'ശർമിളിക്ക് ഫ്ലാറ്റ് വാങ്ങി കൊടുത്തതും 50000 രൂപ പ്രതിഫലം വാങ്ങി കൊടുത്തതും ഗൗണ്ടമണി'; ബയിൽവാൻ രംഗനാഥൻ!
തമിഴ് സിനിമയിലെ മുൻനിര ഹാസ്യ നടന്മാരിൽ ഒരാളാണ് ഗൗണ്ടമണി. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മീമുകളിലും ട്രോളുകളിലുമെല്ലാമായി ഗൗണ്ടമണി നിറഞ്ഞുനിൽക്കുന്നുണ്ട്. ടൈമിംഗ് കോമഡിക്ക് പേരുകേട്ട നടനാണ് ഗൗണ്ടമണി. 1964ൽ പുറത്തിറങ്ങിയ സെർവർ സുന്ദരം എന്ന സിനിമയിൽ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം തമിഴ് സിനിമയിലേക്ക് ചുവടുവെച്ചത്. പിന്നീട് ഭാരതിരാജയുടെ നിരവധി ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചു.
ആ കാലഘട്ടത്തിൽ സഹനടനായി അഭിനയിച്ചുകൊണ്ടിരുന്ന നടൻ സെന്തിലുമായി കൂട്ടുകൂടി അഭിനയിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഗൗണ്ടമണി-സെന്തിൽ എന്ന സൂപ്പർ കോമഡി കോമ്പിനേഷൻ രൂപപ്പെട്ടത്. സ്‌ക്രീനിൽ ആരായാലും അവരുമായി കെമിസ്ട്രി വർക്ക് ഔട്ട് ചെയ്യിപ്പിച്ചെടുക്കാൻ കഴിവുള്ള നടനാണ് ഗൗണ്ടമണി.

നടൻ സ്കോർ ചെയ്യുമെന്നതുകൊണ്ട് പല മുൻനിര താരങ്ങളും അദ്ദേഹത്തെ അവരുടെ സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഗംഗൈ അമരൻ സംവിധാനം ചെയ്ത കരകാട്ടൈക്കാരൻ എന്ന ചിത്രമാണ് ഗൗണ്ടമണിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. അതിനുശേഷം ജീവിതത്തിൽ ഉയർച്ച മാത്രമെ ഗൗണ്ടമണിക്കുണ്ടായിട്ടുള്ളു. എൺപത്തിനാലുകാരനായ ഗൗണ്ടമണിയെ കുറിച്ച് നടി ശർമിളി അടുത്തിടെ നടത്തിയ ചില വെളിപ്പെടുത്തലുകൾ വൈറലായിരുന്നു.
തന്റെ ജീവിതവും കരിയറും നശിപ്പിച്ചത് ഗൗണ്ടമണിയാണെന്നാണ് ശർമിളി പറഞ്ഞത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് കോമ്പോയായിരുന്നു ഒരുകാലത്ത് ശർമിളിയും ഗൗണ്ടമണിയും. ഇരുവരും ഒരുമിച്ച് 27 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വളരെ ആരാധകരുണ്ടായിരുന്ന ഒരു കോംമ്പോയായിരുന്നു ഇവരുടേത്.
എന്നാൽ ഗൗണ്ടമണിയെ കുറിച്ച് ശർമിളി പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും ജീവിതം കരുപിടിപ്പിച്ച് തന്ന നടനോട് നന്ദികേടാണ് ശർമിളി കാണിച്ചതെന്നും പറയുകയാണ് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ. ശർമിളിക്ക് ഫ്ലാറ്റ് വാങ്ങി കൊടുത്തതും 50000 രൂപ പ്രതിഫലം വാങ്ങി കൊടുത്തതും ഗൗണ്ടമണിയാണെന്നാണ് ബയൽവാൻ രംഗനാഥൻ അടുത്തിടെ വെളിപ്പെടുത്തിയത്.
'എല്ലാത്തിനും മാപ്പുണ്ട്. എന്നാൽ നന്ദിക്കേട് കാണിക്കുന്നവർക് മാപ്പില്ല. ഗ്ലാമറസ് താരം ശർമിളിയെ ഇന്ന് ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ അതിന് ഒരോയൊരു കാരണം ഗൗണ്ടമണിയാണ്. അതെനിക്ക് നല്ലപോലെ അറിയാം. ശർമിളിക്കൊപ്പം അച്ഛനായും കാമുകനായും ഞാൻ അഭിനയിച്ചിട്ടുണ്ട്. ശർമിളി എന്തായിരുന്നെന്ന് ഞാൻ കണ്ടിട്ടുണ്ട്. രജിനികാന്തിന്റെ ധർമ്മദുരൈ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിൽ ഗ്രൂപ്പ് ഡാൻസറായാണ് ശർമിളി അരങ്ങേറിയത്.'

'അതിനുശേഷമാണ് ഗൗണ്ടമണിയുടെ നായികയാകുന്നതും ശർമിളിയുടെ പ്രതിഫലം വർധിക്കുന്നതും. ഗൗണ്ടമണി ഇല്ലെങ്കിൽ ശർമിളിയില്ല. ഒരു ഗ്രൂപ്പ് ഡാൻസർക്ക് പ്രതിദിനം 1500 രൂപ ലഭിക്കും. അതേസമയം ശർമിളിക്ക് ഗൗണ്ടമണി വാങ്ങി കൊടുത്ത പ്രതിഫലം 50000 രൂപയായിരുന്നു. 1500 രൂപ എവിടെ കിടക്കുന്നു 50000 എവിടെ കിടക്കുന്നു.'
'സിനിമയുമായി തന്റെടുത്ത് വന്ന നിർമാതാക്കളോടും സംവിധായകരോടുമെല്ലാം ശർമിളിയെ കാസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടത് ഗൗണ്ടമണിയാണ്. പിന്നീട് ശർമിളി സ്ഥലങ്ങൾ വാങ്ങി. വിദേശത്ത് പോയി. രണ്ടുവർഷക്കാലം ശർമിളി വിദേശത്താണ് താമസിച്ചത്. ശർമിളിക്ക് ഫ്ലാറ്റ് വാങ്ങി കൊടുത്തതും ഗൗണ്ടമണിയാണ്. ഇരുവരും തമ്മിൽ ചില ബന്ധങ്ങളുണ്ടായിരുന്നുവെന്നും', ബയിൽവാൻ രംഗനാഥൻ പറയുന്നു.
വിദേശത്ത് താമസിച്ച സമയത്ത് ശർമിളി ഒരു രഹസ്യ വിവാഹം കഴിച്ചതായും ബയിൽവാൻ രംഗനാഥൻ പറയുന്നു. അതേസമയം നാല്‍പത്തിയെട്ടുകാരിയായ നടി അടുത്തിടെ ഒരു അഭിമുഖത്തിലാണ് താൻ നാല് മാസം ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയത്. നാൽപതാം വയസിലാണ് അഭിഭാഷകനും ഐടി പ്രഫഷനലുമായ ഒരാളെ ശർമിളി വിവാഹം ചെയ്യുന്നത്. കുഞ്ഞിന്റെ ജനന ശേഷം സിനിമയിലേക്ക് തിരിച്ച് വരുമെന്നും ശര്‍മിളി പറയുന്നു. തമിഴിൽ മാത്രമല്ല ചില മലയാളം സിനിമകളിലും ശർമിളി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











