൻ വംശജയായ സ്ത്രീയാണ് ജർമ്മനിയിൽ നിന്നും ആര്യക്കെതിരെ പരാതി നൽ‌കിയത്. വിവാഹവാ​ഗ്ദാനം നൽകി 70 ലക്ഷം രൂപ തന്നിൽ നിന്നും കൈപ്പറ്റിയെന്നും പിന്നീട് കബളിപ്പിച്ചെന്നുമായിരുന്നു പരാതി. ജർമ്മനിയിലുള്ള ഇന്ത്യൻ എംബസിയെ സമീപിച്ചാണ് ആര്യക്കെതിരെ ഈ സ്ത്രീ പരാതി നൽകിയത്.

 Actor Arya

ഇതോടെ ചെന്നെെ പൊലീസ് വിഷയത്തിൽ ഇടപെട്ടു. രണ്ട് തവണയാണ് ആര്യയെ പൊലീസ് ചോദ്യം ചെയ്തത്. നടനോട് ചാറ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ യുവതി അന്വേഷണ സംഘത്തിന് നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് വാർത്തകളും പ്രചരിച്ചു. ആര്യയെ മാനസികമായി തകർത്ത സംഭവമായിരുന്നു ഇത്. മകൾ പിറന്ന വർഷമാണ് ഈ വിവാ​ദം നടക്കുന്നത്. എന്നാൽ കേസന്വേഷണം മുന്നോട്ട് പോയപ്പോൾ സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതികൾ ആരാണെന്ന് വ്യക്തമായി.

മുഹമ്മദ് അർമാൻ, ബന്ധുവായ മുഹമ്മദ് ഹുസൈനി. ആര്യയെന്ന പേരിൽ ഇവർ യുവതിയോട് സംസാരിച്ച് പണം കൈപ്പറ്റുകയായിരുന്നു. പ്രതികൾ പിടിയിലായതോടെ ആര്യ ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റി‌ട്ടു. പുറമേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് താൻ കടന്ന് പോയതെന്നും തന്നെ വിശ്വസിച്ച എല്ലാവർക്കും നന്ദിയെന്നും ആര്യ കുറിച്ചു. കൃത്യമായി അന്വേഷണം നടത്തിയ പൊലീസ് സംഘത്തിനും നടൻ നന്ദി അറിയിച്ചു.

 Actor Arya

‌ഇതിന് മുമ്പ് ഇത്തരം വിവാദങ്ങളിൽ ആര്യ അകപ്പെട്ടിട്ടുണ്ട്. എങ്ക വീട്ട് മാപ്പിളെെ എന്ന ഷോയായിരുന്നു ഇതിലൊന്ന്. ആര്യയുടെ ഭാര്യയാകാൻ ആ​ഗ്രഹിക്കുന്ന യുവതികളെ വെച്ച് നടത്തിയ ഷോയാണിത്. 16 പെൺകുട്ടികളാണ് ഷോയിൽ പങ്കെടുത്തത്. എന്നാൽ ഇവരിൽ ആരെയും ആര്യ ഭാര്യയായി സ്വീകരിച്ചില്ല. യുവതികളെ കോമാളികളാക്കി എന്ന ആരോപണം ആര്യക്ക് നേരെ വന്നു. എന്നാൽ നടൻ തീരുമാനവുമായി മുന്നോട്ട് പോയി. അടുത്തിടെ ഇതേക്കുറിച്ച് ഷോയുടെ അവതാരകയായിരുന്ന നടി സം​ഗീത കൃഷ് സംസാരിക്കുകയുണ്ടായി.

ആര്യയുടെ തീരുമാനം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. എന്നാൽ തനിക്ക് നടനെ മനസിലാക്കാൻ പറ്റിയെന്ന് സം​ഗീത വ്യക്തമാക്കി. ചാനലിന്റെ ഭാ​ഗത്ത് നിന്നും ആവശ്യം വന്നെങ്കിലും ആര്യക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ താൻ തയ്യാറായില്ല. വിവാഹമെന്നത് ജീവിതത്തിലെ വലിയ തീരുമാനമാണെന്നും സം​ഗീത ചൂണ്ടിക്കാട്ടി.

ഷോ നാടകമല്ലെന്നും യഥാർത്ഥത്തിൽ ന‌ടന്ന സംഭവങ്ങളായിരുന്നു ഇതെല്ലാമെന്നും സം​ഗീത തുറന്ന് പറഞ്ഞു. വിവാഹശേഷം കരിയറിനും കുടുംബ ജീവിത്തിനും ആര്യ ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ട്. ഭാര്യ സയേഷയും ഇടയ്ക്ക് സിനിമാ രം​ഗത്ത് സാന്നിധ്യം അറിയിക്കാറുണ്ട്. ആര്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X