നയൻതാരയെ എല്ലാവരും മറന്നു; അവരുടെ വാശിയായിരുന്നു; നടിയെക്കുറിച്ച് ആര്യ പറഞ്ഞ വാക്കുകൾ

കൈ നിറയെ സിനിമകളുമായി കരിയറിന്റെ മികച്ച സമയത്താണ് നടി നയൻതാര. സൂപ്പർസ്റ്റാർ സിനിമകളിലും സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ഒരേപോലെ പരിഗണിക്കപ്പെടുന്ന നയൻതാര താരമൂല്യത്തിലും പ്രതിഫലത്തിലും മുൻപന്തിയിലാണ്. അ‍ഞ്ച് കോടി രൂപയാണ് ഒരു സിനിമയ്ക്ക് നയൻതാര കൈപ്പറ്റുന്ന പ്രതിഫലം. തമിഴകത്ത് മറ്റെല്ലാ നടിമാരും പ്രതിഫലക്കാര്യത്തിൽ നയൻതാരയ്ക്ക് പിറകിലാണ്.

സൂപ്പർസ്റ്റാറുകളുടെ നായിക എന്ന ലേബലിൽ നിന്നും നയൻതാര മാറിയിട്ട് വർഷങ്ങളായി. ഇന്ന് ഒരു സിനിമയ്ക്ക് ഒറ്റയ്ക്ക് സാമ്പത്തിക വിജയം ഉറപ്പ് നൽകാനുള്ള താരമൂല്യം നയൻതാരയ്ക്കുണ്ട്. അതേസമയം വിജയ്, രജിനികാന്ത്, അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ ചെയ്യാൻ ഇപ്പോഴും നടി മടിക്കാറില്ല. ബിഗിൽ, അണ്ണാത്തെ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

Nayanthara

ഒപ്പമഭിനയിച്ച നടൻമാരിൽ ചുരുക്കം ചിലരുമായേ അടുത്ത സൗഹൃദം നയൻതാരയ്ക്കുള്ളൂ. നടൻ ആര്യ നയൻതാരയുടെ അടുത്ത സുഹൃത്താണ്. രാജാ റാണി, ബോസ് എങ്കിര ഭാസ്കരൻ എന്നീ സിനിമകളിൽ രണ്ട് പേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നയൻതാരയെക്കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആര്യ നടിയെക്കുറിച്ച് പരാമർശിച്ചത്. ഒരു ലോങ് ഡ്രെെവിന് ഒപ്പം കൂട്ടാൻ താൽപര്യമുള്ള നടി ആരെന്ന് അഭിമുഖത്തിൽ ചോദ്യം വന്നു. നയൻതാരയുടെ പേരാണ് ആര്യ പറഞ്ഞത്. പക്ഷെ നയൻതാരയുടെ കൂടെ ‍ഡ്രെെവിന് പോകുന്നവർ കാർ ഓടിക്കേണ്ടി വരും. കാരണം നടിക്ക് ഡ്രെെവിംഗ് അറിയില്ലെന്നും ആര്യ തമാശയോടെ പറഞ്ഞു. നയൻതാരയ്ക്കൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകളും ആര്യ പങ്കുവെച്ചു.

നയൻതാര തന്റെ അടുത്ത സുഹൃത്താണ്. സിനിമയിൽ നിന്നും ഇടവേളയെടുത്ത് വീണ്ടും ആത്മവിശ്വാസത്തോടെ തിരിച്ച് വരികയെന്നത് എളുപ്പമല്ല. ചിലപ്പോൾ ഹീറോകൾക്ക് അത് സാധിച്ചേക്കും. പക്ഷെ നായികമാർക്ക് പറ്റാറില്ല. പക്ഷെ നയൻതാര ഇന്ന് നമ്പർ വൺ നായികയാണ്. നയൻതാരയുടെ ആത്മാർത്ഥയും വാശിയും അഭിനന്ദനാർഹമാണെന്നും ആര്യ അഭിപ്രായപ്പെട്ടു.

Nayanthara, Arya

ഇടവേളയെടുത്ത് പോയപ്പോൾ നയൻതാരയെ എല്ലാവരും മറന്നു. ഒരു ഘട്ടത്തിൽ അവർക്ക് തിരിച്ച് വരാൻ തോന്നി. ആ സമയത്താണ് രാജാ റാണിയുടെ സ്ക്രിപ്റ്റ് കേൾക്കുന്നത്. കഥ ഇഷ്ടപ്പെട്ട നടി സിനിമ ചെയ്യുകയായിരുന്നെന്നും ആര്യ ഓർത്തു. 2013 ലാണ് ആര്യയും നയൻതാരയും ഒരുമിച്ച് അഭിനയിച്ച രാജാ റാണി റിലീസ് ചെയ്യുന്നത്. വൻ ഹിറ്റായ സിനിമയിൽ ഇരുവരുടെയും കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടു. അറ്റ്ലി സംവിധാനം ചെയ്ത സിനിമയിൽ നസ്രിയ, ജയ് എന്നിവരും പ്രധാന വേഷത്തിലെത്തി.

രാജാ റാണിക്ക് ശേഷം നയൻതാരയ്ക്ക് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മായ, ഇമ്മെെഗ നൊടികൾ, നാനും റൗഡി താൻ, ഇരു മുഖൻ, തനി ഒരുവൻ തുടങ്ങി ഹിറ്റുകളുടെ വലിയൊരു നിര നയൻതാരയെ തേടി വന്നു. പിന്നീടാണ് ലേഡി സൂപ്പർസ്റ്റാറെന്ന് ആരാധകർ നടിയെ വാഴ്ത്തിയത്. 2011 ലാണ് കരിയറിൽ നിന്നും ഇടവേളയെടുക്കാൻ നയൻതാര തീരുമാനിക്കുന്നത്.

എന്നാൽ പിന്നീട് ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ മൂലം നടി തിരിച്ചെത്തുകയായിരുന്നു. പ്രഭുദേവയുമായി വിവാഹിതയാവാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നടി സിനിമാ രംഗം വിട്ടത്. എന്നാൽ ഇവർ തമ്മിൽ വിവാഹത്തിന് മുമ്പേ പിരിഞ്ഞു. മാനസികമായി തളർന്ന നയൻതാര ലൈം ലെെറ്റിൽ നിന്നും മാറി നിന്നു. പിന്നീട് രാജാ റാണി എന്ന സിനിമയിലൂടെ ശക്തമായി തിരിച്ച് വരാനും നടിക്ക് സാധിച്ചു.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X